ശ്രീ​​​കാ​​​ന്തും സൈ​​​ന​​​യും ഒ​​​ളി​​​മ്പി​​​ക്‌​​​സി​​​നി​​​ല്ല
ശ്രീ​​​കാ​​​ന്തും സൈ​​​ന​​​യും ഒ​​​ളി​​​മ്പി​​​ക്‌​​​സി​​​നി​​​ല്ല
Friday, May 28, 2021 11:27 PM IST
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: ഒ​​​ളി​​​മ്പി​​​ക്‌​​​സി​​​നു​​​ള്ള ഇ​​​ന്ത്യ​​​ന്‍ ബാ​​​ഡ്മി​​​ന്‍റ​​​ണ്‍സം​​​ഘ​​​ത്തി​​​ല്‍ കി​​​ഡം​​​ബി ശ്രീ​​​കാ​​​ന്തും സൈ​​​ന നെ​​​ഹ്‌വാ​​​ളും ഉ​​​ണ്ടാ​​​കി​​​ല്ല. ഒ​​​ളി​​​മ്പി​​​ക്‌​​​സി​​​നു​​​ മു​​​മ്പു​​​ള്ള എ​​​ല്ലാ യോ​​​ഗ്യ​​​ത ടൂ​​​ര്‍ണ​​​മെ​​ന്‍റു​​​ക​​​ളും അ​​​വ​​​സാ​​​നി​​​ച്ച​​​താ​​​യി ബാ​​​ഡ്മി​​​ന്‍റ​​ണ്‍ വേ​​​ള്‍ഡ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ അ​​​റി​​​യി​​​ച്ചു. ജൂ​​​ണ്‍ 15ന് ​​​എ​​​ല്ലാ യോ​​​ഗ്യ​​​താ മ​​​ത്സ​​​ര​​​ങ്ങ​​​ളും അ​​​വ​​​സാ​​​നി​​​ച്ച​​​താ​​​യും ഒളിന്പിക്സിനു മു​​​മ്പ് ടൂ​​​ര്‍ണ​​​മെ​​ന്‍റു​​​ക​​​ള്‍ ഒ​​​ന്നു​​​മി​​​ല്ലെ​​​ന്നും ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ അ​​​റി​​​യി​​​ച്ചു.

ആ​​​ദ്യ 16 റാ​​​ങ്കി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ന്ന​​​വ​​​ര്‍ക്കു മാ​​​ത്ര​​​മേ യോ​​​ഗ്യ​​​ത നേ​​​ടാ​​​നാ​​​വൂ. ശ്രീ​​​കാ​​​ന്ത് 20-ാം റാ​​​ങ്കി​​​ലും സൈ​​​ന 22-ാം റാ​​​ങ്കി​​​ലു​​​മാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ല്‍നി​​​ന്ന് ഒ​​​ളി​​​മ്പി​​​ക് സിം​​​ഗി​​​ള്‍സ് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ക്കാ​​​യി വ​​​നി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ പി.​​​വി. സി​​​ന്ധു​​​വും പു​​​രു​​​ഷ​​​വി​​​ഭാ​​​ഗ​​​ത്തി​​​ല്‍നി​​​ന്നു സാ​​​യി പ്ര​​​ണീ​​​തും മാ​​​ത്ര​​​മേ​​യു​​​ള്ളൂ. പു​​​രു​​​ഷ ഡ​​​ബി​​​ള്‍സി​​​ല്‍ സ്വാ​​​തി​​​ക് രാ​​​ജ് ര​​​ങ്ക​​​റെ​​ഡ്ഢി​​യും ചി​​​രാ​​​ഗ് ഷെ​​​ട്ടി​​​യും ഇ​​​റ​​​ങ്ങും. ഇ​​​വ​​​രു​​​ടെ ആ​​​ദ്യ ഒ​​​ളി​​​മ്പി​​​ക്‌​​​സാ​​​ണി​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.