ഷെ​​​രീ​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഗോ​​​കു​​​ല​​​ത്തി​​​ല്‍ തു​​​ട​​​രും
ഷെ​​​രീ​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഗോ​​​കു​​​ല​​​ത്തി​​​ല്‍ തു​​​ട​​​രും
Friday, May 28, 2021 11:27 PM IST
കോ​​​ഴി​​​ക്കോ​​​ട്: ഗോ​​​കു​​​ലം കേ​​​ര​​​ള എ​​​ഫ്‌​​​സി​​​യു​​​ടെ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍ താ​​​രം ഷെ​​​രീ​​​ഫ് മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ ക​​​രാ​​​ര്‍ ഒ​​​രു വ​​​ര്‍ഷ​​​ത്തേ​​​ക്കു നീ​​​ട്ടി. ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷ​​​ത്തെ ഗോ​​​കു​​​ല​​​ത്തി​​​ന്‍റെ ഐ ​​​ലീ​​​ഗ് വി​​​ജ​​​യ​​​ത്തി​​​ല്‍ പ്ര​​​ധാ​​​ന പ​​​ങ്ക് വ​​​ഹി​​​ച്ച ക​​​ളി​​​ക്കാ​​​ര​​​നാ​​​യി​​​രി​​​ന്നു ഷെ​​​രീ​​​ഫ് മു​​​ഹ​​​മ്മ​​​ദ്. മ​​​ധ്യ​​​നി​​​ര​​​യി​​​ല്‍ ക​​​ളി​​​ച്ച ഷെ​​​രീ​​​ഫ് ഗോ​​​കു​​​ല​​​ത്തി​​​നു​​വേ​​​ണ്ടി നാ​​​ല് ഗോ​​​ളു​​​ക​​​ള്‍ നേ​​​ടു​​​ക​​​യും ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ പാ​​​സു​​​ക​​​ള്‍ (799) ന​​​ല്‍കു​​​ക​​​യും ചെ​​​യ്തു.


ഐലീഗിലെ അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ ട്രാ​​​വു എ​​​ഫ്സി​​​ക്ക് എ​​​തി​​​രെ ഷെ​​​രീ​​​ഫ് നേ​​​ടി​​​യ ഫ്രീ​​​കി​​​ക്ക് ആ​​​യി​​​രു​​​ന്നു ഗോ​​​കു​​​ല​​​ത്തി​​​ന്‍റെ കി​​​രീ​​​ട​​​ധാ​​​ര​​​ണ​​​ത്തി​​​നു വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ​​ത്.

31 വ​​​യ​​​സു​​​ള്ള ഷെ​​​രീ​​​ഫ് ഗോ​​​കു​​​ല​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷമാണ് എ​​​ത്തു​​​ന്ന​​​ത്. മ​​​ധ്യ​​​നി​​​ര​​​യി​​​ലും പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലും ഇ​​​റ​​​ക്കാ​​​വു​​​ന്ന ക​​​ളി​​​ക്കാ​​​ര​​​നാ​​​ണ് ഷെ​​​രീ​​​ഫ്.

അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍ ദേ​​ശീ​​യ ടീ​​​മി​​​ലെ സ്ഥി​​​രം ക​​​ളി​​​ക്കാ​​​ര​​​നാ​​​ണു ഷെ​​​രീ​​​ഫ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.