ജ​​​​യം തു​​​​ട​​​​ര്‍ന്ന് ഇ​​​​റ്റ​​​​ലി
ജ​​​​യം തു​​​​ട​​​​ര്‍ന്ന് ഇ​​​​റ്റ​​​​ലി
Sunday, May 30, 2021 12:28 AM IST
മി​​​​ലാ​​​​ന്‍: യൂ​​​​റോ ചാ​​​​മ്പ്യ​​​​ന്‍ഷി​​​​പ്പി​​​​നു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ള്‍ ഗം​​​​ഭീ​​​​ര​​​​മാ​​​​ക്കി ഇ​​​​റ്റ​​​​ലി. അ​​​​ന്താ​​​​രാ​​​​ഷ് ട്ര ​​​​സൗ​​​​ഹൃ​​​​ദ ഫു​​​​ട്‌​​​​ബോ​​​​ള്‍ മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ ഇ​​​​റ്റ​​​​ലി 7-0ന് ​​​​സാ​​​​ന്‍ മ​​​​രി​​​​നോ​​​​യെ തോ​​​​ല്‍പ്പി​​​​ച്ചു. ഇ​​​​റ്റ​​​​ലി​​​​യു​​​​ടെ തു​​​​ട​​​​ര്‍ച്ച​​​​യാ​​​​യ ഏ​​​​ഴാം ജ​​​​യ​​​​മാ​​​​ണ്. റോ​​​​ബ​​​​ര്‍ട്ടോ മാ​​​​ന്‍സി​​​​യു​​​​ടെ കീ​​​​ഴി​​​​ല്‍ ഇ​​​​റ്റ​​​​ലി 26 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ തോ​​​​ല്‍വി അ​​​​റി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. ഇ​​​​റ്റ​​​​ലി​​​​യു​​​​ടെ ഫു​​​​ട്‌​​​​ബോ​​​​ള്‍ ച​​​​രി​​​​ത്ര​​​​ത്തി​​​​ല്‍ തോ​​​​ല്‍വി അ​​​​റി​​​​യാ​​​​തെ​​​​യു​​​​ള്ള ര​​​​ണ്ടാ​​​​മ​​​​ത്തെ കു​​​​തി​​​​പ്പാ​​​​ണിത്. 1935 മു​​​​ത​​​​ല്‍ 1939 വ​​​​രെ ഇ​​​​റ്റ​​​​ലി​​​​യെ 30 ക​​​​ളി​​​​യി​​​​ല്‍ തോ​​​​ല്‍വി അ​​​​റി​​​​യി​​​​ക്കാ​​​​തെ മു​​​​ന്നോ​​​​ട്ടു ന​​​​യി​​​​ച്ച ഇ​​​​തി​​​​ഹാ​​​​സ പ​​​​രി​​​​ശീ​​​​ല​​​​ക​​​​ന്‍ വി​​​​ട്ടോ​​​​റി​​​​യോ പൊ​​​​സോ​​​​യാ​​​​ണു മു​​​​ന്നി​​​​ല്‍.

മാ​​​​ത്യോ പൊ​​​​ളി​​​​റ്റാ​​​​നോ, മാ​​​​ത്യോ പെ​​​​സി​​​​ന എ​​​​ന്നി​​​​വ​​​​രു​​​​ടെ ഇ​​​​ര​​​​ട്ട ഗോ​​​​ളു​​​​ക​​​​ളാ​​​​ണ് ഇ​​​​റ്റ​​​​ലി​​​​ക്കു ത​​​​ക​​​​ര്‍പ്പ​​​​ന്‍ ജ​​​​യ​​​​മൊ​​​​രു​​​​ക്കി​​​​യ​​​​ത്. ആ​​​​ദ്യ മു​​​​പ്പ​​​​ത് മി​​​​നി​​​​റ്റി​​​​ല്‍ ഇ​​​​റ്റ​​​​ലി​​​​ക്കു ദു​​​​ര്‍ബ​​​​ല​​​​രാ​​​​യ സാ​​​​ന്‍ മ​​​​രി​​​​നോ​​​​യു​​​​ടെ വ​​​​ല​​​​കു​​​​ലു​​​​ക്കാ​​​​നാ​​​​യി​​​​ല്ല. 31-ാം മി​​​​നി​​​​റ്റി​​​​ല്‍ ഫെ​​​​ഡ​​​​റി​​​​കോ ബെ​​​​ര്‍ണാ​​​​ഡെ​​​​സ്‌​​​​കി ഇ​​​​റ്റ​​​​ലി​​​​യെ മു​​​​ന്നി​​​​ലെ​​​​ത്തി​​​​ച്ചു. മൂ​​​​ന്നു മി​​​​നി​​​​റ്റ് ക​​​​ഴി​​​​ഞ്ഞ് ജി​​​​യാ​​​​ന്‍ മാ​​​​ര്‍കോ ഫെ​​​​റാ​​​​റി ഇ​​​​റ്റ​​​​ലി​​​​യു​​​​ടെ ലീ​​​​ഡ് ഉ​​​​യ​​​​ര്‍ത്തി.


ര​​​​ണ്ടാം പ​​​​കു​​​​തി​​​​യു​​​​ടെ തു​​​​ട​​​​ക്ക​​​​ത്തി​​​​ല്‍ത​​​​ന്നെ പൊ​​​​ളി​​​​റ്റാ​​​​നോ (49’) ഇ​​​​റ്റ​​​​ലി​​​​യു​​​​ടെ ലീ​​​​ഡ് മൂ​​​​ന്നാ​​​​ക്കി. ആ​​​​ന്ദ്രെ ബെ​​​​ലോ​​​​ട്ടി നാ​​​​ലാ​​​​മ​​​​ത്തെ​​​​യും പെ​​​​സി​​​​ന അ​​​​ഞ്ചാം ഗോ​​​​ളും നേ​​​​ടി. മി​​​​ക​​​​ച്ചൊ​​​​രു വോ​​​​ളി​​​​യി​​​​ലൂ​​​​ടെ പൊ​​​​ളി​​​​റ്റാ​​​​നോ​​​​യും ക്ലേ​​​​സ് റേ​​​​ഞ്ചി​​​​ല്‍നി​​​​ന്നു പെ​​​​സി​​​​ന​​​​യും ആ​​​​റാ​​​​മ​​​​ത്തെ​​​​യും ഏ​​​​ഴാ​​​​മ​​​​ത്തെ​​​​യും ഗോ​​​​ളു​​​​ക​​​​ള്‍ നേ​​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.