അട്ടിമറി: തീം പുറത്ത്
അട്ടിമറി: തീം പുറത്ത്
Monday, May 31, 2021 12:08 AM IST
പാ​​രീ​​സ്: ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ൽ ആ​ദ്യ അ​ട്ടി​മ​റി. പു​രു​ഷ സിം​ഗി​ൾ​സി​ൽ ഓ​സ്ട്രി​യ​യു​ടെ ഡൊ​മി​നി​ക് തീ​മി​നെ ആ​ദ്യ റൗ​ണ്ടി​ൽ സ്പെ​യി​നി​ന്‍റെ പാ​ബ്ലൊ അ​ൻ​ജ്വാ​ർ അ​ട്ടി​മ​റി​ച്ചു. നാ​ലാം സീ​ഡാ​യ തീം 6-4, 7-5, 3-6, 4-6, 4-6​നാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. റ​​ഷ്യ​​യു​​ടെ മു​​ൻ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ വ​​നി​​താ താ​​ര​​മാ​​യ എ​​ലേ​​ന വെ​​സ്നി​​ന​​യ്ക്ക് വി​​ജ​​യ​​ത്തു​​ട​​ക്കം. 2018ൽ ​​അ​​മ്മ​​യാ​​യ​​ശേ​​ഷം വെ​​സ്നി​​ന ആ​​ദ്യ​​മാ​​യാ​​ണ് സിം​​ഗി​​ൾ​​സ് പോ​​രാ​​ട്ട​​ത്തി​​ന് ഇ​​റ​​ങ്ങി​​യ​​ത്.


വ​​നി​​താ സിം​​ഗി​​ൾ​​സി​​ലെ മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ര​​ണ്ടാം സീ​​ഡാ​​യ ന​​വോ​​മി ഒ​​സാ​​ക്ക, 11-ാം സീ​​ഡ് പെ​​ട്ര ക്വി​​റ്റോ​​വ തു​​ട​​ങ്ങി​​യ​​വ​​ർ ര​​ണ്ടാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. അ​​തേ​​സ​​മ​​യം, ജ​​ർ​​മ​​നി​​യു​​ടെ ആം​​ഗ​​ലി​​ക് കെ​​ർ​​ബ​​ർ ആ​​ദ്യ റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.