എ​​വി​​ടെ​​യും എ​​പ്പോ​​ഴും കാ​​ന്‍റെ...
എ​​വി​​ടെ​​യും എ​​പ്പോ​​ഴും കാ​​ന്‍റെ...
Monday, May 31, 2021 12:08 AM IST
എ​​വി​​ടെ നോ​​ക്കി​​യാ​​ലും കാ​​ന്‍റെ​​യാ​​ണ​​ല്ലോ... ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫൈ​​ന​​ൽ ക​​ണ്ട മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി ആ​​രാ​​ധ​​ക​​ർ ഒ​​രു​​പ​​ക്ഷേ മ​​ന​​സി​​ൽ ചി​​ന്തി​​ച്ച​​ത് ഇ​​താ​​യി​​രി​​ക്കാം. അ​​ല്ല, അ​​താ​​ണ് ശ​​രി... എ​​ളി​​മ​​യു​​ടെ നി​​റ​​കു​​ട​​മാ​​യ കാ​​ന്‍റെ സ​​ർ​​വ​​വ്യാ​​പി​​യാ​​യി​​രു​​ന്നു. ആ ​​അ​​ധ്വാ​​ന​​ത്തി​​ന്‍റെ ഫ​​ല​​മാ​​യി ഫൈ​​ന​​ലി​​ൽ മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച് ആ​​യ​​തും മു​​പ്പ​​തു​​കാ​​ര​​നാ​​യ ഫ്ര​​ഞ്ച് സെ​​ൻ​​ട്ര​​ൽ മി​​ഡ്ഫീ​​ൽ​​ഡ​​ർ എ​​ൻ​​ഗോ​​ളെ കാ​​ന്‍റെ. പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ അ​​ത്‌ലറ്റി​​ക്കോ മാ​​ഡ്രി​​ഡി​​നെ​​തി​​രേ​​യും സെ​​മി​​യി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡി​​നെ​​തി​​രാ​​യ ര​​ണ്ട് പാ​​ദ​​ത്തി​​ലും മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച് കാ​​ന്‍റെ​​യാ​​യി​​രു​​ന്നു എ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യു​​ടെ സൂ​​പ്പ​​ർ താ​​ര​​ങ്ങ​​ൾ നി​​റ​​ഞ്ഞ ആ​​ക്ര​​മ​​ണ നി​​ര​​യെ ഒ​​റ്റ​​യ്ക്കു വ​​രി​​ഞ്ഞു​​കെ​​ട്ടി​​യ കാ​​ന്‍റെ പോ​​ർ​​ട്ടോ​​യി​​ൽ ത​​ക​​ർ​​ത്താ​​ടി. അ​​തോ​​ടെ കൗ​​ണ്ട​​റു​​ക​​ളും ത്രൂ ​​പാ​​സും ന​​ട​​ത്താ​​നാ​​കാ​​തെ സി​​റ്റി താ​​ര​​ങ്ങ​​ൾ വി​​ഷ​​മി​​ച്ചു.


2014ൽ ​​ഫ്ര​​ഞ്ച് ലീ​​ഗി​​ൽ ശ്ര​​ദ്ധ നേ​​ടി​​യ കാ​​ന്‍റെ 2015ലാ​​ണ് ലെ​​സ്റ്റ​​ർ സി​​റ്റി​​യി​​ലൂ​​ടെ ഇം​​ഗ്ല​​ണ്ടി​​ലെ​​ത്തു​​ന്ന​​ത്. 2016ൽ ​​ലെ​​സ്റ്റ​​റി​​നൊ​​പ്പം പ്രീ​​മി​​യ​​ർ ലീ​​ഗ് കി​​രീ​​ടം നേ​​ടി. 2017ൽ ​​ചെ​​ൽ​​സി​​ക്കൊ​​പ്പ​​വും പ്രീ​​മി​​യ​​ർ ലീ​​ഗ് കി​​രീ​​ട​​നേ​​ട്ടം. 2018ൽ ​​ഫ്രാ​​ൻ​​സി​​നൊ​​പ്പം ഫി​​ഫ ലോ​​ക​​ക​​പ്പ്, അ​​തേ​​വ​​ർ​​ഷം ചെ​​ൽ​​സി​​ക്കൊ​​പ്പം എ​​ഫ്എ ക​​പ്പും. 2019ൽ ​​ചെ​​ൽ​​സി​​ക്കൊ​​പ്പം യു​​വേ​​ഫ യൂ​​റോ​​പ്പ ലീ​​ഗ് നേ​​ടി​​യ കാ​​ന്‍റെ ഇ​​പ്പോ​​ഴി​​താ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് കി​​രീ​​ട​​ത്തി​​ലും മു​​ത്ത​​മി​​ട്ടു. കാ​​ന്‍റെ​​യു​​ടെ ക​​രി​​യ​​റി​​ലെ ആ​​റാം കി​​രീ​​ട​​മാ​​ണി​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.