ബെ​​​ല്‍ജി​​​യ​​​ത്തി​​​നും ഇം​​​ഗ്ല​​​ണ്ടി​​​നും ജ​​​യം
ബെ​​​ല്‍ജി​​​യ​​​ത്തി​​​നും ഇം​​​ഗ്ല​​​ണ്ടി​​​നും ജ​​​യം
Tuesday, June 8, 2021 12:03 AM IST
ബ്ര​​​സ​​​ല്‍സ്/​​​ല​​​ണ്ട​​​ന്‍: യൂ​​​റോ ക​​​പ്പി​​​നു മു​​​മ്പു​​​ള്ള അ​​​ന്താ​​​രാ​​​ഷ് ട്ര ​​​സൗ​​​ഹൃ​​​ദ ഫു​​​ട്‌​​​ബോ​​​ള്‍ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ ബെ​​​ല്‍ജി​​​യ​​​ത്തി​​​നും ഇം​​​ഗ്ല​​​ണ്ടി​​​നും നെ​​​ത​​​ര്‍ല​​​ന്‍ഡ്‌​​​സി​​​നു ജ​​​യം. റൊ​​​മേ​​​ലു ലു​​​ക്കാ​​​ക്കു​​​വി​​​ന്‍റെ ഗോ​​​ളി​​​ല്‍ ബെ​​​ല്‍ജി​​​യം 1-0ന് ​​​ക്രൊ​​​യേ​​​ഷ്യ​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.

ലു​​​ക്കാ​​​ക്കു​​​വി​​​ന്‍റെ 60-ാമ​​​ത്തെ അ​​​ന്താ​​​രാ​​​ഷ് ട്ര ​​​ഗോ​​​ളാ​​​യി​​​രു​​​ന്നു. ആ​​​ധി​​​കാ​​​രി​​​ക​​​മാ​​​യി ക​​​ളി​​​ച്ച ബെ​​​ല്‍ജി​​​യ​​​ത്തെ 38-ാം മി​​​നി​​​റ്റി​​​ലാ​​​ണ് ലു​​​ക്കാ​​​ക്കു മു​​​ന്നി​​​ലെ​​​ത്തി​​​ച്ച​​​ത്. 92-ാം മി​​​നി​​​റ്റി​​​ല്‍ എ​​​ഡ​​​ന്‍ ഹ​​​സാ​​​ര്‍ഡ് പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​യി ഇ​​​റ​​​ങ്ങി. 2019 ന​​​വം​​​ബ​​​റി​​​നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് ഹ​​​സാ​​​ര്‍ഡ് ദേ​​​ശീ​​​യ ടീ​​​മി​​​നൊ​​​പ്പം ഇ​​​റ​​​ങ്ങു​​​ന്ന​​​ത്. പ​​​രി​​​ക്കി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ന്‍റെ ഭൂ​​​രി​​​ഭാ​​​ഗ​​​വും ന​​​ഷ്ട​​​മാ​​​യ ഹ​​​സാ​​​ര്‍ഡ് തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​ന്‍റെ പാ​​​ത​​​യി​​​ലാ​​​ണ്.


ഗ്രൂ​​​പ്പ് ബി​​​യി​​​ലു​​​ള്ള ബെ​​​ല്‍ജി​​​യം ആ​​​ദ്യമ​​​ത്സ​​​ര​​​ത്തി​​​ല്‍ റ​​​ഷ്യ​​​യെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ്ബ​​​ര്‍ഗി​​​ല്‍ നേ​​​രി​​​ടും. ഗ്രൂ​​​പ്പ് ഡി​​​യി​​​ലു​​​ള്ള ക്രൊ​​​യേ​​​ഷ്യ​​​യു​​​ടെ ആ​​​ദ്യമ​​​ത്സ​​​രം ഇം​​​ഗ്ല​​​ണ്ടി​​​നെ​​​തി​​​രേ വെം​​​ബ്ലി​​​യി​​​ലാ​​​ണ്.

ക്യാ​​​പ്റ്റ​​​ന്‍ മാ​​​ര്‍ക്‌​​​സ് റാ​​ഷ്ഫ​​​ഡിന്‍റെ പെ​​​ന​​​ല്‍റ്റി​​​യി​​​ല്‍ ഇം​​​ഗ്ല​​​ണ്ട് 1-0ന് ​​​റൊ​​​മാ​​​നി​​​യ​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. ആ​​​ദ്യ പ​​​കു​​​തി​​​യി​​​ല്‍ 70 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം പ​​​ന്ത​​​ട​​​ക്കം ഇം​​​ഗ്ല​​​ണ്ടി​​​നാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ഗോ​​​ളാ​​​ക്കാ​​​ന്‍ ഇം​​​ഗ്ല​​​ണ്ടി​​​നാ​​​യി​​​ല്ല. 68-ാം മി​​​നി​​​റ്റി​​​ല്‍ പെ​​​ന​​​ല്‍റ്റി വ​​​ല​​​യി​​​ലാ​​​ക്കി റാ​​​ഷ്ഫ​​ഡ് ഇം​​​ഗ്ല​​​ണ്ടി​​​നെ മു​​​ന്നി​​​ലെ​​​ത്തി​​​ച്ചു.

മെം​​​ഫി​​​സ് ഡി​​​പെ, വൗ​​​ട്ട് വെ​​​ഗോ​​​റ​​​സ്റ്റ്, റ​​​യാ​​​ന്‍ ഗ്രാ​​​വ​​​ന്‍ബ്രെ​​​ച്ച് എ​​​ന്നി​​​വ​​​രു​​​ടെ ഗോ​​​ളു​​​ക​​​ളി​​​ല്‍ നെ​​​ത​​​ര്‍ല​​​ന്‍ഡ് 3-0ന് ​​​ജോ​​​ര്‍ജി​​​യ​​​യെ തോ​​​ല്‍പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.