ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പ് ; നൂ​​റ് ശ​​ത​​മാ​​നം വി​​ജ​​യ​​വു​​മാ​​യി ബ്ര​​സീ​​ൽ
ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പ് ; നൂ​​റ് ശ​​ത​​മാ​​നം വി​​ജ​​യ​​വു​​മാ​​യി ബ്ര​​സീ​​ൽ
Wednesday, June 9, 2021 11:49 PM IST
അ​​സു​​ൻ​​സി​​യോ​​ണ്‍ (പ​​രാ​​ഗ്വെ): ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ നൂ​​റ് ശ​​ത​​മാ​​നം വി​​ജ​​യ​​വു​​മാ​​യി ബ്ര​​സീ​​ൽ. യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ ആ​​റാം മ​​ത്സ​​ര​​ത്തി​​ലും കാ​​ന​​റി​​ക​​ൾ ജ​​യം കൊ​​ത്തി​​പ്പ​​റ​​ന്നു.

പ​​രാ​​ഗ്വെ​​യ്ക്കെ​​തി​​രാ​​യ എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ബ്ര​​സീ​​ൽ 2-0നു ​​ജ​​യം സ്വ​​ന്ത​​മാ​​ക്കി. നെ​​യ്മ​​ർ (4’), ലൂ​​കാ​​സ് പ​​ക്വേ​​റ്റ (90+3’) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു മ​​ഞ്ഞ​​പ്പ​​ട​​യ്ക്കാ​​യി വ​​ല​​കു​​ലു​​ക്കി​​യ​​ത്. ഗ​​ബ്രി​​യേ​​ൽ ജീ​​സ​​സി​​ന്‍റെ അ​​സി​​സ്റ്റി​​ലാ​​യി​​രു​​ന്നു നെ​​യ്മ​​റി​​ന്‍റെ ഗോ​​ൾ. പ​​ക്വേ​​റ്റ​​യു​​ടെ ഗോ​​ളി​​നു വ​​ഴി തെ​​ളി​​ച്ച​​ത് നെ​​യ്മ​​റാ​​യി​​രു​​ന്നു.

അ​​തേ​​സ​​മ​​യം, 10 മി​​നി​​റ്റി​​നു​​ള്ളി​​ൽ ര​​ണ്ട് ഗോ​​ൾ നേ​​ടി​​യ​​ശേ​​ഷം ഇ​​ഞ്ചു​​റി ടൈം ​​ഗോ​​ളി​​ലൂ​​ടെ അ​​ർ​​ജ​​ന്‍റീ​​ന എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ 2-2ന് ​​കൊ​​ളം​​ബി​​യ​​യോ​​ട് സ​​മ​​നി​​ല വ​​ഴ​​ങ്ങി. ക്രി​​സ്റ്റ്യ​​ൻ റൊ​​മേ​​റൊ (3’), ലി​​യാ​​ൻ​​ഡ്രൊ പ​​രേ​​ഡെ​​സ് (8’) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു അ​​ർ​​ജ​​ന്‍റീ​​ന​​യെ മു​​ന്നി​​ലെ​​ത്തി​​ച്ച​​ത്. എ​​ന്നാ​​ൽ, ലൂ​​യി​​സ് മു​​റീ​​ൽ (51 പെ​​ന​​ൽ​​റ്റി), മി​​ഗ്വെ​​ൽ ബോ​​ർ​​ഹ (90+4’) എ​​ന്നി​​വ​​രു​​ടെ ഗോ​​ളി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്ക് പോ​​യി​​ന്‍റ് പ​​ങ്കു​​വ​​യ്ക്കേ​​ണ്ടി​​വ​​ന്നു.


മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പെ​​റു 2-0ന് ​​ഇ​​ക്വ​​ഡോ​​റി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ ഉ​​റു​​ഗ്വെ​​യും വെ​​ന​​സ്വേ​​ല​​യും 0-0നും ​​ചി​​ലി​​യും ബൊ​​ളീ​​വി​​യ​​യും 1-1നും ​​സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു.

ബ്ര​​സീ​​ൽ 18 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. അ​​ർ​​ജ​​ന്‍റീ​​ന (12), ഇ​​ക്വ​​ഡോ​​ർ (9), ഉ​​റു​​ഗ്വെ (8), കൊ​​ളം​​ബി​​യ (8) എ​​ന്നി​​വ​​യാ​​ണ് തു​​ട​​ർ​​ന്നു​​ള്ള സ്ഥാ​​ന​​ങ്ങ​​ളി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.