ആ​​ദ്യ​​വി​​സി​​ൽ മു​​ഴ​​ക്കാ​​ൻ മ​​ക്ക​​ലി
ആ​​ദ്യ​​വി​​സി​​ൽ മു​​ഴ​​ക്കാ​​ൻ  മ​​ക്ക​​ലി
Friday, June 11, 2021 12:12 AM IST
യൂ​​റോ 2020 കി​​ക്കോ​​ഫി​​ന്‍റെ കാ​​ഹ​​ള​​ധ്വ​​നി​​യാ​​യ ആ​​ദ്യ വി​​സി​​ൽ മു​​ഴ​​ക്കു​​ന്ന​​ത് ഡ​​ച്ച് റ​​ഫ​​റി ഡാ​​നി മ​​ക്ക​​ലി. മു​​പ്പ​​ത്തെ​​ട്ടു​​കാ​​ര​​നാ​​യ മ​​ക്ക​​ലി​​യാ​​ണ് ഇ​​ന്ന് ന​​ട​​ക്കു​​ന്ന ഇ​​റ്റ​​ലി x തു​​ർ​​ക്കി ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം നി​​യ​​ന്ത്രി​​ക്കു​​ന്ന​​ത്. ഡ​​ച്ചു കാ​​ര​​നാ​​യ കെ​​വി​​ൻ ബ്ലോം ​​വീ​​ഡി​​യോ അ​​സി​​സ്റ്റ​​ന്‍റാ​​വും. ര​​ണ്ട് സ​​ഹാ​​യി​​കൾ ക്രി​​സ്റ്റ്യ​​ൻ ഗി​​റ്റെ​​ൽ​​മാ​​നും ബാ​​സ്റ്റ്യ​​ൻ ഡാ​​ൻ​​കേ​​ർ​​ട്ട​​ണും. വീ​​ഡി​​യോ അ​​സി​​സ്റ്റ​​ന്‍റ് റ​​ഫ​​റി​​മാ​​രു​​ടെ (വി​​എ​​ആ​​ർ) ടീ​​മി​​ലേ​​ക്ക് ക്രി​​സ്റ്റ്യ​​ൻ ഡിം​​ഗ​​ർ​​ട്ട്, മാ​​ർ​​ക്കോ ഫ്രി​​റ്റ്സ് എ​​ന്നി​​വ​​രെ നി​​യ​​മി​​ച്ചു. ഫെ​​ലി​​ക്സ് ബ്രി​​ച്ച്, ഡാ​​നി​​യ​​ൽ സീ​​ബ​​ർ​​ട്ട് എ​​ന്നി​​വ​​ർ സ്റ്റാ​​ൻ​​ഡ്ബൈ റ​​ഫ​​റി​​മാ​​രും ആ​​യി​​രി​​ക്കും.

യു​​വേ​​ഫ ക​​പ്പി​​ന്‍റെ 51 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ആ​​കെ 19 റ​​ഫ​​റി​​മാ​​രാ​​ണ് വി​​സി​​ൽ മു​​ഴ​​ക്കു​​ന്ന​​ത്. യു​​വേ​​ഫ​​യും തെ​​ക്കേ അ​​മേ​​രി​​ക്ക​​ൻ ഫു​​ട്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​നും ത​​മ്മി​​ലു​​ള്ള ഒ​​രു എ​​ക്സ്ചേ​​ഞ്ച് പ്രോ​​ഗ്രാ​​മി​​ന്‍റെ ഭാ​​ഗ​​മാ​​യി, അ​​ർ​​ജ​​ന്‍റീ​​ന​​ക്കാ​​ര​​നാ​​യ ഫെ​​ർ​​ണാ​​ണ്ടോ റ​​പ്പ​​ല്ലി​​നി​​യും റ​​ഫ​​റി സം​​ഘ​​ത്തി​​ലു​​ണ്ട്.


സ്റ്റെ​​ഫാ​​നി ഫ്ര​​പ്പാ​​ർ​​ട്ട്

യൂ​​റോ​​പ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലെ ഏ​​ക വ​​നി​​താ റ​​ഫ​​റി​​യാ​​യി ഫ്ര​​ഞ്ചു​​കാ​​രി സ്റ്റെ​​ഫാ​​നി ഫ്ര​​പ്പാ​​ർ​​ട്ട് മ​​ൽ​​സ​​ര​​ങ്ങ​​ൾ നി​​യ​​ന്ത്രി​​ക്കും. പു​​രു​​ഷ സോ​​ക്ക​​ർ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ആ​​ദ്യ​​മാ​​യി​​ട്ടാ​​ണ് ഒ​​രു വ​​നി​​ത, റ​​ഫ​​റി ടീ​​മി​​ന്‍റെ ഭാ​​ഗ​​മാ​​വു​​ന്ന​​ത്. 2012 മു​​ത​​ൽ വ​​നി​​താ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ലും 2019ലെ ​​വ​​നി​​താ സോ​​ക്ക​​ർ ലോ​​ക​​ക​​പ്പി​​ലും പ​​തി​​വ് സാ​​ന്നി​​ധ്യ​​മാ​​ണ് മു​​പ്പ​​ത്തേ​​ഴു​​കാ​​രി​​യാ​​യ സ്റ്റെ​​ഫാ​​നി. 2019 ഓ​​ഗ​​സ്റ്റ് 14 ന് ​​ലി​​വ​​ർ​​പൂ​​ൾ എ​​ഫ്സി​​യും ചെ​​ൽ​​സി എ​​ഫ്സി​​യും ത​​മ്മി​​ലു​​ള്ള യു​​വേ​​ഫ സൂ​​പ്പ​​ർ​​ക​​പ്പ് മ​​ത്സ​​രം നി​​യ​​ന്ത്രി​​ച്ചു. അ​​തോ​​ടെ ഒ​​രു പ്ര​​ധാ​​ന പു​​രു​​ഷ മ​​ത്സ​​രം നി​​യ​​ന്ത്രി​​ച്ച ആ​​ദ്യ വ​​നി​​ത​​യാ​​യി.

ജോ​​സ് കു​​ന്പി​​ളു​​വേ​​ലി​​ൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.