ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ വ​​നി​​താ ഫൈ​​ന​​ൽ ഇ​​ന്ന്
ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍   വ​​നി​​താ ഫൈ​​ന​​ൽ ഇ​​ന്ന്
Friday, June 11, 2021 11:53 PM IST
പാ​​രീ​​സ്: ക​​ളി​​മ​​ണ്‍​കോ​​ർ​​ട്ടി​​ലെ ഏ​​ക ഗ്രാ​​ൻ​​സ്‌​ലാം ആ​​യ ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ന്‍റെ വ​​നി​​താ ചാ​​ന്പ്യ​​നെ ഇ​​ന്ന​​റി​​യാം. ഇ​​താ​​ദ്യ​​മാ​​യി ഗ്രാ​​ൻ​​സ്‌​ലാം ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച ചെ​​ക് റി​​പ്പ​​ബ്ലി​​ക്കി​​ന്‍റെ ബാ​​ർ​​ബൊ​​റ ക്രെ​​ജി​​ക്കോ​​വ​​യും റ​​ഷ്യ​​യു​​ടെ അ​​ന​​സ്ത​​സ്യ പ​​വ്‌​ല്യു​​ചെ​​ങ്കോ​​വ​​യും ത​​മ്മി​​ലാ​​ണ് കി​​രീ​​ട പോ​​രാ​​ട്ടം.

ഇ​​ന്ത്യ​​ൻ സ​​മ​​യം വൈ​​കു​​ന്നേ​​രം 6.30നാ​​ണ് മ​​ത്സ​​രം ഷെ​​ഡ്യൂ​​ൾ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.

17-ാം സീ​​ഡാ​​യ ഗ്രീ​​ക്ക് താ​​രം മ​​രി​​യ സ​​ക്ക​​രി​​യെ മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട ആ​​വേ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​ൽ കീ​​ഴ​​ട​​ക്കി​​യാ​​ണ് ക്രെ​​ജി​​ക്കോ​​വ ഫൈ​​ന​​ലി​​ലെ​​ത്തി​​യ​​ത്. മാ​​ച്ച് പോ​​യി​​ന്‍റ് സേ​​വ് ചെ​​യ്താ​​യി​​രു​​ന്നു ക്രെ​​ജി​​ക്കോ​​വ​​യു​​ടെ ഫൈ​​ന​​ലി​​ലേ​​ക്കു​​ള്ള ചു​​വ​​ടു​​വ​​യ്പ്പ്. സ്കോ​​ർ: 7-5, 4-6, 9-7. ത​​മാ​​റ സി​​ദാ​​ൻ​​ഷെ​​കി​​നെ 7-5, 6-3നു ​​കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു പ​​വ്‌​ല്യു​​ചെ​​ങ്കോ​​വ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്.


ക്രെ​​ജി​​ക്കോ​​വ​​യ്ക്ക് ഇ​​ര​​ട്ടി​​മ​​ധു​​രം

ഇ​​രു​​പ​​ത്ത​​ഞ്ചു​​കാ​​രി​​യാ​​യ ക്രെ​​ജി​​ക്കോ​​വ​​യ്ക്ക് ഇ​​ര​​ട്ടി​​മ​​ധു​​രം. വ​​നി​​താ സിം​​ഗി​​ൾ​​സ് ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​തി​​നു പി​​ന്നാ​​ലെ ഡ​​ബി​​ൾ​​സ് ഫൈ​​ന​​ലി​​ലും ചെ​​ക് താ​​രം ഇ​​ടം​​പി​​ടി​​ച്ചു. വ​​നി​​താ ഡ​​ബി​​ൾ​​സ് സെ​​മി​​യി​​ൽ ചെ​​ക് റി​​പ്പബ്ലി​​ക്കി​​ന്‍റെ ക്രെ​​ജി​​ക്കോ​​വ - ക​​ത്രീ​​ന സി​​നി​​യ​​കോ​​വ സ​​ഖ്യം ബെ​​ർ​​ണാ​​ഡ പേ​​ര - മ​​ഗ്ദ ലി​​നെ​​റ്റ് കൂ​​ട്ടു​​കെ​​ട്ടി​​നെ 6-1, 6-2ന് ​​കീ​​ഴ​​ട​​ക്കി.

വ​​നി​​താ ഡ​​ബി​​ൾ​​സി​​ൽ ക്രെ​​ജി​​ക്കോ​​വ 2018ൽ ​​ഫ്ര​​ഞ്ച് ഓ​​പ്പ​​ണും വിം​​ബി​​ൾ​​ഡ​​ണും സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സി​​ൽ ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്ന് ത​​വ​​ണ (2019, 2020, 2021) സ്വ​​ന്ത​​മാ​​ക്കി​​യ ച​​രി​​ത്ര​​വും ക്രെ​​ജി​​ക്കോ​​വ​​യ്ക്കു സ്വ​​ന്തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.