കോ​​പ്പ​​യ്ക്ക് കോ​​ട​​തി​​യു​​ടെ പ​​ച്ച​​ക്കൊ​​ടി
കോ​​പ്പ​​യ്ക്ക് കോ​​ട​​തി​​യു​​ടെ പ​​ച്ച​​ക്കൊ​​ടി
Friday, June 11, 2021 11:53 PM IST
ബ്ര​​സീ​​ലി​​യ: ഒ​​ടു​​വി​​ൽ കോ​​പ്പ അ​​മേ​​രി​​ക്ക ഫു​​ട്ബോ​​ൾ 2021 ചാ​​ന്പ്യ​​ൻ​​പ്പി​​ന്‍റെ ത​​ട​​സ​​ങ്ങ​​ളെ​​ല്ലാം നീ​​ങ്ങി. അ​​വ​​സാ​​ന ക​​ട​​ന്പ​​യാ​​യി​​രു​​ന്ന സു​​പ്രീം​​കോ​​ട​​തി വി​​ധി​​യും കോ​​പ്പ​​യ്ക്ക് അ​​നു​​കൂ​​ല​​മാ​​യി. കോ​​പ്പ​​യ്ക്ക് ബ്ര​​സീ​​ൽ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ച്ചാ​​ൽ രാ​​ജ്യ​​ത്തി​​ലെ കോ​​വി​​ഡ് പ്ര​​തി​​സ​​ന്ധി രൂ​​ക്ഷ​​മാ​​കു​​മെ​​ന്ന പൊ​​തു​​താ​​ത്പ​​ര്യ ഹ​​ർ​​ജി​​യി​​ൽ, കോ​​പ്പ ചാ​​ന്പ്യ​​ൻ​​ഷി​​പ്പു​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​കാ​​നാ​​യി​​രു​​ന്നു

ബ്ര​​സീ​​ൽ സു​​പ്രീം​​കോ​​ട​​തി​​യു​​ടെ വി​​ധി. കോ​​പ്പ​​യ്ക്ക് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന​​തി​​ലൂ​​ടെ ബ്ര​​സീ​​ൽ ‘കോ​​പ്പ​​’വൈ​​റ​​സി​​നെ ക്ഷ​​ണി​​ച്ചു​​വ​​രു​​ത്തു​​ക​​യാ​​ണെ​​ന്നാ​​യി​​രു​​ന്നു ഹ​​ർ​​ജി​​യി​​ലെ പ്ര​​ധാ​​ന ആ​​രോ​​പ​​ണം. എ​​ന്നാ​​ൽ, സ​​ർ​​ക്കാ​​ർ കൃ​​ത്യ​​മാ​​യ നി​​ബ​​ന്ധ​​ന​​ക​​ളി​​ലൂ​​ടെ ടൂ​​ർ​​ണ​​മെ​​ന്‍റ് ന​​ട​​ത്ത​​ണ​​മെ​​ന്നും കോ​​വി​​ഡ് വൈ​​റ​​സി​​ന്‍റെ പു​​തി​​യ വ​​ക​​ഭേ​​ദം ഇ​​ല്ലാ​​തെ മു​​ന്നോ​​ട്ട് കൊ​​ണ്ടു​​പോ​​ക​​ണ​​മെ​​ന്നു​​മാ​​യി​​രു​​ന്നു ബ്ര​​സീ​​ൽ സു​​പ്രീം​​കോ​​ടി​​ത​​യി​​ലെ 11 അം​​ഗ ബെ​​ഞ്ചി​​ന്‍റെ വി​​ധി.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം അ​​ർ​​ജ​​ന്‍റീ​​ന​​യി​​ലും കൊ​​ളം​​ബി​​യ​​യി​​ലു​​മാ​​യി ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന കോ​​പ്പ അ​​മേ​​രി​​ക്ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് കോ​​വി​​ഡി​​നെ​​ത്തു​​ട​​ർ​​ന്ന് ഈ ​​വ​​ർ​​ഷ​​ത്തേ​​ക്ക് മാ​​റ്റി​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. രാ​​ഷ്‌​ട്രീ​​യ പ്ര​​ക്ഷോ​​ഭ​​ത്തി​​ന്‍റെ പേ​​രി​​ൽ ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ ഫു​​ട്ബോ​​ൾ കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ൻ കൊ​​ളം​​ബി​​യ​​യെ ആ​​തി​​ഥേ​​യ​​ത്വ​​ത്തി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്കി. കോ​​വി​​ഡ് അ​​നി​​യ​​ന്ത്രി​​ത​​മാ​​യ അ​​ർ​​ജ​​ന്‍റീ​​ന​​യെ​​യും കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ൻ ക​​ഴി​​ഞ്ഞ മാ​​സം അ​​വ​​സാ​​നം ഒ​​ഴി​​വാ​​ക്കി​​യ​​തോ​​ടെ​​യാ​​ണ് ബ്ര​​സീ​​ൽ ആ​​തി​​ഥേ​​യ​​ത്വ​​ത്തി​​ലേ​​ക്കെ​​ത്തി​​യ​​ത്.


റി​​യൊ ഡി ​​ഷാ​​നെ​​റൊ, ബ്ര​​സീ​​ലി​​യ, കു​​യി​​യാ​​ബ, ഗോ​​യി​​യാ​​നി​​യ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യു​​ള്ള അ​​ഞ്ച് സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ലാ​​ണ് 47-ാമ​​ത് കോ​​പ്പ അ​​മേ​​രി​​ക്ക അ​​ര​​ങ്ങേ​​റു​​ക. ഇ​​ന്ത്യ​​ൻ സ​​മ​​യം തി​​ങ്ക​​ളാ​​ഴ്ച പു​​ല​​ർ​​ച്ചെ 2.30ന് ​​ബ്ര​​സീ​​ലും വെ​​ന​​സ്വേ​​ല​​യും ത​​മ്മി​​ലാ​​ണ് ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം.


ക​​രു​​ത്തോ​​ടെ അ​​ർ​​ജ​​ന്‍റീ​​ന

ബു​​വാ​​നോ​​സ് ആ​​രീ​​സ്: കോ​​പ്പ അ​​മേ​​രി​​ക്ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നു​​ള്ള അ​​ർ​​ജ​​ന്‍റൈ​​ൻ ഫു​​ട്ബോ​​ൾ ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. 28 അം​​ഗ ടീ​​മി​​നെ​​യാ​​ണ് അ​​ർ​​ജ​​ന്‍റീ​​ന പ്ര​​ഖ്യാ​​പി​​ച്ച​​ത്. ല​​യ​​ണ​​ൽ മെ​​സി, സെ​​ർ​​ജി​​യൊ അ​​ഗ്വെ​​യ്റോ, എ​​യ്ഞ്ച​​ൽ ഡി ​​മ​​രി​​യ, ലൗ​​താ​​രൊ മാ​​ർ​​ട്ടി​​നെ​​സ് തു​​ട​​ങ്ങി​​യ സൂ​​പ്പ​​ർ താ​​ര​​ങ്ങ​​ൾ ടീ​​മി​​ലു​​ണ്ട്. പ്ര​​തി​​രോ​​ധ താ​​രം ഹ്വാ​​ൻ ഫോ​​യ്ത്, സ്ട്രൈ​​ക്ക​​ർ ലൂ​​കാ​​സ് ഒ​​കാം​​പ​​സ് എ​​ന്നി​​വ​​ർ​​ക്ക് ടീ​​മി​​ൽ ഇ​​ടം ല​​ഭി​​ച്ചി​​ല്ല. ഗ്രൂ​​പ്പ് എ​​യി​​ൽ ഉ​​റു​​ഗ്വെ, ചി​​ലി, പ​​രാ​​ഗ്വെ, ബൊ​​ളീ​​വി​​യ എ​​ന്നി​​വ​​യ്ക്കൊ​​പ്പ​​മാ​​ണ് അ​​ർ​​ജ​​ന്‍റീ​​ന.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.