അ​സൂ​റി​യു​ടെ പു​തി​യ മു​ഖം
അ​സൂ​റി​യു​ടെ പു​തി​യ മു​ഖം
Sunday, June 13, 2021 12:58 AM IST
റോം: ​​​​​പ്ര​​​​​തി​​​​​രോ​​​​​ധ ഫു​​​​​ട്ബോ​​​​​ളി​​​​​ന്‍റെ വ​​​​​ക്താ​​​​​ക്ക​​​​​ളാ​​​​​യി അ​​​​​റി​​​​​യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്ന ഇ​​​​​റ്റ​​​​​ലി​​​​​യു​​​​​ടെ പു​​​​​തി​​​​​യ മു​​​​​ഖം 2020 യൂ​​​​​റോ ക​​​​​പ്പി​​​​​ന്‍റെ ഉ​​​​​ദ്ഘാ​​​​​ട​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ലോ​​​​​കം ക​​​​​ണ്ടു. റോ​​​​​ബ​​​​​ർ​​​​​ട്ടോ മാ​​​​​ൻ​​​​​സീ​​​​​നി​​​​​യു​​​​​ടെ ശി​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ൻ കീ​​​​​ഴി​​​​​ൽ കു​​​​​റേ​​​​​നാ​​​​​ളു​​​​​ക​​​​​ളാ​​​​​യി അ​​​​​സൂ​​​​​റി​​​​​ക​​​​​ളു​​​​​ടെ കേ​​​​​ളീ​​​​​ശൈ​​​​​ലി​​​​​യി​​​​​ൽ മാ​​​​​റ്റം​​​​​വ​​​​​ന്നി​​​​​രു​​​​​ന്നു. അ​​​​​തി​​​​​ന്‍റെ ഉ​​​​​ത്ത​​​​​മോ​​​​​ദാ​​​​​ഹ​​​​​ര​​​​​ണ​​​​​മാ​​​​​യി​​​​​രു​​​​​ന്നു യൂ​​​​​റോ​​​​​യു​​​​​ടെ ഉ​​​​​ദ്ഘാ​​​​​ട​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഗ്രൂ​​​​​പ്പ് എ​​​​​യി​​​​​ൽ തു​​​​​ർ​​​​​ക്കി​​​​​യെ 3-0ന് ​​​​​ഇ​​​​​റ്റ​​​​​ലി ത​​​​​ക​​​​​ർ​​​​​ത്തെ​​​​​റി​​​​​ഞ്ഞ​​​​​ത്. യൂ​​​​​റോ ച​​​​​രി​​​​​ത്ര​​​​​ത്താ​​​​​ളു​​​​​ക​​​​​ളി​​​​​ൽ ഇ​​​​​ടം പി​​​​​ടി​​​​​ച്ച ജ​​​​​യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​തെ​​​​​ന്ന​​​​​താ​​ണു വാ​​​​​സ്ത​​​​​വം. യൂ​​​​​റോ ക​​​​​പ്പ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ ഒ​​​​​രു ഉ​​​​​ദ്ഘാ​​​​​ട​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ജ​​​​​യ​​​​​മാ​​​​​ണ് ഇ​​​​​റ്റ​​​​​ലി നേ​​​​​ടി​​​​​യ​​ത്. 1976ൽ ​​​​​ചെ​​​​​ക്കോ​​​​​സ്ലോ​​​​​വാ​​​​​ക്യ 3-1ന് ​​​​​ഹോ​​​​​ള​​​​​ണ്ടി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​താ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​തു​​​​​വ​​​​​രെ​​​​​യു​​​​​ള്ള റി​​​​​ക്കാ​​​​​ർ​​​​​ഡ്.

ഡെ​​​​​മി​​​​​റ​​​​​ലി​​​​​ന്‍റെ (53’) സെ​​​​​ൽ​​​​​ഫ് ഗോ​​​​​ളി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് ഇ​​​​​റ്റ​​​​​ലി ലീ​​​​​ഡ് നേ​​​​​ടി​​​​​യ​​​​​ത്. തു​​​​​ട​​​​​ർ​​​​​ന്ന് സി​​​​​റൊ ഇ​​​​​മ്മൊ​​​​​ബി​​​​​ൽ (66’), ലോ​​​​​റെ​​​​​ൻ​​​​​സൊ ഇ​​​​​ൻ​​​​​സി​​​​​ഗ്നെ (79’) എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ ഗോ​​​​​ളി​​​​​ലൂ​​​​​ടെ ഇ​​​​​റ്റ​​​​​ലി 3-0ത്തി​​​​​ലേ​​​​​ക്ക് എ​​​​​ത്തി.


ഒ​​​​​രു ഗോ​​​​​ള​​​​​ടി​​​​​ക്കു​​​​​ക, പി​​​​​ന്നീ​​​​​ട് പ്ര​​​​​തി​​​​​രോ​​​​​ധക്കോ​​​​​ട്ട​​​​​കെ​​​​​ട്ടു​​​​​ക എ​​​​​ന്ന പ​​​​​ഴ​​​​​യ ത​​​​​ന്ത്ര​​​​​മ​​​​​ല്ല ഇ​​​​​റ്റ​​​​​ലി​​​​​ക്കി​​​​​പ്പോ​​​​​ൾ. മാ​​​​​ൻ​​​​​സീ​​​​​നി​​​​​യു​​​​​ടെ 4-3-3 ശൈ​​​​​ലി​​​​​യാ​​​​​ണ് അ​​​​​സൂ​​​​​റി​​​​​ക​​​​​ൾ ഇ​​​​​പ്പോ​​​​​ൾ പ്രാ​​​​​വ​​​​​ർ​​​​​ത്തി​​​​​ക​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്. ലോ​​​​​റെ​​​​​ൻ​​​​​സൊ ഇ​​​​​ൻ​​​​​സി​​​​​ഗ്നെ, ഇ​​​​​മ്മൊ​​​​​ബി​​​​​ൽ, ഡൊ​​​​​മെ​​​​​നി​​​​​കൊ ബെ​​​​​റാ​​​​​ർ​​​​​ഡി എ​​​​​ന്നീ മൂ​​​​​ന്ന് മു​​​​​ന്നേ​​​​​റ്റ നി​​​​​ര​​​​​ക്കാ​​​​​രെ​​​​​യാ​​ണു ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​നു മാ​​​​​ൻ​​​​​സീ​​​​​നി ആ​​​​​ദ്യം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച​​​​​ത്. 81-ാം മി​​​​​നി​​​​​റ്റി​​​​​ൽ ഇ​​​​​ൻ​​​​​സി​​​​​ഗ്നെ​​​​​യെ​​​​​യും ഇ​​​​​മ്മൊ​​​​​ബി​​​​​ലി​​​​​നെ​​​​​യും ഒ​​​​​ന്നി​​​​​ച്ച് പി​​​​​ൻ​​​​​വ​​​​​ലി​​​​​ച്ചു, പ​​​​​ക​​​​​രം സ്ട്രൈ​​​​​ക്ക​​​​​ർ​​​​​മാ​​​​​രാ​​​​​യ ഫ്രെ​​​​​ഡെ​​​​​റി​​​​​കോ ചീ​​​​​സ​​​​​യെ​​​​​യും ആ​​​​​ന്ദ്രെ ബെ​​​​​രോ​​​​​ട്ടി​​​​​യെ​​​​​യും ഇ​​​​​റ​​​​​ക്കി. 79-ാം മി​​​​​നി​​​​​റ്റി​​​​​ൽ ഇ​​​​​ൻ​​​​​സി​​​​​ഗ്നെ ഇ​​​​​റ്റ​​​​​ലി​​​​​യു​​​​​ടെ അ​​​​​ക്കൗ​​​​​ണ്ടി​​​​​ലെ മൂ​​​​​ന്നാം ഗോ​​​​​ളും നേ​​​​​ടി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു മാ​​​​​ൻ​​​​​സീ​​​​​നി​​​​​യു​​​​​ടെ ഈ ​​​​​നീ​​​​​ക്കം. 85-ാം മി​​​​​നി​​​​​റ്റി​​​​​ൽ ബെ​​​​​റാ​​​​​ർ​​​​​ഡി​​​​​യെ​​​​​യും പി​​​​​ൻ​​​​​വ​​​​​ലി​​​​​ച്ച മാ​​​​​ൻ​​​​​സീ​​​​​നി മ​​​​​റ്റൊ​​​​​രു സ്ട്രൈ​​​​​ക്ക​​​​​റാ​​​​​യ ഫെ​​​​​ഡെ​​​​​റി​​​​​ക്കൊ ബെ​​​​​ർ​​​​​നാ​​​​​ർ​​​​​ഡെ​​​​​സ്ചി​​​​​യെയും ഇ​​​​​റ​​​​​ക്കി.

തു​​​​​ർ​​​​​ക്കി​​​​​ക്കെ​​​​​തി​​​​​രേ ക​​​​​ണ്ട അ​​​​​സൂ​​​​​റി​​​​​ക​​​​​ളു​​​​​ടെ പു​​​​​തി​​​​​യ മു​​​​​ഖം ശ​​​​​ക്ത​​​​​മാ​​​​​യ ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​കു​​​​​മോ എ​​​​​ന്ന ചോ​​​​​ദ്യ​​​​​വും ഉ​​​​​യ​​​​​രു​​​​​ന്നു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.