ഉ​​​​​റ​​​​​ക്ക​​​​​മി​​​​​ല്ലാ രാവു​​​​​ക​​​​​ൾ...
ഉ​​​​​റ​​​​​ക്ക​​​​​മി​​​​​ല്ലാ രാവു​​​​​ക​​​​​ൾ...
Sunday, June 13, 2021 12:58 AM IST
ഫു​​​​​ട്ബോ​​​​​ൾ ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ​​​​​ക്ക് ഉ​​​​​റ​​​​​ക്ക​​​​​മി​​​​​ല്ലാ രാവുക​​​​​ൾ. ഈ ​​​​​രാ​​​​​ത്രി മു​​​​​ത​​​​​ൽ കാ​​​​​ൽ​​​​​പ്പ​​​​​ന്ത് പ്രേ​​​​​മി​​​​​ക​​​​​ൾ പ​​​​​ക​​​​​ൽ ഉ​​​​​റ​​​​​ക്ക​​​​​ത്തി​​​​​നാ​​​​​യി മാ​​​​​റ്റി​​​​​വ​​​​​യ്ക്കും രാ​​​​​ത്രി​​​​​യി​​​​​ൽ ചാ​​​​​ന​​​​​ലി​​​​​ലോ ലൈ​​​​​വ് സ്ട്രീ​​​​​മിം​​​​​ഗ് ആ​​​​​പ്പു​​​​​ക​​​​​ളി​​​​​ലോ മ​​​​​ത്സ​​​​​രം കാ​​​​​ണും. അ​​​​​തെ, ഈ ​​​​​രാ​​​​​ത്രി മു​​​​​ത​​​​​ൽ ഇരവുപകലാകു​​​​​ന്ന കാ​​​​​ൽ​​​​​പ്പ​​​​​ന്ത് മാ​​​​​മാ​​​​​ങ്കം. കാ​​​​​ര​​​​​ണം, ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം വൈ​​​​​കു​​​​​ന്നേ​​​​​ര​​​​​ത്തോ​​​​​ടെ യൂ​​​​​റോ ക​​​​​പ്പ് ആ​​​​​രം​​​​​ഭി​​​​​ക്കും, യൂ​​​​​റോ ക​​​​​പ്പ് മ​​​​​ത്സ​​​​​രം ക​​​​​ഴി​​​​​യു​​​​​ന്പോ​​​​​ഴേ​​​​​ക്കും ലാ​​​​​റ്റി​​​​​ന​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ൽ കോ​​​​​പ്പ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യ്ക്ക് പ​​​​​ന്തു​​​​​രു​​​​​ണ്ടു തു​​​​​ട​​​​​ങ്ങും... കാ​​​​​റ്റ് നി​​​​​റ​​​​​ച്ച ആ ​​​​​തു​​​​​ക​​​​​ൽ പ​​​​​ന്ത് നി​​​​​ശ്ച​​​​​ല​​​​​മാ​​​​​കു​​​​​ന്പോ​​​​​ഴേ​​​​​ക്കും കേ​​​​​ര​​​​​ള​​​​​ക്ക​​​​​ര​​​​​യി​​​​​ൽ രാ​​​​​വി​​​​​ലെ ഏ​​ഴു​​മ​​ണി ക​​​​​ഴി​​​​​യും.


യൂ​​​​​റോ ക​​​​​പ്പി​​​​​ലെ ആ​​​​​ദ്യ മ​​​​​ത്സ​​​​​രം വൈ​​​​​കു​​​​​ന്നേ​​​​​രം 6.30നാ​​​​​ണ് ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ക. തു​​​​​ട​​​​​ർ​​​​​ന്ന് 9.30നും 12.30​​​​​നും മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ണ്ട്. 12.30ന്‍റെ മ​​​​​ത്സ​​​​​രം അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു തൊ​​​​​ട്ടു​​​​​പി​​​​​ന്നാ​​​​​ലെ കോ​​​​​പ്പ​​​​​യി​​​​​ലെ ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ന്‍റെ കി​​​​​ക്കോ​​​​​ഫ്, 2.30ന്. ​​​​​കോ​​​​​പ്പ​​​​​യി​​​​​ലെ ര​​​​​ണ്ടാം മ​​​​​ത്സ​​​​​രം 5.30നാ​​​​​ണു ന​​​​​ട​​​​​ക്കു​​​​​ക. കോ​​​​​പ്പ നോ​​​​​ക്കൗ​​​​​ട്ടി​​​​​ൽ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ ഷെ​​​​​ഡ്യൂ​​​​​ൾ ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് 2.30 am, 3.30 ​am, 4.30 am, 5.30 ​am, 6.30 am ​എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ്. ഫൈ​​​​​ന​​​​​ൽ രാ​​​​​വി​​​​​ലെ 5.30നും. ​​​​​ചു​​​​​രു​​​​​ക്ക​​​​​ത്തി​​​​​ൽ കാ​​​​​ൽ​​​​​പ്പ​​​​​ന്ത് ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ​​ക്കു യൂ​​​​​റോ വി​​​​​രു​​​​​ന്നു​​​​​ണ്ട് വ​​​​​യ​​​​​റു നി​​​​​റ​​​​​ഞ്ഞി​​​​​രി​​​​​ക്കു​​​​​ന്പോ​​​​​ൾ കോ​​​​​പ്പ നി​​​​​റ​​​​​യെ ഐ​​​​​സ്ക്രീം മ​​​​​ധു​​​​​രം ല​​​​​ഭി​​​​​ക്കും...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.