പോ​ള​ണ്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സ്ലൊ​വാ​ക്യ
പോ​ള​ണ്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സ്ലൊ​വാ​ക്യ
Monday, June 14, 2021 11:29 PM IST
സെ​യ്ന്‍റ് പീ​റ്റേ​ഴ്സ് ബ​ർ​ഗ്: യൂ​റോ ക​പ്പി​ൽ ഗ്രൂ​പ്പ് ഇ​യി​ലെ പോ​രാ​ട്ട​ത്തി​ൽ പോ​ള​ണ്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സ്ലൊ​വാ​ക്യ. ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു പോ​ള​ണ്ടി​ന്‍റെ തോ​ൽ​വി. 62ാം മി​നി​റ്റി​ൽ ക്രൈകോ​വി​യാ​ക്ക് ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യ​തോ​ടെ ശേ​ഷി​ച്ച സ​മ​യം 10 പേ​രു​മാ​യാ​ണ് പോ​ള​ണ്ട് മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്.​മ​ത്സ​ര​ത്തി​ലു​ട​നീ​ളം മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും സ​മ​നി​ല ഗോ​ൾ നേ​ടാ​ൻ പോ​ള​ണ്ടി​ന് സാ​ധി​ച്ചി​ല്ല.


18ാം മി​നി​റ്റി​ൽ പോ​ള​ണ്ട് ഗോ​ൾ​കീ​പ്പ​ർ സെ​സെ​സ്നി​യു​ടെ സെ​ൽ​ഫ് ഗോ​ളി​ൽ സ്ലൊ​വാ​ക്യ​യാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. വ​ല​തു​ഭാ​ഗ​ത്ത് കൂ​ടി റോ​ബ​ർ​ട്ട് മാ​ക്കി​ന്‍റെ മു​ന്നേ​റ്റ​മാ​ണ് ഗോ​ളി​ൽ ക​ലാ​ശി​ച്ച​ത്. ഒ​റ്റ​യ്ക്ക് പ​ന്തു​മാ​യി ബോ​ക്സി​ലേ​ക്ക് ഓ​ടി​ക്ക​യ​റി മാ​ക്ക് തൊ​ടു​ത്ത ഷോ​ട്ട് സെ​സെ​സ്നി​യു​ടെ കാ​ലി​ൽ ത​ട്ടി വ​ല​യി​ലെ​ത്തു​ക​യാ​യി​രു​ന്നു.​ആ​ദ്യ പ​കു​തി​യി​ലു​ട​നീ​ളം മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി​യ​ത് പോ​ള​ണ്ട് നി​ര​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.