ലോ​​​ക ടെ​​​സ്റ്റ് ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പ്: വി​​​ജ​​​യി​​​ക​​​ള്‍ക്ക് 16 ല​​​ക്ഷം ഡോ​​​ള​​​ര്‍
ലോ​​​ക ടെ​​​സ്റ്റ് ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പ്:  വി​​​ജ​​​യി​​​ക​​​ള്‍ക്ക് 16 ല​​​ക്ഷം ഡോ​​​ള​​​ര്‍
Monday, June 14, 2021 11:29 PM IST
ദു​​​ബാ​​​യ്: ഐ​​​സി​​​സി ലോ​​​ക ടെ​​​സ്റ്റ് ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പ് ഫൈ​​​ന​​​ലി​​​നു ദി​​​വ​​​സ​​​ങ്ങ​​​ള്‍ മാ​​​ത്രം ബാ​​​ക്കി​​​യി​​​ക്കേ വി​​​ജ​​​യി​​​ക​​​ള്‍ക്കു​​​ള്ള സ​​​മ്മാ​​​ന​​​ത്തു​​​ക പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​ന്ത്യ-​​​ന്യൂ​​​സി​​​ല​​​ന്‍ഡ് ഫൈ​​​ന​​​ല്‍ സ​​​താം​​​പ്ട​​​ണി​​​ല്‍ 18ന് ​​​ആ​​​രം​​​ഭി​​​ക്കും. വി​​​ജ​​​യി​​​ക​​​ള്‍ക്ക് 16 ല​​​ക്ഷം ഡോ​​​ള​​​റും ഐ​​​സി​​​സി ടെ​​​സ്റ്റ് ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പ് ദ​​​ണ്ഡു​​​മാ​​​ണു ന​​​ല്കു​​​ക.

ഐ​​​സി​​​സി ആ​​​ദ്യ​​​മാ​​​യി തു​​​ട​​​ങ്ങി​​​യ ടെ​​​സ്റ്റ് ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പി​​​ന്‍റെ വി​​​ജ​​​യി​​​ക​​​ളെ​​​യാ​​​ണ് അ​​​ഞ്ചു ദി​​​വ​​​സ​​​ത്തെ മ​​​ത്സ​​​രം​​​കൊ​​​ണ്ട് നി​​​ര്‍ണ​​​യി​​​ക്കു​​​ക. പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ന്ന​​​വ​​​ര്‍ക്ക് എട്ടു ല​​​ക്ഷം ഡോ​​​ള​​​ര്‍ ല​​​ഭി​​​ക്കും. മൂ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​ര്‍ക്ക് 4,50,000 ഡോ​​​ള​​​റും നാ​​​ലാം സ്ഥാ​​​ന​​​ക്കാ​​​ര്‍ക്ക് 3,50,000 ഡോ​​​ള​​​റും അ​​​ഞ്ചാം സ്ഥാ​​​ന​​​ക്കാ​​​ര്‍ക്ക് 2,00,000 ഡോ​​​ള​​​റും ല​​​ഭി​​​ക്കും. മ​​റ്റു സ്ഥാ​​​ന​​​ക്കാ​​​ര്‍ക്ക് 1,00,000 ഡോ​​​ള​​​ര്‍ വീ​​​ത​​​വും ന​​​ല്‍കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.