ഇം​​​ഗ്ല​​​ണ്ട് ശ​​​ക്ത​​​മാ​​​യ നി​​​ല​​​യി​​​ല്‍
Thursday, June 17, 2021 1:17 AM IST
ബ്രി​​​സ്‌​​​റ്റോ​​​ള്‍:​​ ഇ​​​ന്ത്യ-​​​ഇം​​​ഗ്ല​​​ണ്ട് ഏ​​​ക ടെ​​​സ്റ്റ് ക്രി​​​ക്ക​​​റ്റി​​​ലെ ആ​​​ദ്യ ദി​​​ന​​​ത്തി​​​ല്‍ ഇം​​​ഗ്ല​​​ണ്ട് വ​​​നി​​​ത​​​ക​​​ള്‍ ശ​​​ക്ത​​​മാ​​​യ നി​​​ല​​​യി​​​ല്‍. ആ​​​തി​​​ഥേ​​​യ​​​ര്‍ ര​​​ണ്ടു വി​​​ക്ക​​​റ്റി​​​ന് 158 റ​​​ണ്‍സ് എ​​​ന്ന നി​​​ല​​​യി​​​ലാ​​ണ്. ഹെ​​​ത​​​ര്‍ നൈ​​​റ്റ് (45), ന​​​താ​​​ലി സീ​​​വ​​​ര്‍ (10) എ​​​ന്നി​​​വ​​​രാ​​​ണു ക്രീ​​​സി​​​ല്‍. ഓ​​​പ്പ​​​ണ​​​ര്‍മാ​​​രാ​​​യ ലോ​​​റ​​​ന്‍ വി​​​ന്‍ഫീ​​​ല്‍ഡ് ഹി​​​ല്‍ (35), ടാ​​​മി ബീ​​​മൗ​​​ണ്ട് (66) എ​​​ന്നി​​​വ​​​രു​​​ടെ വി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണു ന​​​ഷ്ട​​​മാ​​​യ​​​ത്. പൂ​​​ജാ വ​​​സ്ത്ര​​​ക​​​ര്‍, സ്‌​​​നേ​​​ഹ് റാ​​​ണ എ​​​ന്നി​​​വ​​​ര്‍ ഓ​​​രോ വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി.


ദീ​​​പ്തി ശ​​​ര്‍മ, പൂ​​​ജ വ​​​സ്ത്രാ​​​ക​​​ര്‍, ഷ​​​ഫാ​​​ലി വ​​​ര്‍മ, സ്‌​​​നേ​​​ഹ് റാ​​​ണ, ടാ​​​നി​​​യ ഭാ​​​ട്യ എ​​​ന്നി​​​വ​​​ര്‍ ഇ​​​ന്ത്യ​​​ക്കാ​​​യി ടെ​​​സ്റ്റി​​​ല്‍ അ​​​ര​​​ങ്ങേ​​​റ്റം കു​​​റി​​​ച്ചു. ഇം​​​ഗ്ല​​​ണ്ടി​​​നാ​​​യി സോ​​​ഫി​​​യ ഡ​​​ങ്ക​​​ലി​​​യും അ​​​ര​​​ങ്ങേ​​​റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.