സൂ​​​പ്പ​​​ര്‍ പോ​​​രി​​​ല്‍ ഫ്രാ​​​ന്‍സ്
സൂ​​​പ്പ​​​ര്‍ പോ​​​രി​​​ല്‍ ഫ്രാ​​​ന്‍സ്
Thursday, June 17, 2021 1:17 AM IST
മ്യൂ​​​ണി​​​ക്ക്: യൂ​​​റോ ക​​​പ്പ് ഫു​​​ട്‌​​​ബോ​​​ളി​​​ലെ സൂ​​​പ്പ​​​ര്‍ പോ​​​രാ​​​ട്ട​​​ത്തി​​​ല്‍ ലോ​​​ക​​​ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യ ഫ്രാ​​​ന്‍സി​​​നു ജ​​​യം. യൂ​​​റോ 2020ലെ ​​​മ​​​ര​​​ണ​​​ഗ്രൂ​​​പ്പെ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന ഗ്രൂ​​​പ്പ് എ​​​ഫി​​​ലെ പോ​​​രാ​​​ട്ട​​​ത്തി​​​ല്‍ ഫ്രാ​​​ന്‍സ് 1-0ന് ​​​ജ​​​ര്‍മ​​​നി​​​യെ തോ​​​ല്‍പ്പി​​​ച്ചു.

താ​​​ര​​​സ​​​മ്പ​​​ന്ന​​​മാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ല്‍ ജ​​​ര്‍മ​​​ന്‍ പ്ര​​​തി​​​രോ​​​ധ​​​താ​​​രം മാ​​​റ്റ്‌​​​സ് ഹ​​​മ്മ​​​ല്‍സി​​​ന്‍റെ സെ​​​ല്‍ഫ് ഗോ​​​ളാ​​​ണ് ഫ്രാ​​​ന്‍സി​​​നു വി​​​ജ​​​യം സ​​​മ്മാ​​​നി​​​ച്ച​​​ത്. ക​​​ളി​​​യു​​​ടെ ഭൂ​​​രി​​​ഭാ​​​ഗം സ​​​മ​​​യം പ​​​ന്ത് കൈ​​​വ​​​ശം വ​​​ച്ചി​​​ട്ടും ഗോ​​​ള്‍ നേ​​​ടാ​​​ന്‍ ജ​​​ര്‍മ​​​നി​​​ക്കു സാ​​​ധി​​​ച്ചി​​​ല്ല. ജ​​​ര്‍മ​​​ന്‍ മു​​​ന്നേ​​​റ്റ​​​ക്കാ​​​ര്‍ക്കു ത​​​ക​​​ര്‍ക്കാ​​​ന്‍ പ​​​റ്റാ​​​ത്ത ശ​​​ക്തി​​​യി​​​ല്‍ ഫ്ര​​​ഞ്ച് പ്ര​​​തി​​​രോ​​​ധ​​​വും ഗോ​​​ള്‍കീ​​​പ്പ​​​ര്‍ ഹ്യൂ​​​ഗോ ലോ​​​റി​​​സും നി​​​ല​​​കൊ​​​ണ്ടു.

ഫ്രാ​​​ന്‍സി​​ന്‍റെ മു​​​ന്നേ​​​റ്റ​​​നി​​​ര​​​യി​​​ല്‍ കൈ​​​ലി​​​യ​​​ന്‍ എം​​​ബാ​​​പ്പെ, അ​​​ന്‍റോ​​​യ്ന്‍ ഗ്രീ​​​സ്മാ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ക്കൊ​​​പ്പം ക​​​രീം ബെ​​​ന്‍സ​​​മ​​​​​​യു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. 2014 ലോ​​​ക​​​ക​​​പ്പി​​​നു​​​ശേ​​​ഷം ആദ്യമായാ​​ണു ബെ​​​ന്‍സ​​​മ ഫ്രാ​​​ന്‍സി​​​നാ​​​യി ക​​​ളി​​​ക്കു​​​ന്ന​​​ത്. മ​​​ത്സ​​​ര​​​ത്തി​​​ല്‍ ബെ​​​ന്‍സ​​​മ ഗോ​​​ള്‍ നേ​​​ടി​​​യെ​​​ങ്കി​​​ലും ഓ​​​ഫ് സൈ​​​ഡി​​​ലാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല.


ലോ​​​കോ​​​ത്ത​​​ര താ​​​ര​​​ങ്ങ​​​ള്‍ അ​​​ണി​​​നി​​​ര​​​ന്ന ഫ്രാ​​​ന്‍സ് ശ​​​രാ​​​ശ​​​രി പ്ര​​​ക​​​ട​​​നം മാ​​​ത്ര​​​മാ​​​ണു പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. ഇ​​​ട​​​യ്ക്കു കൈ​​​ലി​​​യ​​​ന്‍ എം​​​ബാ​​​പ്പെ പ​​​ന്തു​​​മാ​​​യി കു​​​തി​​​ച്ച് ജ​​​ര്‍മ​​​ന്‍ ബോ​​​ക്‌​​​സി​​​ലെ​​​ത്തി നി​​​റ​​​യൊ​​​ഴി​​​ച്ചെ​​​ങ്കി​​​ലും ഗോ​​​ള്‍കീ​​​പ്പ​​​ര്‍ മാ​​​നു​​​വ​​​ല്‍ നോ​​​യ​​​റും ജ​​​ര്‍മ​​​ന്‍ പ്ര​​​തി​​​രോ​​​ധ​​​വും ത​​​ട​​​സ​​​മാ​​​യി. എം​​​ബാ​​​പ്പെ​​​യു​​​ടെ ഒ​​​രു ശ്ര​​​മം ഗോ​​​ളാ​​​കു​​​ക​​​യും ചെ​​​യ്ത​​​താ​​​ണ്. എ​​​ന്നാ​​​ല്‍ വി​​​എ​​​ആ​​​റി​​​ലൂ​​​ടെ എം​​​ബാ​​​പ്പെ ഓ​​​ഫ് സൈ​​​ഡി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​ന്നു വ്യ​​​ക്ത​​​മാ​​​യ​​​തോ​​​ടെ ഗോ​​​ള്‍ നി​​​ഷേ​​​ധി​​​ച്ചു.

തു​​​ട​​​ര്‍ച്ച​​​യാ​​​യി ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ജ​​​ര്‍മ​​​ന്‍ മു​​​ന്നേ​​​റ്റ​​​നി​​​ര​​​യു​​​ടെ കൃ​​​ത്യ​​​ത​​​യി​​​ല്ലാ​​​യ്മ തി​​​രി​​​ച്ച​​​ടി​​​യാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.