മ​ധു​ര​പ്പ​തി​നേ​ഴി​ൽ കാ​സ്പ​ർ
മ​ധു​ര​പ്പ​തി​നേ​ഴി​ൽ കാ​സ്പ​ർ
Monday, June 21, 2021 12:26 AM IST
സെ​വി​യ്യ: യൂ​റോ ചാ​ന്പ്യ​ൻ​ഷി​പ്പ് ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന റി​ക്കാ​ർ​ഡി​ൽ പോ​ള​ണ്ടി​ന്‍റെ കൗ​മാ​ര​ക്കാ​ര​ൻ കാ​സ്പ​ർ കൊ​സ്ലോ​വ്സ്കി. സ്പെ​യി​നി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചി​ൽ​നി​ന്നെ​ത്തി​യ​തോ​ടെ​യാ​ണ് ഈ ​റി​ക്കാ​ർ​ഡ് 17 വ​യ​സും 246 ദി​ന​വും പ്രാ​യ​മു​ള്ള കാ​സ്പ​ർ സ്വ​ന്ത​മാ​ക്കി​യ​ത്.

ഈ ​യൂ​റോ ക​പ്പി​ൽ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് കു​റി​ക്ക​പ്പെ​ടു​ന്ന​ത്. ഇം​ഗ്ല​ണ്ടി​ന്‍റെ ജൂ​ഡ് ബെ​ല്ലിം​ഹാം ക്രൊ​യേ​ഷ്യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ കു​റി​ച്ച റി​ക്കാ​ർ​ഡാ​ണ് കാ​സ്പ​ർ തി​രു​ത്തി​യ​ത്. ക്രൊ​യേ​ഷ്യ​ക്കെ​തി​രേ ഇ​റ​ങ്ങു​ന്പോ​ൾ ബെ​ല്ലിം​ഹാ​മി​ന്‍റെ പ്രാ​യം 17 വ​യ​സും 349 ദി​ന​വു​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.