പ്രീ​ക്വാ​ർ​ട്ട​ർ: ഇറ്റലി x ഓസ്ട്രിയ
പ്രീ​ക്വാ​ർ​ട്ട​ർ: ഇറ്റലി  x ഓസ്ട്രിയ
Tuesday, June 22, 2021 12:32 AM IST
ആം​സ്റ്റ​ർ​ഡാം/​ബു​കാ​റെ​സ്റ്റ്: യൂ​റോ ക​പ്പ് ഫു​ട്ബോ​ൾ ഗ്രൂ​പ്പ് സി​യി​ലെ അ​വ​സാ​ന പോ​രാ​ട്ട​ത്തി​ൽ വെ​ന്നി​ക്കൊ​ടി​പാ​റി​ച്ച് ഓ​സ്ട്രി​യ പ്രീ​ക്വാ​ർ​ട്ട​റി​ൽ. നി​ർ​ണാ​യ​ക​മാ​യ പോ​രാ​ട്ട​ത്തി​ൽ യു​ക്രെ​യ്നെ 1-0നു ​ത​ക​ർ​ത്താ​ണ് ഓ​സ്ട്രി​യ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ച​ത്.

ബു​കാ​റെ​സ്റ്റി​ൽ അ​ര​ങ്ങേ​റി​യ പോ​രാ​ട്ട​ത്തി​ൽ ക്രി​സ്റ്റ​ർ​ഫ​ർ ബൗം​ഗാ​ർ​ട്ട്ന​ർ (21’) ഓ​സ്ട്രി​യ​യു​ടെ ജ​യം കു​റി​ച്ച ഗോ​ൾ നേ​ടി. പ്രീ​ക്വാ​ർ​ട്ട​റി​ൽ ഗ്രൂ​പ്പ് എ ​ചാ​ന്പ്യന്മാ​രാ​യ ഇ​റ്റ​ലി​യാ​ണ് ഓ​സ്ട്രി​യ​യു​ടെ എ​തി​രാ​ളി. 26-ാം തീ​യ​തി വെം​ബ്ലി​യി​ലാ​ണ് ഇ​റ്റ​ലി x ഓ​സ്ട്രി​യ പ്രീ​ക്വാ​ർ​ട്ട​ർ. മി​ക​ച്ച മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി പ്രീ​ക്വാ​ർ​ട്ട​ർ പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്ക​ണേ എ​ന്ന പ്രാ​ർ​ഥ​ന​യാ​ണ് യു​ക്രെ​യ്നി​ന്.

ആം​സ്റ്റ​ർ​ഡാ​മി​ൽ അ​ര​ങ്ങേ​റി​യ ഗ്രൂ​പ്പ് സി​യി​ലെ മ​റ്റൊ​രു പോ​രാ​ട്ട​ത്തി​ൽ ഹോ​ള​ണ്ട് നോ​ർ​ത്ത് മാ​സി​ഡോ​ണി​യ​യെ 3-0നു ​ത​ക​ർ​ത്തു. മെം​ഫി​സ് ഡി​പ്പെ (24’), വ​യ​നാ​ൽ​ഡം (51’, 58’) എ​ന്നി​വ​രാ​ണ് ഓ​റ​ഞ്ചു പ​ട​യു​ടെ ഗോ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. ഗ്രൂ​പ്പി​ൽ അ​ജ​യ്യ​രാ​യാ​ണ് ഹോ​ള​ണ്ട് ഒ​രു ഇ​ട​വേ​ള​യ്ക്കു​ശേ​ഷം നോ​ക്കൗ​ട്ടി​ൽ പ്ര​വേ​ശി​ച്ച​ത്.


പ​രി​ക്ക്: ഡെം​ബെ​ലെ പു​റ​ത്ത്

ബു​ഡാ​പെ​സ്റ്റ് (ഹം​ഗ​റി): യൂ​റോ 2020 ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ ഫേ​വ​റി​റ്റു​ക​ളാ​യ ഫ്രാ​ൻ​സി​ന് തി​രി​ച്ച​ടി​യാ​യി യു​വ സ്ട്രൈ​ക്ക​ർ ഉ​സ്മാ​ൻ ഡെം​ബെ​ലെ പു​റ​ത്ത്. കാ​ൽ​മു​ട്ടി​നേ​റ്റ പ​രി​ക്കാ​ണ് ഡെം​ബെ​ലെ​യെ ടീ​മി​നു പു​റ​ത്താ​ക്കി​യ​ത്. ഗ്രൂ​പ്പ് എ​ഫി​ൽ ഹം​ഗ​റി​ക്കെ​തി​രാ​യ 1-1 സ​മ​നി​ല പോ​രാ​ട്ട​ത്തി​നി​ടെ​യാ​ണ് പ​രി​ക്കേ​റ്റ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.