സി​ക്സ് അ​ടി​ച്ച​പ്പോ​ൾ ബാറ്റ്സ്മാനു ദുഃഖം!
Wednesday, June 23, 2021 1:14 AM IST
ല​ണ്ട​ൻ: ക്രി​ക്ക​റ്റി​ൽ ബാ​റ്റ്സ്മാ​ൻ സി​ക്സ് അ​ടി​ക്കു​ന്ന​തും ആ ​പ​ന്ത് കാ​ണി​ക​ളു​ടെ ദേ​ഹ​ത്തു കൊ​ള്ളു​ന്ന​തും സാ​ധാ​ര​ണ​മാ​ണ്. ഇ​ത് പ​ല​പ്പോ​ഴും ആ​രാ​ധ​ക​ർ​ക്കു മ​റ​ക്കാ​നാ​വാ​ത്ത സം​ഭ​വ​വും ആ​കാ​റു​ണ്ട്. ഇം​ഗ്ല​ണ്ടി​ലെ യോ​ർ​ക്‌ഷ​യ​റി​ൽ ന​ട​ന്ന ഒ​രു ക്ല​ബ് ക്രി​ക്ക​റ്റി​ൽ ഇ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വം ഉ​ണ്ടാ​യി.

ഹാ​ലി​ഫാ​ക്സ് ക്രി​ക്ക​റ്റ് ലീ​ഗി​ന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ഇ​ല്ലിം​ഗ്്‌വ​ർ​ത്ത് സെ​ന്‍റ് മേ​രീ​സ് ക്രി​ക്ക​റ്റ് ക്ല​ബ്ബും സോ​ർ​ബി സെ​ന്‍റ് പീ​റ്റേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബ്ബും ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം. സി​ക്സ് അ​ടി​ച്ചാ​ൽ സാ​ധാ​ര​ണ ബാ​റ്റ്സ്മാ​ൻ​മാ​ർ ആ​ഘോ​ഷി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ഇ​വി​ടെ ബാ​റ്റ്സ്മാ​ന് നി​രാ​ശ​യാ​യി​രു​ന്നു. സെ​ന്‍റ് മേ​രി​സി​ന്‍റെ ആ​സി​ഫ് അ​ലി​യാ​ണ് താ​ൻ അ​ടി​ച്ച സി​ക്സ് ക​ണ്ട് നി​രാ​ശ​യോ​ടെ ഗ്രൗ​ണ്ടി​ൽ ഇ​രു​ന്ന​ത്.

ആ​സി​ഫ് അ​ലി ത​ന്‍റെ നേ​ർ​ക്കു​വ​ന്ന ഷോ​ർ​ട്ട് ബോ​ൾ സ്ക്വ​യ​ർ ലെ​ഗി​ലൂ​ടെ പ​റ​ത്തി. പ​ന്ത് സ്റ്റേ​ഡി​യ​വും ക​ട​ന്നു​പോ​യി. സി​ക്സ് നേ​ടി​യ​തി​ലു​ള്ള അ​ലി​യു​ടെ സ​ന്തോ​ഷം പെ​ട്ടെ​ന്നു സന്താപമാ​യി. കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല, ആ ​സി​ക്സ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ മു​ക​ളി​ലൂ​ടെ പ​റ​ന്ന് ആ​സി​ഫി​ന്‍റെ കാ​റി​ന്‍റെ പി​റ​കു​വ​ശ​ത്തെ ചി​ല്ലി​ലാ​ണ് ചെ​ന്നി​ടി​ച്ച​ത്. ചി​ല്ല് ത​വി​ടു​പൊ​ടി. ത​ല​യി​ൽ കൈ​വ​ച്ച് ഗ്രൗ​ണ്ടി​ൽ ഇ​രു​ന്നു​പോ​യ അ​ലി​യു​ടെ പ്ര​തി​ക​ര​ണം ക​ണ്ട് സ്വ​ന്തം ടീം ​അം​ഗ​ങ്ങ​ൾ​ക്കും എ​തി​ർ ടീ​മം​ഗ​ങ്ങ​ൾ​ക്കും അ​ന്പ​യ​ർ​ക്കും ചി​രി​യ​ട​ക്കാ​നാ​യി​ല്ല.


2020 ഓ​ഗ​സ്റ്റി​ൽ അ​യ​ർ​ല​ൻ​ഡ് താ​രം കെ​വി​ൻ ഒ​ബ്രി​യാ​നും ഒ​രു ആ​ഭ്യ​ന്ത​ര മ​ത്സ​ര​ത്തി​നി​ടെ സ്വ​ന്തം കാ​റി​ന്‍റെ ചി​ല്ല് സി​ക്സി​ലൂ​ടെ ത​ക​ർ​ത്തി​രു​ന്നു. ഡ​ബ്ലി​നി​ലെ പെം​ബ്രോ​ക് ക്രി​ക്ക​റ്റ് ക്ല​ബ്ബി​നാ​യി ക​ളി​ക്കു​ന്പോ​ഴാ​യി​രു​ന്നു ഈ ​സം​ഭ​വം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.