അ​ർ​ജ​ന്‍റീ​ന ക്വാ​ർ​ട്ട​റി​ൽ
അ​ർ​ജ​ന്‍റീ​ന ക്വാ​ർ​ട്ട​റി​ൽ
Wednesday, June 23, 2021 1:14 AM IST
ബ്ര​സീ​ലി​യ: കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ൾ ഗ്രൂ​പ്പ് എ​യി​ൽ ജ​യ​ത്തോ​ടെ അർജന്‍റീന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ. ദേ​ശീ​യ കു​പ്പാ​യ​ത്തി​ൽ അ​ർ​ജ​ന്‍റൈൻ നാ​യ​ക​ൻ ല​യ​ണ​ൽ മെ​സി​യു​ടെ 147-ാം മ​ത്സ​ര​മാ​യി​രു​ന്നു. ഇ​തോ​ടെ താ​രം ഹാ​വി​യ​ർ മ​സ്ക​രാ​നോ​യു​ടെ റി​ക്കാ​ർ​ഡി​നൊ​പ്പ​മെ​ത്തി.

അ​ർ​ജ​ന്‍റീ​ന 1-0ന്് ​പ​രാ​ഗ്വെ​യെ തോ​ൽ​പ്പി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ർ​ജ​ന്‍റീ​ന​യു​ടെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യ​മാ​ണ്. അ​ല​ക്സാ​ൻ​ഡ്രോ ഗോ​മ​സാ​ണ് ഗോ​ൾ നേ​ടി​യ​ത്. തോ​ൽ​വി അ​റി​യാ​തെ അ​ർ​ജ​ന്‍റീ​ന​യു​ടെ തു​ട​ർ​ച്ച​യാ​യ 16-ാമ​ത്തെ മ​ത്സ​ര​മാ​യി​രു​ന്നു.

2019 കോ​പ്പ അ​മേ​രി​ക്ക സെ​മി ഫൈ​ന​ലി​ലെ തോ​ൽ​വി​ക്കു ശേ​ഷം അ​ർ​ജ​ന്‍റീ​ന ഇ​തു​വ​രെ തോ​ൽ​വി അ​റി​ഞ്ഞി​ട്ടി​ല്ല. മെ​സി തു​ട​ങ്ങി​വ​ച്ച ഒ​രു മു​ന്നേ​റ്റ​മാ​ണ് ഗോ​ളി​ൽ ക​ലാ​ശി​ച്ച​ത്. മെ​സി​യി​ൽനി​ന്ന് പ​ന്ത് ല​ഭി​ച്ച ഏ​യ്ഞ്ച​ൽ ഡി ​മ​രി​യ​യു​ടെ അ​ള​ന്നു​മു​റി​ച്ച പാ​സ് ഗോ​മ​സ് കൃ​ത്യ​മാ​യി ഫി​നി​ഷ് ചെ​യ്തു. ഗോ​ൾ വീ​ണ​തോ​ടെ ഉ​ണ​ർ​ന്നു​ക​ളി​ച്ച പ​രാ​ഗ്വെ മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ആ​ദ്യ പ​കു​തി​യി​ൽ ഉ​ണ്ടാ​ക്കി​യെ​ടു​ത്തു. പ​ക്ഷേ ഫി​നി​ഷിം​ഗി​ൽ അ​വ​ർ​ക്ക് പി​ഴ​ച്ചു.


ര​ണ്ടാം പ​കു​തി​യി​ലും പ​രാ​ഗ്വെ സ​മ​നി​ല​യ്ക്കാ​യി ശ​ക്ത​മാ​യി ക​ളി​ച്ചു. അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടിച്ചെ​ങ്കി​ലും ഫി​നി​ഷിം​ഗി​ലെ പി​ഴ​വ് ആ​വ​ർ​ത്തി​ച്ചു. ര​ണ്ടാം പ​കു​തി​യി​ൽ പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് വ​ലി​ഞ്ഞാ​ണ് അ​ർ​ജ​ന്‍റീ​ന ക​ളി​ച്ച​ത്.

ജ​യ​ത്തോ​ടെ ഏ​ഴു പോ​യ​ന്‍റു​മാ​യി അ​ർ​ജ​ന്‍റീ​ന ഗ്രൂ​പ്പി​ൽ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്കു​യ​ർ​ന്നു. പ​രാ​ഗ്വെ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.