സ്പി​​ൻ​​സോ​​ള ക​​ളി​​ച്ചേ​​ക്കി​​ല്ല
സ്പി​​ൻ​​സോ​​ള ക​​ളി​​ച്ചേ​​ക്കി​​ല്ല
Sunday, July 4, 2021 12:23 AM IST
ബെ​​ൽ​​ജി​​യ​​ത്തി​​നെ​​തി​​രാ​​യ ഇ​​റ്റാ​​ലി​​യ​​ൻ ജ​​യ​​ത്തി​​ലെ മ​​റ്റൊ​​രു വീ​​ര​​നാ​​യ​​ക​​നാ​​ണ് ഫു​​ൾ​​ബാ​​ക്ക് ആ​​യ ലി​​യൊ​​നാ​​ർ​​ഡോ സ്പി​​ൻ​​സോ​​ള. 61-ാം മി​​നി​​റ്റി​​ൽ ബെ​​ൽ​​ജി​​യം റൊ​​മേ​​ലു ലു​​കാ​​ക്കു​​വി​​ലൂ​​ടെ 2-2ൽ ​​എ​​ത്തേ​​ണ്ട​​താ​​യി​​രു​​ന്നു. ഡൊ​​കു​​വി​​ന്‍റെ പാ​​സി​​ൽ​​ന്ന് പോ​​സ്റ്റി​​ന്‍റെ തൊ​​ട്ട​​ടു​​ത്തു​​വ​​ച്ച് ലു​​കാ​​ക്കു തൊ​​ടു​​ത്ത ഷോ​​ട്ട് ഗോൾ ലൈനിൽ‌ വച്ച് ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യ​​ത് സ്പി​​ൻ​​സോ​​ള​​യാ​​യി​​രു​​ന്നു.

78-ാം മി​​നി​​റ്റി​​ൽ ഇ​​ട​​ത് വിം​​ഗി​​ൽ​​വ​​ച്ച് പ​​ന്തി​​നാ​​യി തൊ​​റാ​​ൻ ഹ​​സാ​​ർ​​ഡു​​മാ​​യു​​ള്ള മ​​ത്സ​​രി​​ച്ചോ​​ട്ട​​ത്തി​​നി​​ടെ സ്പി​​ൻ​​സോ​​ള​​യു​​ടെ കാ​​ൽ​​മ​​സി​​ലി​​നു പ​​രി​​ക്കേ​​റ്റു. സ്ട്രെ​​ക്ച​​റി​​ലാ​​ണ് താ​​ര​​ത്തെ മൈ​​താ​​ന​​ത്തി​​നു പു​​റ​​ത്തെ​​ത്തി​​ച്ച​​ത്. യൂ​​റോ​​യി​​ലെ തു​​ട​​ർ​​ന്നു​​ള്ള മ​​ത്സ​​ര​​ങ്ങ​​ളി​​ൽ സ്പി​​ൻ​​സോ​​ള ഉ​​ണ്ടാ​​കാ​​നി​​ട​​യി​​ല്ല. ആ​​റ് ആ​​ഴ്ച​​യെ​​ങ്കി​​ലും വി​​ശ്ര​​മം വേ​​ണ്ടി​​വ​​രു​​മെ​​ന്നാ​​ണ് ഇ​​റ്റാ​​ലി​​യ​​ൻ ടീം ​​വൃ​​ത്ത​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന സൂ​​ച​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.