സ്വരേവ് മുന്നോട്ട്, മു​റെ പു​റ​ത്ത്
സ്വരേവ് മുന്നോട്ട്, മു​റെ പു​റ​ത്ത്
Sunday, July 4, 2021 12:23 AM IST
ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ണ്‍ ടെ​ന്നീ​സി​ൽ പു​രു​ഷ വി​ഭാ​ഗം സിം​ഗി​ൾ​സി​ൽ മു​ൻ ചാ​ന്പ്യ​ൻ ആ​ൻ​ഡി മു​റെ പു​റ​ത്ത്. മൂ​ന്നാം റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ പ​ത്താം സീ​ഡ് ഡെ​നി​സ് ഷ​പോ​വ് ലോ​വ് 6-4, 6-2, 6-2ന് ​മു​റെ​യെ തോ​ൽ​പ്പി​ച്ചു. റോ​ബ​ർ​ട്ടോ ബൗ​റ്റി​സ്റ്റ അ​ഗ്ട 7-5, 6-1, 7-6(7-4)ന് ​ഡൊ​മി​നി​ക് കോ​ഫെ​റി​നെ തോ​ൽ​പ്പി​ച്ചു പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി. അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വ്, സെ​ബാ​സ്റ്റ്യ​ൻ കോ​ർ​ഡ, മാ​ത്യോ ബെ​രേ​ട്ടി​നി, ലോ​റ​ൻ​സോ സൊ​നേ​ഗോ, ഇ​ലി​യ ഇ​വാ​ഷ്ക, ഹ്യു​ബ​ർ​ട്ട് ഹ​ർ​കാ​സ് എ​ന്നി​വ​ർ പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി.

വ​നി​താ സിം​ഗി​ൾ​സി​ൽ എ​യ്ഞ്ച​ലി​ക് കെ​ർ​ബ​ർ 2-6, 6-0, 6-1ന് ​അ​ലി​യ​ക്സാ​ഡ്ര സാ​സ്നോ​വി​ച്ചി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു. ഓ​ണ്‍​സ് ജെ​ബ്യൂ​ർ5-7, 6-3, 6-2ന് ​ഗാ​ർ​ബി​ൻ മു​ഗ്രൂ​സ​യെ തോ​ൽ​പ്പി​ച്ചു. മാ​ഡി​സ​ണ്‍ കീ​സ്, കോ​കോ ഗൗ​ഫ്, എ​മ്മാ റാ​ഡു​കാ​നു, ക​രോ​ളി​ന മ​ച്ചോ​വ, അ​യി​ല ടോ​മ​ല​യ​നോ​വി​ച്ച്, പൗ​ളോ ബ​ഡോ​സ എ​ന്നി​വ​രും പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി.


സാ​നി​യ സ​ഖ്യം പു​റ​ത്ത്

വ​നി​താ ഡ​ബി​ൾ​സി​ൽ സാ​നി​യ മി​ർ​സ-​ബെ​ഥ​നി മാ​റ്റെ​ക് സാ​ൻ​ഡ്സ് സ​ഖ്യം ര​ണ്ടാം റൗ​ണ്ടി​ൽ പു​റ​ത്ത്. റ​ഷ്യ​യു​ടെ എ​ലി​ന വെ​സ്നി​ന-​വെ​റോ​ണി​ക കു​ഡെ​ർ​മെ​റ്റോ​വ സ​ഖ്യ​ത്തോ​ട് 6-4, 6-3നാ​ണ് ഇ​ന്തോ-​യു​എ​സ് സ​ഖ്യം പ​രാ​ജ​യ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.