ഓ​​​​സീ​​​​സി​​​​നു ജ​​​​യം
ഓ​​​​സീ​​​​സി​​​​നു ജ​​​​യം
Friday, July 16, 2021 12:03 AM IST
ഗ്രോ​​​​സ് ഐ​​​​ല​​​​റ്റ്: ആ​​​​വേ​​​​ശ​​​​ക​​​​ര​​​​മാ​​​​യ നാ​​​​ലാം ട്വ​​​​ന്‍റി 20 ക്രി​​​​ക്ക​​​​റ്റി​​​​ൽ വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സി​​​​നെ​​​​തി​​​​രേ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യ്ക്ക് ജ​​​​യം. ആ​​​​വേ​​​​ശ​​​​ക​​​​ര​​​​മാ​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഓ​​​​സ്ട്രേ​​​​ലി​​​​യ നാ​​​​ലു റ​​​​ണ്‍​സി​​​​നാ​​​​ണ് വി​​​​ൻ​​​​ഡീ​​​​സി​​​​നെ കീ​​​​ഴ​​​​ട​​​​ക്കി​​​​യ​​​​ത്. അ​​​​ഞ്ചു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ പ​​​​ര​​​​ന്പ​​​​ര വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സ് 3-1ന് ​​​​സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. മി​​​​ച്ച​​​​ൽ മാ​​​​ർ​​​​ഷി​​​​ന്‍റെ ഓൾറൗണ്ട് പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണ് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യ്ക്ക് പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ ആ​​​​ദ്യ വി​​​​ജ​​​​യം ന​​​​ൽ​​​​കി​​​​യ​​​​ത്. മാർഷ് മൂന്നു വിക്കറ്റ് വീഴ്ത്തി.

ഓ​​​​സ്ട്രേ​​​​ലി​​​​യ 20 ഓ​​​​വ​​​​റി​​​​ൽ 189/6. വെസ്റ്റ് ഇൻഡീസ് 20 ഓ​​​​വ​​​​റി​​​​ൽ185/6.
44 പ​​​​ന്തി​​​​ൽ നാ​​​​ലു ഫോ​​​​റു​​​​ക​​​​ളു​​​​ടെ​​​​യും ആ​​​​റ് സി​​​​ക്സു​​​​ക​​​​ളു​​​​ടെ​​​​യും അ​​​​ക​​​​ന്പ​​​​ടി​​​​യി​​​​ൽ 75 റ​​​​ണ്‍​സ് മാ​​​​ർ​​​​ഷി​​​​ന്‍റെ പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ലാ​​​​ണ് ഓ​​​​സീ​​​​സ് കൂ​​​​റ്റ​​​​ൻ സ്കോ​​​​ർ പ​​​​ണി​​​​തു​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്. 37 പ​​​​ന്തു​​​​ക​​​​ളി​​​​ൽ നി​​​​ന്ന് 53 റ​​​​ണ്‍​സെ​​​​ടു​​​​ത്ത നാ​​​​യ​​​​ക​​​​ൻ ആ​​​​രോ​​​​ണ്‍ ഫി​​​​ഞ്ചും മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം പു​​​​റ​​​​ത്തെ​​​​ടു​​​​ത്തു.


190 റ​​​​ണ്‍​സ് വി​​​​ജ​​​​യ​​​​ല​​​​ക്ഷ്യ​​​​വു​​​​മാ​​​​യി ബാ​​​​റ്റിം​​​​ഗി​​​​നി​​​​റ​​​​ങ്ങി​​​​യ വി​​​​ൻ​​​​ഡീ​​​​സി​​​​നു മി​​​​ക​​​​ച്ച തു​​​​ട​​​​ക്ക​​​​മാ​​​​ണ് ഓ​​​​പ്പ​​​​ണ​​​​ർ​​​​മാ​​​​രാ​​​​യ ലെ​​​​ൻ​​​​ഡ​​​​ൽ സി​​​​മ​​​​ണ്‍​സും എ​​​​വി​​​​ൻ ലൂ​​​​യി​​​​സും ന​​​​ൽ​​​​കി​​​​യ​​​​ത്. സി​​​​മ്മ​​​​ണ്‍​സ് (48 പ​​​​ന്തിൽ 72) ആ​​​ണു വി​​​​ൻ​​​​ഡീ​​​​സി​​​​ന്‍റെ ടോ​​​​പ്സ്കോ​​​​റ​​​​ർ. മി​​​​ച്ച​​​​ൽ സ്റ്റാ​​​​ർ​​​​ക്ക് എ​​​​റി​​​​ഞ്ഞ അ​​​​വ​​​​സാ​​​​ന ഓ​​​​വ​​​​റി​​​​ൽ വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സി​​​​നു വി​​​​ജ​​​​യി​​​​ക്കാ​​​​ൻ വെ​​​​റും 11 റ​​​​ണ്‍​സ് മ​​​​തി​​​​യാ​​​​യി​​​​രു​​​​ന്നു.

അ​​​​പ​​​​ക​​​​ട​​​​കാ​​​​രി​​​​യാ​​​​യ ആ​​​ന്ദ്രേ റ​​​​സ​​​​ലാ​​​​യി​​​​രു​​​​ന്നു ക്രീ​​​​സി​​​​ൽ. വി​​​​ൻ​​​​ഡീ​​​​സ് അ​​​​നാ​​​​യാ​​​​സ വി​​​​ജ​​​​യം നേ​​​​ടു​​​​മെ​​​​ന്നു തോ​​​​ന്നി​​​​ച്ചെ​​​​ങ്കി​​​​ലും മി​​​​ക​​​​ച്ച രീ​​​​തി​​​​യി​​​​ൽ പ​​​​ന്തെ​​​​റി​​​​ഞ്ഞ സ്റ്റാ​​​​ർ​​​​ക്ക് ഓ​​​​വ​​​​റി​​​​ലെ ആ​​​​ദ്യ അ​​​​ഞ്ചു പ​​​​ന്തു​​​​ക​​​​ളി​​​​ലും റ​​​​ണ്‍​സ് വ​​​​ഴ​​​​ങ്ങി​​​​യി​​​​ല്ല. അ​​​​വ​​​​സാ​​​​ന പ​​​​ന്തി​​​​ൽ സി​​​​ക്സ് നേ​​​​ടി​​​​യെ​​​​ങ്കി​​​​ലും ഓ​​​​സീ​​​​സ് വി​​​​ജ​​​​യ​​​​മു​​​​റ​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. റ​​​​സ​​​​ൽ 24 റ​​​​ണ്‍​സു​​​​മാ​​​​യി പു​​​​റ​​​​ത്താ​​​​കാ​​​​തെ നി​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.