സീ​രി എ​യി​ല്‍ പ​ച്ച ജ​ഴ്‌​സി​ക്കു നിരോധനം
Friday, July 16, 2021 11:52 PM IST
മിലാ​ന്‍: ഇ​റ്റാ​ലി​യ​ന്‍ സീ​രി എ ​ഫു​ട്‌​ബോ​ളി​ല്‍ പ​ച്ച നി​റ​ത്തി​ലു​ള്ള കി​റ്റുകൾക്കു നിരോധനം. 2022-23 സീ​സ​ണ്‍ മു​ത​ല്‍ സീ​രി എ ​ക്ല​ബ്ബുക​ള്‍​ക്ക് പ​ച്ച നി​റ​ത്തി​ലു​ള്ള ജഴ്‌​സി ഇ​ടാ​ന്‍ അ​നു​വാ​ദ​മു​ണ്ടാ​യി​രി​ക്കി​ല്ല. ഈ ​സീ​സ​ണി​ല്‍ പ​ച്ച ജഴ്‌​സി അ​ണി​ഞ്ഞു​ള്ള മ​ത്സ​ര​ങ്ങ​ളു​ണ്ടാ​കും. പ​ച്ച നി​റ​ത്തി​ലു​ള്ള ജ​ഴ്‌​സി​ക​ള്‍ ടെ​ലി​വി​ഷ​ന്‍ ക്ലാ​രി​റ്റി കു​റ​യ്ക്കു​മെ​ന്ന പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് സീ​രി എ​യു​ടെ ന​ട​പ​ടി.

പ​ച്ച ജഴ്‌​സി​ക​ള്‍ ഗ്രൗ​ണ്ടി​ന്‍റെ നി​റ​വു​മാ​യി വ​ള​രെ​യ​ധി​കം സാ​മ്യ​മു​ള്ള​താ​യ​തി​നാ​ല്‍ ടെ​ലി​കാ​സ്റ്റി​ല്‍ വ​ലി​യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്നു എ​ന്ന് മ​ത്സ​രം ലൈ​വാ​യി കാ​ണി​ക്കു​ന്ന ചാ​ന​ലു​ക​ള്‍ പ​രാ​തി പ​റ​ഞ്ഞി​രു​ന്നു. ഈ ​വി​ല​ക്ക് കാ​ര്യ​മാ​യി ബാ​ധി​ക്കു​ക സ​സു​വോ​ള​യെ ആ​യി​രി​ക്കും. അ​വ​രു​ടെ പ​ര​മ്പ​രാ​ഗ​ത ഹോം ​ജ​ഴ്‌​സി പ​ച്ച​യും ക​റു​പ്പും വരയുള്ളതാ​ണ്. സ​സു​വോ​ള പു​തി​യ ഹോം ​ജഴ്‌​സി ക​ണ്ടെ​ത്തേ​ണ്ടി വ​രും. പുതിയ നിയമം ഗോ​ള്‍​കീ​പ്പ​ര്‍​മാ​ര്‍​ക്ക് ബാ​ധ​മാ​കി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.