യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് : ഫൈ​​ന​​ലു​​ക​​ളു​​ടെ വേ​​ദി പ്ര​​ഖ്യാ​​പി​​ച്ചു
യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് : ഫൈ​​ന​​ലു​​ക​​ളു​​ടെ വേ​​ദി പ്ര​​ഖ്യാ​​പി​​ച്ചു
Sunday, July 18, 2021 12:10 AM IST
നി​​യോ​​ണ്‍: യൂ​​റോ​​പ്യ​​ൻ ഫു​​ട്ബോ​​ൾ ഭ​​ര​​ണ സ​​മി​​തി യു​​വേ​​ഫ അ​​ടു​​ത്ത നാ​​ലു വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫൈ​​ന​​ൽ മ​​ത്സ​​ര​​ങ്ങ​​ളു​​ടെ വേ​​ദി​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ചു. 2022ൽ ​​സെ​​ന്‍റ് പീ​​റ്റേ​​ഴ്സ്ബ​​ർ​​ഗ്, 2023ൽ ​​തു​​ർ​​ക്കി​​യു​​ടെ ത​​ല​​സ്ഥാ​​ന​​മാ​​യ ഇ​​സ്താം​​ബു​​ൾ, 2024ൽ ​​ല​​ണ്ട​​ൻ, 2025 മ്യൂ​​ണി​​ക് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് ഫൈ​​ന​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തെ തു​​ട​​ർ​​ന്ന് ക​​ഴി​​ഞ്ഞ ര​​ണ്ട് സീ​​സ​​ണു​​ക​​ളി​​ൽ ഇ​​സ്താം​​ബു​​ളി​​ൽ നി​​ന്ന് വേ​​ദി പോ​​ർ​​ച്ചു​​ഗ​​ലി​​ലേ​​ക്കു മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു. ഇ​​തോ​​ടെ 2020ൽ ​​പി​​എ​​സ്ജി- ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക് ഫൈ​​ന​​ൽ ലി​​സ്ബ​​ണി​​ലും 2021ലെ ​​ചെ​​ൽ​​സി-​​മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി ഫൈ​​ന​​ൽ പോ​​ർ​​ട്ടോ​​യി​​ലു​​മാ​​യി​​രു​​ന്നു.

യൂ​​റോ​​പ്പ ലീ​​ഗ് ഫൈ​​ന​​ലു​​ക​​ളു​​ടെ വേ​​ദി​​ക​​ളും പ്ര​​ഖ്യാ​​പി​​ച്ചു. അ​​ടു​​ത്ത വ​​ർ​​ഷ​​ത്തെ ഫൈ​​ന​​ൽ സെ​​വി​​യ്യ​​യി​​ലും 2023ലേ​​ത് ബു​​ഡാ​​പെ​​സ്റ്റി​​ലും 2024ലേത് ​​ഡ​​ബ്ലി​​നി​​ലും 2025ലെ ​​ഫൈ​​ന​​ൽ ബി​​ൽ​​ബാ​​വോ​​യി​​ലും ന​​ട​​ക്കും.

യൂ​റോ 2020നു ​വേ​ദി​യാ​കു​ന്ന​തി​ല്‍ പി​ന്മാ​റി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഐ​റി​ഷ് ന​ഗ​ര​മാ​യ ഡ​ബ്ലി​നും സ്പാ​നി​ഷ് ന​ഗ​ര​മാ​യ ബി​ല്‍​ബാ​വോ​യ്ക്കും യൂ​റോ​പ്പ ലീ​ഗ് ഫൈ​ന​ലി​നു വേ​ദി​യാ​കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​ത്. 2024 ലെ ​യു​വേ​ഫ വ​നി​താ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫൈ​ന​ലും ബി​ല്‍​ബാ​വോ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.