കൈയാങ്കളി; ബൊക്ക ടീം അറസ്റ്റിൽ
കൈയാങ്കളി; ബൊക്ക ടീം അറസ്റ്റിൽ
Thursday, July 22, 2021 12:25 AM IST
ബെ​​​ലോ ഹൊ​​​റി​​​സോ​​​ണ്ടെ (ബ്ര​​സീ​​ൽ): കോ​​​പ്പ ലി​​​ബ​​​ർ​​​ട്ട​​​ഡോ​​​റ​​​സ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ പ്രീ ​​ക്വാ​​ർ​​ട്ട​​റി​​ൽ പെ​​ന​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ലൂ​​ടെ തോ​​​റ്റു പു​​​റ​​​ത്താ​​​യ​​​തി​​​നു ബ്ര​​സീ​​ൽ ക്ല​​ബ് അ​​​ത്‌​​ല​​​റ്റി​​​ക്കോ മി​​​നൈ​​​റോ ക​​ളി​​ക്കാ​​രെ കൈ​​​യേ​​​റ്റം ചെ​​​യ്ത അ​​​ർ​​​ജ​​​ന്‍റൈ​​ൻ ക്ല​​​ബ്ബാ​​​യ ബൊ​​​ക്ക ജൂ​​​ണി​​യേ​​​ഴ്സി​​​ന്‍റെ എ​​​ട്ടു​​​പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ. ആ​​ദ്യ പാ​​ദ​​ത്തി​​നു പി​​ന്നാ​​ലെ ര​​​ണ്ടാം​​​പാ​​​ദ മ​​​ത്സ​​​ര​​​വും ഗോ​​​ൾ​​​ര​​​ഹി​​​ത​​​മാ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നു ന​​ട​​ന്ന പെ​​​നാ​​​ൽ​​​റ്റി ഷൂ​​​ട്ടൗ​​​ട്ടി​​​ൽ ആ​​​തി​​​ഥേ​​​യ​​​രാ​​​യ മി​​​നൈ​​​റോ ജ​​​യി​​​ച്ചു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു സം​​​ഘ​​​ർ​​​ഷ​​​മു​​​ണ്ടാ​​​യ​​​ത്.

മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ൽ ബൊ​​​ക്ക ജൂ​​​ണി​​​യേ​​​ഴ്സി​​​നെ​​​തി​​​രാ​​​യി വ​​​ന്ന വി​​എ​​ആ​​ർ തീ​​​രു​​​മാ​​​ന​​​മാ​​​ണു താ​​​ര​​​ങ്ങ​​​ളെ പ്ര​​​കോ​​​പി​​​പ്പി​​​ച്ച​​​ത്. മി​​​നൈ​​​റോ ഡ്രെ​​​സിം​​​ഗ് റൂ​​​മി​​​ലേ​​​ക്ക് അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച ബൊ​​​ക്ക താ​​​ര​​​ങ്ങ​​​ൾ പോ​​​ലീ​​​സു​​​മാ​​​യും സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യും ഏ​​​റ്റു​​​മു​​​ട്ടി. ക​​​ളി​​​ക്കാ​​​ർ പോ​​​ലീ​​​സു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ടു​​​ന്ന​​​തി​​​നി​​​ടെ മാ​​​ഞ്ച​​​സ്റ്റ​​​ർ യു​​​ണൈ​​​റ്റ​​​ഡ് മു​​​ൻ പ്ര​​​തി​​​രോ​​​ധ​​​താ​​​രം മാ​​​ർ​​​ക്കോ​​​സ് റോ​​​ഹോ അ​​​ഗ്നി​​​ശ​​​മ​​​ന ഉ​​​പ​​​ക​​​ര​​​ണം പ്ര​​​യോ​​​ഗി​​​ച്ചു. മി​​​നൈ​​​റോ താ​​​രം സാ​​​വി​​​യോ മു​​​ഖ​​​ത്തു പ​​​രി​​​ക്കേ​​​റ്റ​​​തി​​​ന്‍റെ ദൃ​​​ശ്യം സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കു​​​വ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.