ദീപിക കുമാരി ഒന്പതാം റാങ്കിൽ
ദീപിക കുമാരി ഒന്പതാം റാങ്കിൽ
Saturday, July 24, 2021 2:04 AM IST
ടോ​​​​​​​ക്കി​​​​​​​യോ: ഒ​​​​​​​ളി​​​​​​​ന്പി​​​​​​​ക്സി​​​​​​​ലെ ആ​​​​​​​ദ്യ ദി​​​​​​​ന​​​​​​​ത്തി​​​​​​​ലെ അ​​​​​​​ന്പെ​​​​​​​യ്ത്തു മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​ക്കാ​​​​​​​ർ നി​​​​​​​രാ​​​​​​​ശ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി. വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ളു​​​​​​​ടെ വ്യ​​​​​​​ക്തി​​​​​​​ഗ​​​​​​​ത റാ​​​​​​​ങ്കിം​​​​​​​ഗ് പോ​​​​​​​രാ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ ലോ​​​​​​​ക ഒ​​​​​​​ന്നാം ന​​​​​​​ന്പ​​​​​​​ർ ദീ​​​​​​​പി​​​​​​​ക കു​​​​​​​മാ​​​​​​​രി ഒ​​​​​​​ന്പ​​​​​​​താം റാ​​​​​​​ങ്കി​​​​​​​ൽ ഫി​​​​​​​നി​​​​​​​ഷ് ചെ​​​​​​​യ്തു. പു​​​​​​​രു​​​​​​​ഷ​​​​​ന്മാ​​​​​രു​​​​​​​ടെ റാ​​​​​​​ങ്കിം​​​​​​​ഗ് മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ അ​​​​​​​താ​​​​​​​നു ദാ​​​​​​​സ്, പ്ര​​​​​​​വീ​​​​​​​ണ്‍ ജാ​​​​​​​ദ​​​​​​​വ്, ത​​​​​​​രു​​​​​​​ണ്‍​ദീ​​​​​​​പ് റാ​​​​​​​യ് എ​​​​​​​ന്നി​​​​​​​വ​​​​​​​ർ​​​​​​​ക്ക് 25 റാ​​​​​​​ങ്കി​​​​​​​നു താ​​​​​​​ഴെ​​​​​​​യെ​​​​​​​ത്താ​​​​​​​നേ സാ​​​​​​​ധി​​​​​​​ച്ചു​​​​​​​ള്ളൂ. വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ളു​​​​​​​ടെ റാ​​​​​​​ങ്കിം​​​​​​​ഗി​​​​​​​ൽ ആ​​​​​​​ദ്യ ര​​​​​​​ണ്ടു സ്ഥാ​​​​​​​ന​​​​​​​വും ദ​​​​​​​ക്ഷി​​​​​​​ണ കൊ​​​​​​​റി​​​​​​​യ​​​​​​​ൻ താ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കാ​​​​​​​ണ്. പു​​​​​​​രു​​​​​​​ഷ വി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തി​​​​​​​ൽ ഒ​​​​​​​ന്നും മൂ​​​​​​​ന്നും സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും കൊ​​​​​​​റി​​​​​​​യ​​​​​​​ൻ താ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കാ​​​​​​​ണ്. ര​​​​​​​ണ്ടാ​​​​​​​മ​​​​​​​താ​​​​​​​യി അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​ൻ​​​​​​​താ​​​​​​​ര​​​​​​​മെ​​​​​​​ത്തി.

വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ളു​​​​​​​ടെ അ​​​​​​​ന്പെ​​​​​​​യ്ത്തി​​​​​​​ൽ ദീ​​​​​​​പി​​​​​​​ക കു​​​​​​​മാ​​​​​​​രി 663 പോ​​​​​​​യി​​​​​​​ന്‍റു​​​​​​​മാ​​​​​​​യാ​​​​​​​ണ് ഒ​​​​​​​ന്പ​​​​​​​താം​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തെ​​​​​​​ത്തി​​​​​​​യ​​​​​​​ത്. പു​​​​​​​രു​​​​​​​ഷ​​​​​ന്മാ​​​​​​​രി​​​​​​​ൽ പ്ര​​​​​​​വീ​​​​​​​ണ്‍ ജാ​​​​​​​ദ​​​​​​​വ് 656 പോ​​​​​​​യി​​​​​​​ന്‍റു​​​​​​​മാ​​​​​​​യി 31-ാം സ്ഥാ​​​​​​​ന​​​​​​​ത്തെ​​​​​​​ത്തി. അ​​​​​​​താ​​​​​​​നു ദാ​​​​​​​സ് (653 പോ​​​​​​​യി​​​​​​​ന്‍റ്) 35-ാമ​​​​​​​തും ത​​​​​​​രു​​​​​​​ണ്‍​ദീ​​​​​​​പ് റാ​​​​​​​യ് (652 പോ​​​​​​​യി​​​​​​​ന്‍റ്) 37-ാം സ്ഥാ​​​​​​​ന​​​​​​​ത്തു​​​​​​​മെ​​​​​​​ത്തി.

മി​​​​​​​ക്സ​​​​​​​ഡി​​​​​​​ൽ ദീ​​​​​​​പി​​​​​​​ക​​​​​​​, ജാ​​​​​​​ദ​​​​​​​വ്

ഒ​​​​​​​ളി​​​​​​​ന്പി​​​​​​​ക്സി​​​​​​​ൽ ഇ​​​​​​​ന്നു ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന മി​​​​​​​ക്സ​​​​​​​ഡ് അ​​​​​​​ന്പെ​​​​​​​യ്ത്ത് മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ​​നി​​ന്ന് അ​​​​​​​താ​​​​​​​നു ദാ​​​​​​​സി​​​​​​​നെ ഒ​​​​​​​ഴി​​​​​​​വാ​​​​​​​ക്കി. ഇ​​​​​​​ന്നാ​​​​​​​ണ് എ​​​​​​​ലി​​​​​​​മി​​​​​​​നേ​​​​​​​ഷ​​​​​​​നും മെ​​​​​​​ഡ​​​​​​​ൽ മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ളും. ദീ​​​​​​​പി​​​​​​​കയ്​​​​​​​ക്കൊ​​​​​​​പ്പം പ്ര​​​​​​​വീ​​​​​​​ണ്‍ യാ​​​​​​​ദ​​​​​​​വ് മ​​​​​​​ത്സ​​​​​​​രി​​​​​​​ക്കും. ഇ​​​​​​​ന്ന​​​​​​​ലെ ന​​​​​​​ട​​​​​​​ന്ന പു​​​​​​​രു​​​​​​​ഷ വ്യ​​​​​​​ക്തി​​​​​​​ഗ​​​​​​​ത അ​​​​​​​ന്പെ​​​​​​​യ്ത്ത് റാ​​​​​​​ങ്കിം​​​​​​​ഗ് മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ അ​​​​​​​താ​​​​​​​നു ദാ​​​​​​​സി​​​​​​​നേ​​​​​​​ക്കാ​​​​​​​ളും മി​​​​​​​ക​​​​​​​ച്ച പ്ര​​​​​​​ക​​​​​​​ട​​​​​​​നം പ്ര​​​​​​​വീ​​​​​​​ണ്‍ പു​​​​​​​റ​​​​​​​ത്തെ​​​​​​​ടു​​​​​​​ത്ത​​​​​​​തോ​​​​​​​ടെ​​​​​​​യാ​​​​​​​ണു താ​​​​​​​ര​​​​​​​ത്തി​​നു ന​​​​​​​റു​​​​​​​ക്കു​​​​​​​വീ​​​​​​​ണ​​​​​​​ത്.


അ​​​​​​​താ​​​​​​​നു ദാ​​​​​​​സ്-​​​​​​​ദീ​​​​​​​പി​​​​​​​ക കു​​​​​​​മാ​​​​​​​രി ദ​​​​​​​ന്പ​​​​​​​തി സ​​​​​​​ഖ്യ​​​​​​​ം ലോ​​​​​​​ക റാ​​​​​​​ങ്കിം​​​​​ഗി​​​​​​​ൽ ഏ​​​​​​​ഴാ​​​​​​​മ​​​​​​​താ​​​​​​​ണ്. പാ​​​​​​​രീ​​​​​​​സി​​​​​​​ൽവ​​​​​​​ച്ചു​​​​​​​ന​​​​​​​ട​​​​​​​ന്ന അ​​​​​​​ന്പെ​​​​​​​യ്ത്ത് ലോ​​​​​​​ക​​​​​​​ക​​​​​​​പ്പി​​​​​​​ൽ ഇ​​​​​​​രു​​​​​​​വ​​​​​​​രും ഇ​​​​​​​ന്ത്യ​​​​​​​ക്കു​​വേ​​​​​​​ണ്ടി സ്വ​​​​​​​ർ​​​​​​​ണം നേ​​​​​​​ടി​​​​​​​യി​​​​​​​രു​​​​​​​ന്നു.

ബോക്സിംഗ്: ഇ​​​​​​​ന്ത്യ​​​​​​​ക്ക് അ​​​​​​​ഞ്ച് ബൈ

​​​​​​​ഒ​​​​​​​ളി​​​​​​​ന്പി​​​​​​​ക്സി​​​​​​​ലെ ബോ​​​​​​​ക്സിം​​​​​​​ഗ് റിം​​​​​​​ഗി​​​​​​​ൽ ലോ​​​​​​​ക ഒ​​​​​​​ന്നാം ന​​​​​​​ന്പ​​​​​​​ർ അ​​​​​​​മി​​​​​​​ത് പം​​​​​​​ഗ​​​​​​​ൽ (52 കി​​​​​​​ലോ​​​​​​​ഗ്രാം) ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ അ​​​​​​​ഞ്ചു​​​​​​​പേ​​​​​​​ർ​​​​​​​ക്കു ബൈ ​​​​​​​ല​​​​​​​ഭി​​​​​​​ച്ചു. അ​​​​​​​ഞ്ചു പേ​​​​​​​രും ആ​​​​​​​ദ്യ റൗ​​​​​​​ണ്ടി​​​​​​​ലെ മ​​​​​​​ത്സ​​​​​​​രം കൂ​​​​​​​ടാ​​​​​​​തെ പ്രീ​​​​​​​ക്വാ​​​​​​​ർ​​​​​​​ട്ട​​​​​​​റി​​​​​​​ലെ​​​​​​​ത്തി. സ​​​​​​​തീ​​​​​​​ഷ് കു​​​​​​​മാ​​​​​​​ർ (91 കി​​​​​​​ലോ​​​​​​​ഗ്രാം), വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ളി​​​​​​​ൽ പൂ​​​​​​​ജാ റാ​​​​​​​ണി (75 കി​​​​​​​ലോ​​​​​​​ഗ്രാം), ലോ​​​​​​​ലി​​​​​​​ന ബോ​​​​​​​ർ​​​​​​​ഗോ​​​​​​​ഹെ​​​​​​​യ്ൻ (69 കി​​​​​​​ലോ​​​​​​​ഗ്രാം), സി​​​​​​​മ്രാ​​​​​​​ൻ​​​​​​​ജി​​​​​​​ത് കൗ​​​​​​​ർ (60 കി​​​​​​​ലോ​​​​​​​ഗ്രാം) എ​​​​​​​ന്നി​​​​​​​വ​​​​​​​രാ​​​​​​​ണ് ബൈ​​​​​​​യോ​​​​​​​ടെ പ്രീ​​​​​​​ക്വാ​​​​​​​ർ​​​​​​​ട്ട​​​​​​​റി​​​​​​​ലെ​​​​​​​ത്തി​​​​​​​യ​​​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.