ല​​​​​ക്ഷ്യം പി​​​​​ഴ​​​​​ച്ച ഷൂ​​​​​ട്ടിം​​​​​ഗ്
ല​​​​​ക്ഷ്യം പി​​​​​ഴ​​​​​ച്ച ഷൂ​​​​​ട്ടിം​​​​​ഗ്
Monday, July 26, 2021 12:35 AM IST
ഒ​​​​​​​ളി​​​​​​​ന്പി​​​​​​​ക്സി​​​​​​​ൽ വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ളു​​​​​​​ടെ 10 മീ​​​​​​​റ്റ​​​​​​​ർ എ​​​​​​​യ​​​​​​​ർ പി​​​​​​​സ്റ്റ​​​​​​​ളി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ മെ​​​​​​​ഡ​​​​​​​ൽ പ്ര​​​​​​​തീ​​​​​​​ക്ഷ​​​​​​​ക​​​​​​​ളാ​​​​​​​യ മ​​​​​​​നു ഭാ​​​​​​​ക​​​​​​​റി​​​​​​​നും യ​​​​​​​ശ​​​​​​​സ്വി​​​​​നി സിം​​​​​​​ഗ് ദേസ്വാ​​ളി​​​​​​​നും ഫൈ​​​​​​​ന​​​​​​​ലി​​​​​​​ൽ പ്ര​​​​​​​വേ​​​​​​​ശി​​​​​​​ക്കാ​​​​​​​നാ​​​​​​​യി​​​​​​​ല്ല.

തോ​​​​​​​ക്കി​​​​​​​നേ​​​​​​​റ്റ സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക പി​​​​​​​ഴ​​​​​​​വ് മ​​​​​​​നു​​​​​​​വി​​​​​​​ന് സ​​​​​​​മ​​​​​​​യം ന​​​​​​​ഷ്ട​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി. യോ​​​​​​​ഗ്യ​​​​​​​താ മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ലെ ര​​​​​​​ണ്ടാം​​​​​​​ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ ഇ​​​​​​​ല​​​​​​​ക്ട്രി​​​​​​​ക് ട്രി​​​​​​​ഗ​​​​​​​റി​​​​​​​നേ​​​​​​​റ്റ ത​​​​​​​ക​​​​​​​രാ​​​​​​​ർ താ​​​​​​​ര​​​​​​​ത്തി​​​​​​​ന്‍റെ പ്ര​​​​​​​ക​​​​​​​ട​​​​​​​ന​​​​​​​ത്തെ ബാ​​​​​​​ധി​​​​​​​ച്ചു. കേ​​​​​​​ടു​​​​​​​പാ​​​​​​​ട് തീ​​​​​​​ർ​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നും അ​​​​​​​തി​​​​​​​നാ​​​​​​​യി ജൂ​​​​​​​റി​​​​​​​യെ കാ​​​​​​​ണു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​മാ​​​​​​​യി 20 മി​​​​​​​നി​​​​​​​റ്റോ​​​​​​​ളം വേ​​​​​​​ണ്ടി​​​​​​​വ​​​​​​​ന്നു. തി​​​​​​​രി​​​​​​​ച്ചെ​​​​​​​ത്തി​​​​​​​യ മ​​​​​​​നു​​​​​​​വി​​​​​​​ന് അ​​​​​​​വ​​​​​​​സാ​​​​​​​ന ഷോ​​​​​​​ട്ടി​​​​​​​ൽ പ​​​​​​​ത്ത് പോ​​​​​​​യി​​​​​​​ന്‍റ് നേ​​​​​​​ടാ​​​​​​​നാ​​​​​​​യി​​​​​​​രു​​​​​​​ന്നെ​​​​​​​ങ്കി​​​​​​​ൽ ഫൈ​​​​​​​ന​​​​​​​ലി​​​​​​​ൽ പ്ര​​​​​​​വേ​​​​​​​ശി​​​​​​​ക്കാ​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. എ​​​​​​​ന്നാ​​​​​​​ൽ, എ​​​​​​​ട്ട് പോ​​​​​​​യി​​​​​​​ന്‍റേ നേ​​​​​​​ടാ​​​​​​​നാ​​​​​​​യു​​​​​​​ള്ളൂ. 577 പോ​​​​​​​യി​​​​​​​ന്‍റു​​​​​​​മാ​​​​​​​യി താ​​​​​​​രം 12-ാം സ്ഥാ​​​​​​​ന​​​​​​​ത്തെ​​​​​​​ത്തി. യ​​​​​​​ശ​​​​​​​സ്വി​​​​​​​​​​​​നിക്ക് 574 പോ​​​​​​​യി​​​​​​​ന്‍റു​​​​​​​മാ​​​​​​​യി 13-ാം സ്ഥാ​​​​​​​ന​​​​​​​ത്തെ​​​​​​​ത്താ​​​​​​​നേ സാ​​​​​​​ധി​​​​​​​ച്ചു​​​​​​​ള്ളൂ.


പു​​​​​​​രു​​​​​​​ഷ​​​​​ന്മാ​​​​​​​രു​​​​​​​ടെ 10 മീ​​​​​​​റ്റ​​​​​​​ർ എ​​​​​​​യ​​​​​​​ർ റൈ​​​​​​​ഫി​​​​​​​ളി​​​​​​​ൽ ദീ​​​​​​​പ​​​​​​​ക് കു​​​​​​​മാ​​​​​​​റി​​​​​​​നും ദി​​​​​​​വ്യാ​​​​​​​ൻ​​​​​​​ഷ് സിം​​​​​​​ഗ് പ​​​​​​​ൻ​​​​​​​വാ​​​​​​​റി​​​​​​​നും ഫൈ​​​​​​​ന​​​​​​​ലി​​​​​​​ൽ പ്ര​​​​​​​വേ​​​​​​​ശി​​​​​​​ക്കാ​​​​​​​നാ​​​​​​​യി​​​​​​​ല്ല. ദീ​​​​​​​പ​​​​​​​ക് കു​​​​​​​മാ​​​​​​​ർ (624.7 പോ​​​​​​​യി​​​​​​​ന്‍റ്) 26-ാമ​​​​​​​തും പ​​​​​​​ൻ​​​​​​​വാ​​​​​​​ർ (622.8 പോ​​​​​​​യി​​​​​​​ന്‍റ്) 32-ാമതും ഫി​​​​​​​നി​​​​​​​ഷ് ചെ​​​​​​​യ്തു.

പു​​​​​​​രു​​​​​​​ഷ സ്കീ​​​​​​​റ്റി​​​​​​​ന്‍റെ ര​​​​​​​ണ്ടാം ദി​​​​​​​ന​​​​​​​മാ​​​​​​​യ ഇ​​​​​​​ന്ന് പ്ര​​​​​​​തീ​​​​​​​ക്ഷ​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​യി ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ അ​​​​​​​ൻ​​​​​​​ഗാ​​​​​​​ദ് വീ​​​​​​​ർ സിം​​​​​​​ഗ് ബാ​​​​​​​ജ്വ​​​​​​​യും മി​​​​​​​റാ​​​​​​​ജ് അ​​​​​​​ഹ​​​​​​​മ്മ​​​​​​​ദ് ഖാ​​​​​​​നും ഇ​​​​​​​റ​​​​​​​ങ്ങും. ബാ​​​​​​​ജ്വ 73 പോ​​​​​​​യി​​​​​​​ന്‍റു​​​​​​​മാ​​​​​​​യി 11-ാമ​​​​​​​തും ഖാ​​​​​​​ൻ 71 പോ​​​​​​​യി​​​​​​​ന്‍റു​​​​​​​മാ​​​​​​​യി 25-ാമ​​​​​​​തു​​​​​​​മാ​​​​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.