ഇ​ന്ത്യ​യ്ക്ക് 38 റ​ണ്‍​സ് ജ​യം
ഇ​ന്ത്യ​യ്ക്ക് 38 റ​ണ്‍​സ് ജ​യം
Monday, July 26, 2021 12:35 AM IST
കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ട്വ​ന്‍റി 20യി​ൽ ഇ​ന്ത്യ​യ്ക്ക് ജ​യം. 38 റ​ണ്‍​സി​നാ​ണ് ശ്രീ​ല​ങ്ക​യെ ഇ​ന്ത്യ എ​റി​ഞ്ഞി​ട്ട​ത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 165 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ശ്രീ​ല​ങ്ക 126ന് ​ഓ​ൾ​ഒൗ​ട്ടാ​യി.

അ​വി​ഷ്ക ഫെ​ർ​ണാ​ഡോ (26), മി​നോ​ദ് ഭാ​നു​ക്ക (10), ചാ​രി​ത് അ​സ​ല​ങ്ക (44), ദാ​സു​ൻ ഷാ​ന​ക (16) എ​ന്നി​വ​ർ​ക്ക് മാ​ത്ര​മാ​ണ് ശ്രീ​ല​ങ്ക​ൻ നി​ര​യി​ൽ ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ച​ത്. ഭൂ​വ​നേ​ശ്വ​ർ കു​മാ​റി​ന്‍റെ മി​ന്നും പ്ര​ക​ട​ന​മാ​ണ് ശ്രീ​ല​ങ്ക​യെ ത​ക​ർ​ത്ത​ത്. 3.3 ഓ​വ​റി​ൽ 22 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റാ​ണ് ഭൂ​വ​നേ​ശ്വ​ർ എ​റി​ഞ്ഞി​ട്ട​ത്. ദീ​പ​ക് ച​ഹാ​ർ ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി.

ടോ​സ് നേ​ടി​യ ശ്രീ​ല​ങ്ക ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​നു വി​ടു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ 20 ഓ​വ​റി​ൽ 164 റ​ണ്‍​സ്എ​ടു​ത്തു. സൂ​ര്യ​കു​മാ​ർ യാ​ദ​വ് (34 പ​ന്തി​ൽ 50), നാ​യ​ക​ൻ ശി​ഖ​ർ ധ​വാ​ൻ (36 പ​ന്തി​ൽ 46), സ​ഞ്ജു (20 പ​ന്തി​ൽ 27), ഇ​ഷാ​ൻ കി​ഷ​ൻ (14 പ​ന്തി​ൽ 20 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യെ മാ​ന്യ​മാ​യ സ്കോ​റി​ലെ​ത്തി​ച്ച​ത്.


ഇ​ന്നിം​ഗ്സി​ന്‍റെ ആ​ദ്യ പ​ന്തി​ൽ​ത​ന്നെ പൃ​ഥ്വി ഷാ​യെ ഇ​ന്ത്യ​ക്കു ന​ഷ്ട​മാ​യി. സ​ഞ്ജു​വും ധ​വാ​നും ചേ​ർ​ന്ന ര​ണ്ടാം വി​ക്ക​റ്റ് സ​ഖ്യ​ത്തി​ൽ 51 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. സ​ഞ്ജു പു​റ​ത്താ​യ​ശേ​ഷ​മെ​ത്തി​യ സൂ​ര്യ​കു​മാ​ർ നാ​യ​ക​നൊ​പ്പം ചേ​ർ​ന്ന് ഇ​ന്ത്യ​യെ മു​ന്നോ​ട്ടു ന​യി​ച്ചു. ധ​വാ​നും സൂ​ര്യ​കു​മാ​റും പു​റ​ത്താ​യ​ശേ​ഷം എ​ത്തി​യ​വ​രി​ൽ ഇ​ഷാ​നൊ​ഴി​കെ മ​റ്റാ​ർ​ക്കും മി​ക​വി​ലെ​ത്താ​നാ​യി​ല്ല.

ല​ങ്ക​യ്ക്കാ​യി ദു​ഷ്മ​ന്ത ച​മീ​ര​യും വാ​നി​ന്ദു ഹ​സ​രം​ഗ​യും ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.