ടിടിയിലും ബാഡ്മിന്‍റണിലും തോൽവി
ടിടിയിലും ബാഡ്മിന്‍റണിലും തോൽവി
Wednesday, July 28, 2021 1:12 AM IST
ടോ​​​​​ക്കി​​​​​യോ: ടേ​​​​​ബി​​​​​ൾ ടെ​​​​​ന്നീ​​​​​സി​​​​​ലെ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ മെ​​​​​ഡ​​​​​ൽ പ്ര​​​​​തീ​​​​​ക്ഷ​​​​​യെ​​​​​ല്ലാം അ​​​​​വ​​​​​സാ​​​​​നി​​​​​ച്ചു. പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ​​നി​​​​​ന്ന് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ശ​​​​​ര​​​​​ത് ക​​​​​മ​​​​​ൽ മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ ചൈ​​​​​ന​​​​​യു​​​​​ടെ മാ ​​​​​ലോം​​​​​ഗി​​​​​നോ​​​​​ടു പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട് പു​​​​​റ​​​​​ത്താ​​​​​യി. നി​​​​​ല​​​​​വി​​​​​ലെ ഒ​​​​​ളി​​​​​ന്പി​​​​​ക് ചാ​​​​​ന്പ്യ​​​​​നും ലോ​​​​​ക മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ക്കാ​​​​​ര​​​​​നു​​​​​മാ​​​​​യ മാ ​​​​​ലോം​​​​​ഗി​​​​​നെ​​​​​തി​​​​​രേ മി​​​​​ക​​​​​ച്ച പ്ര​​​​​ക​​​​​ട​​​​​ന​​​​​മാ​​​​​ണു ശ​​​​​ര​​​​​ത് ക​​​​​മ​​​​​ൽ പു​​​​​റ​​​​​ത്തെ​​​​​ടു​​​​​ത്ത​​​​​ത്. സ്കോ​​​​​ർ: 11-7, 8-11, 13-11, 11-4, 11-4. ഇതോടെ ടേ​​​​​ബി​​​​​ൾ ടെ​​​​​ന്നീ​​​​​സി​​​​​ൽ ഇ​​​​​ന്നും ഇ​​​​​ന്ത്യ​​​​​യു​​​​​ടെ എ​​​​​ല്ലാ താ​​​​​ര​​​​​ങ്ങ​​​​​ളും പു​​​​​റ​​​​​ത്താ​​​​​യി.

ബാ​​​ഡ്മി​​​ന്‍റ​​​ൺ

ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ പു​​​​​രു​​​​​ഷ ഡ​​​​​ബി​​​​​ൾ​​​​​സി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സാ​​​​​ത്വി​​​​​ക്സാ​​​​​യ്‌​​​രാ​​​​​ജ് ര​​​​​ങ്ക​​​​​റെ​​​​​ഡ്ഢി- ചി​​​​​രാ​​​​​ഗ് ഷെ​​​​​ട്ടി സ​​​​​ഖ്യം ക്വാ​​​​​ർ​​​​​ട്ട​​​​​ർ കാ​​​​​ണാ​​​​​തെ പു​​​​​റ​​​​​ത്ത്. ഗ്രൂ​​​​​പ്പ് എ​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ജ​​​​​യി​​​​​ക്കാ​​​​​നാ​​​​​യെ​​​​​ങ്കി​​​​​ലും ടീ​​​​​മി​​​​​നു ഗ്രൂ​​​​​പ്പ് ഘ​​​​​ട്ടം ക​​​​​ട​​​​​ക്കാ​​​​​നാ​​​​​യി​​​​​ല്ല. ബ്രി​​​​​ട്ട​​​​​ന്‍റെ ബെ​​​​​ൻ ലെ​​​​​യ്ൻ-​​​​​ഷോ​​​​​ണ്‍ വെ​​​​​ൻ​​​​​ഡി സ​​​​​ഖ്യ​​​​​ത്തെ 21-17, 21-19ന് ​​​​​ഇ​​​​​ന്ത്യ​​​​​ൻ സ​​​​​ഖ്യം പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി. നാ​​​​​ലു ടീ​​​​​മു​​​​​ക​​​​​ളു​​​​​ള്ള ഗ്രൂ​​​​​പ്പി​​​​​ലെ ആ​​​​​ദ്യ ര​​​​​ണ്ടു സ്ഥാ​​​​​ന​​​​​ക്കാ​​​​​രാ​​ണു ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ലെ​​​​​ത്തു​​​​​ക.


ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം ന​​​​​ട​​​​​ന്ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ സാ​​​​​ത്വി​​​​​ക് -ചി​​​​​രാ​​​​​ഗ് സ​​​​​ഖ്യ​​​​​ത്തെ ഇ​​​​​ന്തോ​​​​​നേ​​​​​ഷ്യ​​​​​യു​​​​​ടെ കെ​​​​​വി​​​​​ൻ സ​​​​​ഞ്ജ​​​​​യ സു​​​​​ക​​​​​മു​​​​​ൽ​​​​​ജോ-​​​​​മാ​​​​​ർ​​​​​ക്ക​​​​​സ് ഫെ​​​​​ർ​​​​​ണാ​​​​​ൽ​​​​​ഡി ജി​​​​​ഡി​​​​​യോ​​​​​ണ്‍ സ​​​​​ഖ്യം പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ന്തോ​​​​​നേ​​​​​ഷ്യ​​​​​ൻ സ​​​​​ഖ്യ​​​​​ത്തി​​​​​നും ചൈ​​​​​നീ​​​​​സ് താ​​​​​യ്പേ​​​​​യ് സ​​​​​ഖ്യ​​​​​ത്തി​​​​​നും ഇ​​​​​ന്ത്യ​​​​​ൻ സ​​​​​ഖ്യ​​​​​ത്തി​​​​​നും ര​​​​​ണ്ടു പോ​​​​​യി​​​​​ന്‍റ് വീ​​​​​ത​​​​​മാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, പോ​​​​​യി​​​​​ന്‍റ് ശ​​​​​രാ​​​​​ശ​​​​​രി ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​നു തി​​​​​രി​​​​​ച്ച​​​​​ടി​​​​​യാ​​​​​യി. ആ​​​​​ദ്യമ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ സ​​​​​ഖ്യം ചൈ​​​​​നീ​​​​​സ് താ​​​​​യ്പേ​​​​​യ് സ​​​​​ഖ്യ​​​​​ത്തെ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.