ലൂസേഴ്സും തോറ്റ് ജോക്കോവിച്ച്
ലൂസേഴ്സും തോറ്റ് ജോക്കോവിച്ച്
Sunday, August 1, 2021 12:50 AM IST
ടോ​​ക്കി​​യോ: ഗോ​​ൾ​​ഡ​​ൻസ്‌​​ലാം പ്ര​​തീ​​ക്ഷി​​ച്ച് ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​നെ​​ത്തി​​യ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ചി​​ന് വ​​ൻ തി​​രി​​ച്ച​​ടി. പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ഒ​​രു മെ​​ഡ​​ൽ പോ​​ലു​​മി​​ല്ലാ​​തെ സെ​​ർ​​ബി​​യ​​ൻ താ​​രം ടോ​​ക്കി​​യോ വി​​ടും. വെ​​ങ്ക​​ല മെ​​ഡ​​ലി​​നാ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​ൽ ലോ​​ക റാ​​ങ്കിം​​ഗി​​ൽ 65-ാം സ്ഥാ​​ന​​ത്തു​​ള്ള സ്പാ​​നി​​ഷ് താ​​രം പാ​​ബ്ലോ ക​​രേ​​നോ ബു​​സ്റ്റ​​യോ​​ട് 6-4, 6-7(6-8), 6-3ന് ​​ജോ​​ക്കോ​​വി​​ച്ച് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.


സിം​​ഗി​​ൾ​​സി​​നു​​ശേ​​ഷം ന​​ട​​ന്ന മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സ് വെ​​ങ്ക​​ല​​മെ​​ഡ​​ൽ മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് ജോ​​ക്കോ​​വി​​ച്ച്-​​നി​​ന സ്റ്റൊ​​ജ​​നോ​​വി​​ച്ച് സ​​ഖ്യം പി​ന്മാ​​റി​​യ​​തോ​​ടെ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ആ​​ഷ്‌​ലി ​ബാ​​ർ​​ട്ടി-​​ജോ​​ണ്‍ പി​​യേ​​ഴ്സ് സ​​ഖ്യ​​ത്തി​​ന് വാ​​ക്കോ​​വ​​ർ ല​​ഭി​​ച്ചു.

വ​​നി​​താ സിം​​ഗി​​ൾ​​സ് സ്വ​​ർ​​ണം സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ ബെ​​ലി​​ൻ​​ഡ ബെ​​ൻ​​സി​​ച്ചി​​നാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.