എലെയ്ൻ എക്സ്പ്രസ്
എലെയ്ൻ എക്സ്പ്രസ്
Sunday, August 1, 2021 1:07 AM IST
ടോ​​​ക്കി​​​യോ: ഭൂ​​​ഗോ​​​ള​​​ത്തി​​​ലെ വേ​​​ഗരാ​​​ജ്ഞി ആ​​​രെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​മാ​​യി. എ​​​ലെ​​​യ്ൻ തോം​​​സ​​​ണ്‍. ടോ​​​ക്കി​​​യൊ ഒ​​​ളി​​​ന്പി​​​ക് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന 100 മീ​​​റ്റ​​​ർ വേ​​ഗ പോ​​​രാ​​​ട്ട​​​ത്തി​​​ൽ 10.61 സെ​​​ക്ക​​​ൻ​​​ഡി​​​ൽ ഫി​​​നി​​​ഷിം​​​ഗ് ലൈ​​​ൻ ക​​​ട​​​ന്ന് ഇ​​​രു​​​പ​​​ത്തൊ​​​ന്പ​​​തു​​​കാ​​​രി​​​യാ​​​യ എ​​​ലെ​​​യ്ൻ തോം​​​സ​​​ണ്‍ സ്വ​​​ർ​​​ണം ക​​​ര​​​സ്ഥ​​​മാ​​​ക്കി. 1988ൽ ​​​സോ​​​ളി​​​ൽ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഫ്ളോ​​​റെ​​​ൻ​​​സ് ഗ്രി​​​ഫി​​​ത്ത് ജോ​​​യ്ന​​​ർ കു​​​റി​​​ച്ച 10.62 സെ​​​ക്ക​​​ൻ​​​ഡ് എ​​​ന്ന ഒ​​​ളി​​​ന്പി​​​ക് റി​​​ക്കാ​​​ർ​​​ഡ് ത​​​ക​​​ർ​​​ത്താ​​​ണ് എ​​​ലെ​​​യ്ൻ ടോ​​​ക്കി​​​യോ​​​യി​​​ൽ വേ​​​ഗ രാ​​​ജ്ഞി കി​​​രീ​​​ടം ചൂ​​​ടി​​​യ​​​ത്.

33 വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള ഒ​​​ളി​​​ന്പി​​​ക് റി​​​ക്കാ​​​ർ​​​ഡ് സ്വ​​​ന്തം പേ​​​രി​​​ൽ കു​​​റി​​​ച്ച വേ​​​ഗ​​​ക്കു​​​തി​​​പ്പി​​​ൽ എ​​​ലെ​​​യ്ൻ തോം​​​സ​​​ണ്‍ പി​​​ന്നി​​​ലാ​​​ക്കി​​​യ​​​ത് 2008, 2012 ഒ​​​ളി​​​ന്പി​​​ക് സ്വ​​​ർ​​​ണ ജേ​​​താ​​​വാ​​​യ ഷെ​​​ല്ലി ആ​​​ൻ ഫ്രേ​​​സ​​​റി​​​നെ​​​യും ഷെ​​​റീ​​​ക്ക ജാ​​​ക്സ​​​ണി​​​നെ​​​യു​​​മാ​​​ണ്. 10.74 സെ​​​ക്ക​​​ൻ​​​ഡു​​​മാ​​​യി ഷെ​​​ല്ലി ആ​​​ൻ ഫ്രേ​​​സ​​​ർ വെ​​​ള്ളി​​​യും 10.76 സെ​​​ക്ക​​​ൻ​​​ഡു​​​മാ​​​യി ഷെ​​​റീ​​​ക്ക വെ​​​ങ്ക​​​ല​​​വും സ്വ​​​ന്ത​​​മാ​​​ക്കി. അ​​​തോ​​​ടെ 2020 ഒ​​​ളി​​​ന്പി​​​ക്സ് വ​​​നി​​​താ 100 മീ​​​റ്റ​​​റി​​​ലെ മൂ​​​ന്ന് മെ​​​ഡ​​​ലും ജ​​​മൈ​​​ക്ക​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ൽ ചേ​​​ർ​​​ക്ക​​​പ്പെ​​​ട്ടു.


അ​​​ത്യ​​​ന്തം വാ​​​ശി​​​യേ​​​റി​​​യ സ്വ​​​ർ​​​ണ​​​പ്പോ​​​രാ​​​ട്ട​​​ത്തി​​​ൽ അ​​​വ​​​സാ​​​ന 30 മീ​​​റ്റ​​​റി​​​ലെ കു​​​തി​​​പ്പി​​​ലൂ​​​ടെ​​​യാ​​​ണ് ഷെ​​​ല്ലി ആ​​​ൻ ഫ്രേ​​​സ​​​റി​​​നെ പി​​​ന്ത​​​ള്ളി എ​​​ലെ​​​യ്ൻ അ​​​തി​​​വേ​​​ഗം ഫി​​​നി​​​ഷിം​​​ഗ് ലൈ​​​ൻ ക​​​ട​​​ന്ന​​​ത്.

ആ​​​ദ്യ 25 മീ​​​റ്റ​​​റി​​​ൽ ഷെ​​​ല്ലി​​​ക്കാ​​​യി​​​രു​​​ന്നു ലീ​​​ഡ്. എ​​​ന്നാ​​​ൽ, എ​​​ലെ​​​യ്ന്‍റെ പോ​​​രാ​​​ട്ട​​​ത്തി​​​ൽ ഒ​​​ളി​​​ന്പി​​​ക് റി​​​ക്കാ​​​ർ​​​ഡു​​​പോ​​​ലും ത​​​ക​​​ർ​​​ന്നു. ഐ​​​വ​​​റി​​​കോ​​​സ്റ്റി​​​ന്‍റെ മെ​​​ഡ​​​ൽ പ്ര​​​തീ​​​ക്ഷ​​​യാ​​​യി​​​രു​​​ന്ന മേ​​​രി ജോ​​​സ് ത ​​​ലൂ​​​വി​​​നെ (10.91 സെ​​​ക്ക​​​ൻ​​​ഡ്) അ​​​വ​​​സാ​​​ന 25 മീ​​​റ്റ​​​റി​​​ൽ പി​​​ന്ത​​​ള്ളി​​​യാ​​​യി​​​രു​​​ന്നു ഷെ​​​റീ​​​ക്ക​​​യു​​​ടെ വെ​​​ങ്ക​​​ല നേ​​​ട്ടം.

പു​​​രു​​​ഷ വി​​​ഭാ​​​ഗം 100 മീ​​​റ്റ​​​ർ ഫൈ​​​ന​​​ൽ ഇ​​​ന്ത്യ​​​ൻ സ​​​മ​​​യം ഇ​​​ന്ന് 6.20ന് ​​​ന​​​ട​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.45ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന സെ​​​മി ഫൈ​​​ന​​​ലു​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം മാ​​​ത്ര​​​മേ ഫൈ​​​ന​​​ൽ ചി​​​ത്രം വ്യ​​​ക്ത​​​മാ​​​കൂ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.