ഓ, ലൈലാ...
ഓ, ലൈലാ...
Thursday, September 9, 2021 1:50 AM IST
ന്യൂ​​​​യോ​​​​ർ​​​​ക്ക്: യു​​​​എ​​​​സ് ഓ​​​​പ്പ​​​​ണ്‍ ടെ​​​ന്നീ​​​സ് വ​​​​നി​​​​താ സിം​​​​ഗി​​​​ൾ​​​​സി​​​​ൽ അ​​​​ട്ടി​​​​മ​​​​റി തു​​​​ട​​​​ർ​​​​ന്ന് സീ​​​​ഡ് ചെ​​​​യ്യ​​​​പ്പെ​​​​ടാ​​​​ത്ത കാ​​​​ന​​​​ഡ​​​​യു​​​​ടെ ലൈ​​​​ല ഫെ​​​​ർ​​​​ണാ​​​​ണ്ട​​​​സ്. തി​​​​ങ്ക​​​​ളാ​​​​ഴ്ച പ​​​​ത്തൊ​​​​ന്പ​​​​താം ജന്മദി​​​​നം ആ​​​​ഘോ​​​​ഷി​​​​ച്ച ലൈ​​​​ല അ​​​​ഞ്ചാം സീ​​​​ഡ് എ​​​​ലീ​​​​ന സ്വി​​​​റ്റോ​​​​ലി​​​​ന​​​​യെ തോ​​​​ൽ​​​​പ്പി​​​​ച്ച് സെ​​​​മി ഫൈ​​​​ന​​​​ലി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു.

6-3, 3-6, 7-6(7-5)നാ​​​​ണ് ക​​​​നേ​​​​ഡി​​​​യ​​​​ൻ താ​​​​രം യു​​​​ക്രെ​​​​യി​​​​ൻ താ​​​​ര​​​​ത്തെ മറികടന്ന​​​ത്. ഈ ​​​​ജ​​​​യ​​​​ത്തോ​​​​ടെ 2005ൽ ​​​​മ​​​​രി​​​​യ ഷ​​​​റ​​​​പ്പോ​​​​വ​​​​യ്ക്കു​​​​ശേ​​​​ഷം യു​​​​എ​​​​സ് ഓ​​​​പ്പ​​​​ണ്‍ സെ​​​​മി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന ഏ​​​​റ്റ​​​​വും പ്രാ​​​​യം കു​​​​റ​​​​ഞ്ഞ​​ താ​​ര​​വു​​മാ​​യി ലൈ​​ല.

കാ​​ന​​ഡ​​യു​​ടെ അ​​​​ലി​​​​ഭാ​​യ്

ലൈ​​​​ല​​​​യ്ക്കൊ​​​​പ്പം മ​​​​റ്റൊ​​​​രു ക​​​​നേ​​​​ഡി​​​​യ​​​​ൻ താ​​​​ര​​​​വും നേ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കി. പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സി​​​​ൽ ഫീ​​​​ലി​​​​ക്സ് അ​​​​ഗ്വ​​​​ർ അ​​​​ലി​​​​യാ​​​​സിം സെ​​​​മി ഫൈ​​​​ന​​​​ലി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു. അ​​​​ട്ടി​​​​മ​​​​റി​​​​ക​​​​ളും വ​​​​ൻ ജ​​​​യ​​​​വും സ്വ​​​​ന്ത​​​​മാ​​​​ക്കി ക്വാ​​​​ർ​​​​ട്ട​​​​റി​​​​ലെ​​​​ത്തി​​​​യ സ്പെ​​​​യി​​​​നി​​​​ന്‍റെ കാ​​​​ർ​​​​ലോ​​​​സ് അ​​​​ൽ​​​​കാ​​​​റ​​​​സ് പ​​​​രി​​​​ക്കേ​​​​റ്റു പി​​ന്മാ​​​​റി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് അ​​​​ലി​​​​യാ​​​​സിം സെ​​​​മി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. 6-3, 3-1ന് ​​​​ക​​​​നേ​​​​ഡി​​​​യ​​​​ൻ താ​​​​രം മു​​​​ന്നി​​​​ലാ​​​​യി​​​​രു​​​​ന്നു.


2000ങ്ങ​​​​ളി​​​​ൽ ജ​​​​നി​​​​ച്ച​​​​വ​​​​രി​​​​ൽ ഒ​​​​രു ഗ്രാ​​​​ൻ​​സ്‌​​ലാം ​​സെ​​​​മി​​​​യി​​​​ലെ​​​​ത്തു​​​​ന്ന ആ​​​​ദ്യ​​​​ത്തെ പു​​​​രു​​​​ഷ താ​​​​ര​​​​മാ​​​​ണ് അ​​​​ലി​​​​യാ​​​​സിം. ഇ​​​​രു​​​​പ​​​​ത്തി​​​​യൊ​​​​ന്നു​​​​കാ​​​​ര​​​​നാ​​​​യ അ​​​​ലി​​​​യാ​​​​സിം യു​​​​എ​​​​സ് ഓ​​​​പ്പ​​​​ണ്‍ സെ​​​​മി​​​​യി​​​​ലെ​​​​ത്തു​​​​ന്ന ആ​​​​ദ്യ​​​​ത്തെ കാ​​​​ന​​​​ഡ​​​​ക്കാ​​​​ര​​​​നു​​​​മാ​​​​യി.

വ​​​​നി​​​​താ സിം​​​​ഗി​​​​ൾ​​​​സി​​​​ൽ ര​​​​ണ്ടാം ന​​​​ന്പ​​​​ർ​​​​താ​​​​രം അ​​​​രീ​​​​ന സാ​​​​ബ​​​​ലെ​​​​ങ്ക 6-1, 6-4ന് ​​​​എ​​​​ട്ടാം സീ​​​​ഡ് ബാ​​​​ർ​​​​ബൊ​​​​റ ക്രെ​​​​ജി​​​​കോ​​​​വ​​​​യെ തോ​​​​ൽ​​​​പ്പി​​​​ച്ചു. സെ​​​​മി​​​​യി​​​​ൽ ലൈ​​​​ല-​​​​സാ​​​​ബ​​​​ലെ​​​​ങ്ക പോ​​​​രാ​​​​ട്ട​​​​മാ​​​​ണ്.

പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സി​​​​ൽ ലോ​​​​ക ര​​​​ണ്ടാം ന​​​​ന്പ​​​​ർ ഡാ​​​​നി​​​​ൽ മെ​​​​ദ്‌വ​​​​ദേ​​​​വ് നെ​​​​ത​​​​ർ​​​​ല​​​​ർ​​​​ഡ്സി​​​​ലി​​​​ന്‍റെ ബോ​​​​ട്ടി​​​​ക് വാ​​​​ൻ ഡെ ​​​​സാ​​​​ൻ​​​​ഡ്ഷ​​​​ൾ​​​​പി​​​​നെ 6-3, 6-0, 4-6, 7-5ന് ​​​​തോ​​​​ൽ​​​​പ്പി​​​​ച്ച് സെ​​​​മി​​​​യി​​​​ലെ​​​​ത്തി. അ​​​​ലി​​​​യാ​​​​സിം ആ​​​​ണ് സെ​​​​മി​​​​യി​​​​ൽ മെ​​​​ദ‌്‌വ​​​​ദേ​​​​വി​​​​ന്‍റെ എ​​​​തി​​​​രാ​​​​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.