ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് : ഇ​​​​​റ്റ​​​​​ലി​​​​​ക്ക് ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ ജ​​​​​യം
ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് : ഇ​​​​​റ്റ​​​​​ലി​​​​​ക്ക് ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ ജ​​​​​യം
Thursday, September 9, 2021 11:44 PM IST
റോം: ​​​​​ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ട് ഗ്രൂ​​​​​പ്പ് സി​​​​​യി​​​​​ൽ ഇ​​​​​റ്റ​​​​​ലി​​​​​ക്ക് ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ ജ​​​​​യം. ലി​​​​​ത്വാ​​​​​നി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രേ 5-0ന് അ​​​​​സൂ​​​​​റി​​​​​ക​​​​​ൾ വെ​​​​​ന്നി​​​​​ക്കൊ​​​​​ടി പാ​​​​​റി​​​​​ച്ചു. ഇ​​​​​റ്റ​​​​​ലി തോ​​​​​ൽ​​​​​വി​​യ​​​​​റി​​​​​യാ​​​​​തെ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കു​​​​​ന്ന 37-ാം മ​​​​​ത്സ​​​​​ര​​​​​മാ​​​​​ണ്.

രാ​​​​​ജ്യാ​​​​​ന്ത​​​​​ര ഫു​​​​​ട്ബോ​​​​​ളി​​​​​ലെ അ​​​​​പ​​​​​രാ​​​​​ജി​​ത ലോ​​​​​ക റി​​​​​ക്കാ​​​​​ർ​​​​​ഡ് നേ​​​​​ര​​​​​ത്തേ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ ഇ​​​​​റ്റ​​​​​ലി കു​​​​​തി​​​​​പ്പ് തു​​​​​ട​​​​​രു​​​​​ന്നു. ഗ്രൂ​​​​​പ്പി​​​​​ൽ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ട് സ​​​​​മ​​​​​നി​​​​​ല​​​​​ക​​​​​ൾ​​​​​ക്കു​​​​​ശേ​​​​​ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​റ്റ​​​​​ലി​​​​​യു​​​​​ടെ ജ​​​​​യം.

ഹ​​​​​ൻ​​​​​സി ഫ്ളി​​​​​ക്കി​​​​​ന്‍റെ പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​നു കീ​​​​​ഴി​​​​​ൽ ജ​​​​​ർ​​​​​മ​​​​​നി തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ മൂ​​​​​ന്നാം ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ജ​​​​​ർ​​​​​മ​​​​​നി 4-0ന് ​​​​​ഐ​​​​​സ്‌ല​​​​​ൻ​​​​​ഡി​​​​​നെ ത​​​​​ക​​​​​ർ​​​​​ത്തു. ഗ്രൂ​​​​​പ്പ് ജെ​​​​​യി​​​​​ൽ ജ​​​​​ർ​​​​​മ​​​​​നി​​​​​യാ​​​​​ണ് ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത്. ഗ്രൂ​​​​​പ്പ് ബി​​​​​യി​​​​​ൽ സ്പെ​​​​​യി​​​​​ൻ 2-0ന് ​​​​​കൊ​​​​​സൊ​​​​​വൊ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി.


ഗ്രൂ​​​​​പ്പ് ഇ​​​​​യി​​​​​ൽ ബെ​​​​​ൽ​​​​​ജി​​​​​യം തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ നാ​​​​​ലം ജ​​​​​യ​​​​​ത്തി​​​​​ൽ. 1-0ന് ​​​​​ബെ​​​​​ലാ​​​​​റ​​​​​സി​​​​​നെ​​​​​യാ​​​​​ണ് അ​​​​​വ​​​​​ർ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഗ്രൂ​​​​​പ്പ് ഐ​​​​​യി​​​​​ൽ പോ​​​​​ള​​​​​ണ്ടും ഇം​​​​​ഗ്ല​​​​​ണ്ടും 1-1 സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​രി​​​​​ഞ്ഞു. ഇം​​​​​ഗ്ല​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ദ്യ ഗോ​​​​​ൾ നേ​​​​​ടി​​​​​യ​​​​​ത്. വെ​​​​​യ്ൽ​​​​​സ് x എ​​​​​സ്റ്റോ​​​​​ണി​​​​​യ, നോ​​​​​ർ​​​​​ത്തേ​​​​​ണ്‍ അ​​​​​യ​​​​​ർ​​​​​ല​​​​​ൻ​​​​​ഡ് x സ്വി​​​​​റ്റ്സ​​​​​ർ​​​​​ല​​​​​ൻ​​​​​ഡ് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ ഗോ​​​​​ൾര​​​​​ഹി​​​​​ത സ​​​​​മ​​​​​നി​​​​​ല​​​​​യാ​​​​​യി. ഗ്രൂ​​​​​പ്പ് ബി​​​​​യി​​​​​ൽ സ്വീ​​​​​ഡ​​​​​നെ​​​​​തി​​​​​രേ ഗ്രീ​​​​​സ് 2-1ന്‍റെ ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.