ഐപിഎല്ലിനു കാ​​​​​​​ണി​​​​​​​ക​​​​​​​ളെത്തും
ഐപിഎല്ലിനു   കാ​​​​​​​ണി​​​​​​​ക​​​​​​​ളെത്തും
Wednesday, September 15, 2021 11:48 PM IST
ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: യു​​​​​​​എ​​​​​​​ഇ​​​​​​​യി​​​​​​​ൽ ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന ഇ​​​​​​​ന്ത്യ​​​​​​​ൻ പ്രീ​​​​​​​മി​​​​​​​യ​​​​​​​ർ ലീ​​​​​​​ഗ് ട്വ​​​​​​​ന്‍റി-20 ക്രി​​​​​​​ക്ക​​​​​​​റ്റ് 2021ന്‍റെ ര​​​​​​​ണ്ടാം​​​​​​​ഘ​​​​​​​ട്ട മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് നി​​​​​​​ശ്ചി​​​​​​​ത എ​​​​​​​ണ്ണം കാ​​​​​​​ണി​​​​​​​ക​​​​​​​ൾ​​​​​​​ക്കു പ്ര​​​​​​​വേ​​​​​​​ശനം അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന് സം​​​​​​​ഘാ​​​​​​​ട​​​​​​​ക​​​​​​​ർ അ​​​​​​​റി​​​​​​​യി​​​​​​​ച്ചു. ആ​​​​​​​രാ​​​​​​​ധ​​​​​​​ക​​​​​​​ർ ആ​​​​​​​കാം​​​​​​​ക്ഷ​​​​​​​യോ​​​​​​​ടെ കാ​​​​​​​ത്തി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ​​ക്കു ഞാ​​​​​​​യ​​​​​​​റാ​​​​​​​ഴ്ച തു​​​​​​​ട​​​​​​​ക്ക​​​​​​​മാ​​​​​​​കും.


മും​​​​​​​ബൈ ഇ​​​​​​​ന്ത്യ​​​​​​​ൻ​​​​​​​സ് x ​​ചെ​​​​​​​ന്നൈ സൂ​​​​​​​പ്പ​​​​​​​ർ കിം​​​​​​​ഗ്സ് മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തോ​​​​​​​ടെ​​​​​​​യാ​​ണു ര​​​​​​​ണ്ടാം​​​​​​​ഘ​​​​​​​ട്ടം ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. യു​​​​​​​എ​​​​​​​ഇ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന്‍റെ കോ​​​​​​​വി​​​​​​​ഡ് മാ​​​​​​​ന​​​​​​​ദ​​​​​​​ണ്ഡ​​​​​​​ങ്ങ​​​​​​​ൾ പാ​​​​​​​ലി​​​​​​​ച്ചു​​​​​​​കൊ​​​​​​​ണ്ട് സ്റ്റേ​​​​​​​ഡി​​​​​​​യ​​​​​​​ത്തി​​​​​​​ൽ നി​​​​​​​ശ്ചി​​​​​​​ത എ​​​​​​​ണ്ണം കാ​​​​​​​ണി​​​​​​​ക​​​​​​​ളെ പ്ര​​​​​​​വേ​​​​​​​ശി​​​​​​​പ്പി​​​​​​​ക്കും. ദു​ബാ​യ്, ഷാ​ർ​ജ, അ​ബു​ദാ​ബി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.