ചക്രവർത്തി വരുൺ
ചക്രവർത്തി വരുൺ
Tuesday, September 21, 2021 1:17 AM IST
അ​ബു​ദാ​ബി: വ​രു​ൺ ച​ക്ര​വ​ർ​ത്തി ക​ത്തി​ക്ക​യ​റി​യ​പ്പോ​ൾ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ക​രി​ഞ്ഞു​ണ​ങ്ങി. അ​തോ​ടെ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് സീ​സ​ണി​ലെ മൂ​ന്നാം ജ​യം സ്വ​ന്ത​മാ​ക്കി.

ആ​ർ​സി​ബി​ക്കെ​തി​രേ 10 ഓ​വ​ർ ബാ​ക്കി​നി​ൽ​ക്കേ ഒ​ന്പ​ത് വി​ക്ക​റ്റി​നാ​യി​രു​ന്നു കെ​കെ​ആ​റി​ന്‍റെ ഏ​ക​പ​ക്ഷീ​യ ജ​യം. സ്കോ​ർ: റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു 19 ഓ​വ​റി​ൽ 92. കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് 10 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 94.

നാ​ലോ​വ​റി​ൽ വെ​റും 13 റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി​യാ​ണ് വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ടീ​മി​നെ ചു​രു​ട്ടി​ക്കെ​ട്ടി​യ​ത്. മൂ​ന്ന് ഓ​വ​റി​ൽ ഒ​ന്പ​ത് റ​ൺ​സ് വ​ഴ​ങ്ങി ആ​ന്ദ്രെ റ​സ​ലും മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. പ​ന്തെ​ടു​ത്ത എ​ല്ലാ ബൗ​ള​ർ​മാ​രും അ​ച്ച​ട​ക്ക​ത്തോ​ടെ പ​ന്തെ​റി​ഞ്ഞ​താ​ണ് കോ​ൽ​ക്ക​ത്ത നി​ര​യി​ലെ സ​വി​ശേ​ഷ​ത.


20 പ​ന്തി​ൽ 22 റ​ൺ​സ് നേ​ടി​യ ദേ​വ്ദ​ത്ത് പ​ടി​ക്ക​ലാ​ണ് ആ​ർ​സി​ബി​യു​ടെ ടോ​പ് സ്കോ​റ​ർ. സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ മ​ല​യാ​ളി താ​രം സ​ച്ചി​ൻ ബേ​ബി​ക്ക് ഏ​ഴ് റ​ൺ​സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. ശ്രീ​ക​ർ ഭ​ര​ത് (16), ഹ​ർ​ഷ​ൽ പ​ട്ടേ​ൽ (12), ഗ്ലെ​ൻ മാ​ക്സ്‌​വെ​ൽ (10) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ആ​ർ​സി​ബി നി​ര​യി​ൽ ര​ണ്ട​ക്കം ക​ണ്ട മ​റ്റു താ​ര​ങ്ങ​ൾ. കോ​ഹ്‌​ലി അ​ഞ്ച് റ​ൺ​സി​നു പു​റ​ത്താ​യി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കെ​കെ​ആ​റി​നാ​യി വെ​ങ്കി​ടേ​ഷ് അ​യ്യ​ർ 41 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു. 48 റ​ൺ​സ് നേ​ടി​യ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ വി​ക്ക​റ്റ് മാ​ത്ര​മാ​ണ് അ​വ​ർ​ക്ക് ന​ഷ്ട​പ്പെ​ട്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.