മിന്നൽ നോർക്കിയ - ഹൈദരാബാദിനെതിരേ ഡൽഹിക്ക് എട്ട് വിക്കറ്റ് ജയം
മിന്നൽ നോർക്കിയ - ഹൈദരാബാദിനെതിരേ ഡൽഹിക്ക് എട്ട് വിക്കറ്റ് ജയം
Thursday, September 23, 2021 12:51 AM IST
ദു​ബാ​യ്: പേ​സ് ആ​ക്ര​മ​ണ​ത്തി​നു മു​ന്നി​ൽ ത​ക​ർ​ന്നു വീ​ണ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നു മി​ന്നും ജ​യം. ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് എ​ട്ട് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത സ​ണ്‍​റൈ​സേ​ഴ്സ് 20 ഓ​വ​റി​ൽ ഒ​ന്പ​ത് വി​ക്ക​റ്റി​ന് 134 റ​ണ്‍​സി​ൽ ഒ​തു​ങ്ങി. 17.5 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി ഡ​ൽ​ഹി​ക്കാ​ർ 139 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്ത് ജ​യം സ്വ​ന്ത​മാ​ക്കി.

ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പേ​സ​ർ​മാ​രാ​യ ആ​ൻ‌​റി​ച് നോ​ർ​ക്കി​യ നാ​ല് ഓ​വ​റി​ൽ 12 റ​ൺ​സി​ന് ര​ണ്ടും ക​ഗി​സൊ റ​ബാ​ദ 37 റ​ൺ​സി​ന് മൂ​ന്നും വി​ക്ക​റ്റ് വീ​ഴ്ത്തി. അ​ക്സ​ർ പ​ട്ടേ​ൽ ര​ണ്ട് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.

28 റ​ണ്‍​സെ​ടു​ത്ത അ​ബ്ദു​ൾ സ​മ​ദാ​ണ് സ​ണ്‍​റൈ​സേ​ഴ്സി​ന്‍റെ ടോ​പ്സ്കോ​റ​ർ. സ​ണ്‍​റൈ​സേ​ഴ്സി​ന്‍റെ തു​ട​ക്കം ത​ന്നെ ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു. ആ​ൻ‌​റി​ച് നോ​ർ​ക്കി​യ എ​റി​ഞ്ഞ ആ​ദ്യ ഓ​വ​റി​ലെ മൂ​ന്നാം പ​ന്തി​ൽ ത​ന്നെ സ​ണ്‍​റൈ​സേ​ഴ്സ് ഓ​പ്പ​ണ​ർ ഡേ​വി​ഡ് വാ​ർ​ണ​ർ (0)പു​റ​ത്ത്. നാ​യ​ക​ൻ കെ​യ്ൻ വി​ല്യം​സ​ണും (18) വൃ​ദ്ധി​മാ​ൻ സാ​ഹ​യും (18) അ​നാ​വ​ശ്യ ഷോ​ട്ടി​ന് ശ്ര​മി​ച്ച് പു​റ​ത്താ​യി. നി​ല​യു​റ​പ്പി​ക്കാ​ൻ ശ്ര​മി​ച്ച മ​നീ​ഷ് പാ​ണ്ഡെ​യെ (17) മ​ട​ക്കി റ​ബാ​ദ സ​ണ്‍​റൈ​സേ​ഴ്സി​ന് പ്ര​ഹ​ര​മേ​ൽ​പ്പി​ച്ചു. പി​ന്നാ​ലെ വ​ന്ന കേ​ദാ​ർ ജാ​ദ​വി​നും (3) പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. ഒ​രു വ​ശ​ത്ത് വി​ക്ക​റ്റു​ക​ൾ വീ​ഴു​ന്പോ​ഴും പി​ടി​ച്ചു​നി​ന്ന അ​ബ്ദു​ൾ സ​മ​ദ് സ്കോ​ർ 100 ക​ട​ത്തി. വാ​ല​റ്റ​ത്ത് വെ​ടി​ക്കെ​ട്ട് പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച റാ​ഷി​ദ് ഖാ​നാ​ണ് (19 പ​ന്തി​ൽ 22) സ​ണ്‍​റൈ​സേ​ഴ്സി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്.


മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഡ​ൽ​ഹി 15.1-ാം ഓ​വ​റി​ൽ 100 ക​ട​ന്നു. അ​തി​നി​ടെ ന​ഷ്ട​പ്പെ​ട്ട​ത് പൃ​ഥ്വി ഷാ (11), ​ശി​ഖ​ർ ധ​വാ​ൻ (42) എ​ന്നി​വ​രു​ടെ വി​ക്ക​റ്റ് മാ​ത്രം. മു​ൻ ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​റും (41 പ​ന്തി​ൽ 47) ക്യാ​പ്റ്റ​ൻ ഋ​ഷ​ഭ് പ​ന്തും (21 പ​ന്തി​ൽ 35) പു​റ​ത്താ​കാ​തെ​നി​ന്ന് ടീ​മി​നെ ജ​യ​ത്തി​ലെ​ത്തി​ച്ചു. ഇ​വ​രു​ടെ മൂ​ന്നാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് 42 പ​ന്തി​ൽ 67 റ​ൺ​സ് നേ​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.