മാഡ്രിഡിൽ റ​​​​​യ​​​​​ൽ ഗോ​​​​​ളാ​​​​​ഘോ​​​​​ഷം
മാഡ്രിഡിൽ റ​​​​​യ​​​​​ൽ  ഗോ​​​​​ളാ​​​​​ഘോ​​​​​ഷം
Friday, September 24, 2021 12:23 AM IST
മാ​​​​​ഡ്രി​​​​​ഡ്: സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡി​​​​​ന്‍റെ ഗോ​​​​​ളാ​​​​​ഘോ​​​​​ഷം. ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ റ​​​​​യ​​​​​ൽ 6-1ന് ​​​​​മ​​​​​യ്യോ​​​​​ർ​​​​​ക്ക​​​​​യെ ത​​​​​ക​​​​​ർ​​​​​ത്തു. റ​​​​​യ​​​​​ലി​​​​​നാ​​​​​യി ക​​​​​രിം ബെ​​​​​ൻ​​​​​സെ​​​​​മ (3’), 78’) ഇ​​​​​ര​​​​​ട്ട ഗോ​​​​​ളും മാ​​​​​ർ​​​​​കോ അ​​​​​സെ​​​​​ൻ​​​​​സി​​​​​യൊ (24’, 29’, 55’) ഹാ​​​​​ട്രി​​​​​ക്കും സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഇ​​​​​സ്കൊ​​​​​യു​​​​​ടെ (84’) വ​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു മ​​​​​റ്റൊ​​​​​രു ഗോ​​​​​ൾ.

ആ​​​​​റ് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ​​​​​പ്പോ​​​​​ൾ റ​​​​​യ​​​​​ലി​​​​​ന്‍റെ ഗോ​​​​​ൾ നേ​​​​​ട്ടം 21 ആ​​​​​യി. 1987-88 ലാ ​​​​​ലി​​​​​ഗ സീ​​​​​സ​​​​​ണി​​​​​നു​​​​​ശേ​​​​​ഷം (26 ഗോ​​​​​ൾ) ആ​​​​​ദ്യ ആ​​​​​റ് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ റ​​​​​യ​​​​​ലി​​​​​ന്‍റെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ഗോ​​​​​ള​​​​​ടി​​​​​യാ​​​​​ണി​​​​​ത്. ഇ​​​​​ര​​​​​ട്ട ഗോ​​​​​ൾ നേ​​​​​ട്ട​​​​​ത്തോ​​​​​ടെ ക​​​​​രിം ബെ​​​​​ൻ​​​​​സെ​​​​​മ ലീ​​​​​ഗി​​​​​ൽ 200 ഗോ​​​​​ൾ എ​​​​​ന്ന നേ​​​​​ട്ട​​​​​ത്തി​​​​​ലെ​​​​​ത്തി. ഈ ​​​​​നേ​​​​​ട്ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ന്ന 10-ാമ​​​​​ത് താ​​​​​ര​​​​​മാ​​​​​ണ് ഈ ​​​​​ഫ്ര​​​​​ഞ്ചു​​​​​കാ​​​​​ര​​​​​ൻ.


മ​​​​​റ്റു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ സെ​​​​​വി​​​​​യ്യ 3-1നു ​​​​വ​​​​​ല​​​​​ൻ​​​​​സി​​​​​യ​​​​​യെ​​​​​യും വി​​​​​യ്യാ​​​​​റ​​​​​യ​​​​​ൽ 4-1ന് ​​​​​എ​​​​​ൽ​​​​​ചെ​​​​​യെ​​​​​യും എ​​​​​സ്പാ​​​​​ന്യോ​​​​​ൾ 1-0ന് ​​​​​ആ​​​​​ൽ​​​​​വെ​​​​​സി​​​​​നെ​​​​​യും കീ​​​​​ഴ​​​​​ട​​​​​ക്കി. 16 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി റ​​​​​യ​​​​​ലാ​​​​​ണ് ലീ​​​​​ഗി​​​​​ന്‍റെ ത​​​​​ല​​​​​പ്പ​​​​​ത്ത്. 14 പോ​​​​​യി​​​​​ന്‍റു​​​​​ള്ള അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ മാ​​​​ഡ്രി​​​​ഡ് ര​​​​​ണ്ടാ​​​​​മ​​​​​തു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.