യു​​​​​ണൈ​​​​​റ്റ​​​​​ഡ് പു​​​​​റ​​​​​ത്ത്
യു​​​​​ണൈ​​​​​റ്റ​​​​​ഡ് പു​​​​​റ​​​​​ത്ത്
Friday, September 24, 2021 12:23 AM IST
മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ: ഇം​​​​​ഗ്ലീ​​​​​ഷ് ലീ​​​​​ഗ് ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡ് മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ പു​​​​​റ​​​​​ത്ത്. യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ ഹോം ​​​​​ഗ്രൗ​​​​​ണ്ടാ​​​​​യ ഓ​​​​​ൾ​​​​​ഡ് ട്രാ​​​​​ഫോ​​​​​ഡി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ വെ​​​​​സ്റ്റ് ഹാം 1-0​​​​​ന് ജ​​​​​യി​​​​​ച്ചു. സൂ​​​​​പ്പ​​​​​ർ താ​​​​​രം ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ, പോ​​​​​ൾ പോ​​​​​ഗ്ബ, റാ​​​​​ഫേ​​​​​ൽ വ​​​​​രാ​​​​​ൻ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ​​​​​ക്കു വി​​​​​ശ്ര​​​​​മം ന​​​​​ൽ​​​​​കി​​​​​യാ​​ണു യു​​​​​ണൈ​​​​​റ്റ​​​​​ഡ് ഇ​​​​​റ​​​​​ങ്ങി​​​​​യ​​​​​ത്.

ആ​​​​​ന്‍റ​​​​​ണി മ​​​​​ർ​​​​​ഷ്യാ​​​​​ൽ ല​​​​​ഭി​​​​​ച്ച അ​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ മു​​​​​ത​​​​​ലാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​തു യു​​​​​ണൈ​​​​​റ്റ​​​​​ഡ് ആ​​​​​രാ​​​​​ധ​​​​​ക​​​​​രെ ക്ഷു​​​​​ഭി​​​​​ത​​​​​രാ​​​​​ക്കി. 9-ാം മി​​​​​നി​​​​​റ്റി​​​​​ൽ മാ​​​​​നു​​​​​വ​​​​​ൽ ലാ​​​​​ൻ​​​​​സി​​​​​നി നേ​​​​​ടി​​​​​യ ഗോ​​​​​ളി​​​​​ലാ​​​​​ണ് യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ മു​​​​​ൻ മാ​​​​​നേ​​​​​ജ​​​​​രാ​​​​​യ ഡെ​​​​​വി​​​​​ഡ് മോ​​​​​യ​​​​​സ് പ​​​​​രി​​​​​ശീ​​​​​ലി​​​​​പ്പി​​​​​ക്കു​​​​​ന്ന വെ​​​​​സ്റ്റ് ഹാം ​​​​​ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.


ഷൂ​​​​​ട്ടൗ​​​​​ട്ട് വ​​​​​രെ നീ​​​​​ണ്ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലൂ​​​​​ടെ ചെ​​​​​ൽ​​​​​സി​​​​​യും ടോ​​​​​ട്ട​​​​​ന​​​​​വും ജ​​​​​യം നേ​​​​​ടി പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. ചെ​​​​​ൽ​​​​​സി​​​​​യും ആ​​​​​സ്റ്റ​​​​​ണ്‍ വി​​​​​ല്ല​​​​​യും ത​​​​​മ്മി​​​​​ലു​​​​​ള്ള പോ​​​​​രാ​​​​​ട്ടം 1-1 സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ ക​​​​​ലാ​​​​​ശി​​​​​ച്ച​​​​​തോ​​​​​ടെ ഷൂ​​​​​ട്ടൗ​​​​​ട്ട് അ​​​​​ര​​​​​ങ്ങേ​​​​​റി. ഷൂ​​​​​ട്ടൗ​​​​​ട്ടി​​​​​ൽ ചെ​​​​​ൽ​​​​​സി 4-3ന്‍റെ ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ടോ​​​​​ട്ട​​​​​ന​​​​​വും വൂ​​​​​ൾ​​​​​വ്സും 2-2 സ​​​​​മ​​​​​നി​​​​​ല പാ​​​​​ലി​​​​​ച്ചു. തു​​​​​ട​​​​​ർ​​​​​ന്ന് ഷൂ​​​​​ട്ടൗ​​​​​ട്ടി​​​​​ൽ 3-2ന്‍റെ ജ​​​​​യ​​​​​ത്തോ​​​​​ടെ ടോ​​​​​ട്ട​​​​​നം അ​​​​​ടു​​​​​ത്ത റൗ​​​​​ണ്ടി​​​​​ലേ​​​​​ക്ക് മു​​​​​ന്നേ​​​​​റി. ആ​​​​​ഴ്സ​​​​​ണ​​​​​ൽ 3-0ന് ​​​​​എ​​​​​എ​​​​​ഫ്സി വിം​​​​​ബി​​​​​ൾ​​​​​ഡ​​​​​ണെി​​​​​യും ലെ​​​​​സ്റ്റ​​​​​ർ സി​​​​​റ്റി 2-0ന് ​​​​​മി​​​​​ൽ​​​​​വാ​​​​​ളി​​​​​നെ​​​​​യും ബ്രൈ​​​​​റ്റ​​​​​ണ്‍ 2-0ന് ​​​​​സ്വാ​​​​​ൻ​​​​​സീ​​​​​യെ​​​​​യും കീ​​​​​ഴ​​​​​ട​​​​​ക്കി പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.