പടപടേ... ത്രിപാഠി; കെകെആറിന് 7 വിക്കറ്റ് ജയം
പടപടേ... ത്രിപാഠി; കെകെആറിന് 7 വിക്കറ്റ് ജയം
Friday, September 24, 2021 12:23 AM IST
അ​ബു​ദാ​ബി: പ​ട​പ​ടേ അ​ടി​യു​മാ​യി രാ​ഹു​ൽ ത്രിപാ​ഠി ക്രീ​സ് വാ​ണ​പ്പോ​ൾ മും​ബൈ ഇ​ന്ത്യ​ൻ​സ് മു​ങ്ങി. ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രേ അ​തോ​ടെ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ഏ​ഴ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി, അ​തും 29 പ​ന്ത് ബാ​ക്കി​നി​ൽ​ക്കേ. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മും​ബൈ ഇ​ന്ത്യ​ൻ​സ് 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 155 റ​ണ്‍​സ് നേ​ടി. 9.1 ഓ​വ​റി​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 78 എ​ന്ന നി​ല​യി​ൽ​നി​ന്നാ​ണ് മും​ബൈ​യെ കെ​കെ​ആ​ർ പി​ടി​ച്ചു​നി​ർ​ത്തി​യ​ത്. കെ​കെ​ആ​ർ 15.1 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി 159 അ​ടി​ച്ചെ​ടു​ത്ത് ജ​യ​മാ​ഘോ​ഷി​ച്ചു.

വെ​ങ്കി​ടേ​ഷ് അ​യ്യ​ർ (30 പ​ന്തി​ൽ മൂ​ന്ന് സി​ക്സും നാ​ല് ഫോ​റും അ​ട​ക്കം 53), രാ​ഹു​ൽ ത്രിപാ​ഠി (42 പ​ന്തി​ൽ മൂ​ന്ന് സി​ക്സും എ​ട്ട് ഫോ​റും അ​ട​ക്കം 74 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ് കോ​ൽ​ക്ക​ത്ത ജ​യ​ത്തി​ലെ​ത്തി​യ​ത്. ര​ണ്ടാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് നേ​ടി​യ 88 റ​ൺ​സ് ആ​ണ് ടീ​മി​ന്‍റെ ജ​യ​ത്തി​ന് ആ​ധാ​രം. ശു​ഭ്മാ​ൻ ഗി​ൽ (13), ഓ​യി​ൻ മോ​ർ​ഗ​ൻ (7) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളും കോ​ൽ​ക്ക​ത്ത​യ്ക്കു ന​ഷ്ട​പ്പെ​ട്ടു. 10 ഓ​വ​റി​ൽ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഒ​രു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ൽ 111 എ​ന്ന ശക്തമായ നി​ല​യി​ലാ​യി​രു​ന്നു കോൽക്കത്ത.


9.1 ഓ​വ​റി​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 78 എ​ന്ന നി​ല​യി​ൽ​നി​ന്നാ​ണ് മും​ബൈ​യെ 155ൽ ​കെ​കെ​ആ​ർ പി​ടി​ച്ചു​നി​ർ​ത്തി​യ​ത്. മും​ബൈ​ക്കു വേ​ണ്ടി ഓ​പ്പ​ണ​ർ ക്വി​ന്‍റ​ണ്‍ ഡി​കോ​ക്ക് (42 പ​ന്തി​ൽ 55) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി. മൂ​ന്ന് സി​ക്സും നാ​ല് ഫോ​റും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഡി​കോ​ക്കി​ന്‍റെ ഇ​ന്നിം​ഗ്സ്. നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ​യും (30 പ​ന്തി​ൽ 33) മി​ക​ച്ച സം​ഭാ​വ​ന ന​ൽ​കി.

സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന് (5) പ​ത്ത് പ​ന്തി​ന്‍റെ ആ​യു​സ് മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ഷാ​ൻ കി​ഷ​നും (13 പ​ന്തി​ൽ 14) അ​ധി​ക​നേ​രം ക്രീ​സി​ൽ ചെ​ല​വ​ഴി​ക്കാ​നാ​യി​ല്ല. അ​തോ​ടെ 16.2 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 119 എ​ന്ന നി​ല​യി​ലാ​യി മും​ബൈ. പി​ന്നീ​ട് കി​റോ​ണ്‍ പൊ​ള്ളാ​ർ​ഡും (15 പ​ന്തി​ൽ 21) ക്രു​ണാ​ൽ പാ​ണ്ഡ്യ​യും (12) ചേ​ർ​ന്ന് ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ് മും​ബൈ​യെ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.