ചു​​​​​വ​​​​​പ്പു ക​​​​​ണ്ട് കൂ​​​​​മ​​​​​ൻ
ചു​​​​​വ​​​​​പ്പു ക​​​​​ണ്ട് കൂ​​​​​മ​​​​​ൻ
Saturday, September 25, 2021 1:32 AM IST
കാ​​​​​ഡി​​​​​ഫ്: സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യു​​​​​ടെ ക​​​​​ഷ്ട​​​​​കാ​​​​​ലം ക​​​​​ഴി​​​​​യു​​​​​ന്നി​​​​​ല്ല. എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ കാ​​​​​ഡി​​​​​ഫി​​​​​നോ​​​​​ട് ബാ​​​​​ഴ്സ ഗോ​​​​​ൾ​​​​​ര​​​​​ഹി​​​​​ത സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​രി​​​​​ഞ്ഞു. തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ടാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലാ​​​​​ണ് അ​​​​​ശ​​​​​ക്ത​​​​​രാ​​​​​യ എ​​​​​തി​​​​​രാ​​​​​ളി​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ സ​​​​​മ​​​​​നി​​​​​ല​​​​​യു​​​​​മാ​​​​​യി ക​​​​​ളം​​​​​വി​​​​​ടു​​​​​ന്ന​​​​​ത്.

മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന മി​​​​​നി​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ റോ​​​​​ണ​​​​​ൾ​​​​​ഡ് കൂ​​​​​മ​​​​​ൻ നേ​​​​​രി​​​​​ട്ടു​​​​​ള്ള ചു​​​​​വ​​​​​പ്പ് കാ​​​​​ർ​​​​​ഡ് ക​​​​​ണ്ട് പു​​​​​റ​​​​​ത്താ​​​​​യി. ഫോ​​​​​ർ​​​​​ത്ത് ഒ​​​​​ഫീ​​​​​ഷ​​​​​ലി​​​​​നോ​​ടു വി​​​​​യോ​​​​​ജി​​​​​പ്പ് പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ച​​​​​തി​​​​​നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്. ഫോ​​​​​ർ​​​​​ത്ത് ഒ​​​​​ഫീ​​​​​ഷ​​​​​ലി​​​​​നോ​​​​​ടു മൈ​​​​​താ​​​​​ന​​​​​ത്ത് ര​​​​​ണ്ടു പ​​​​​ന്തു​​​​​ക​​​​​ൾ ഉ​​​​​ണ്ടെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞ​​​​​തി​​​​​നാ​​​​​ണു ത​​​​​നി​​​​​ക്ക് ചു​​​​​വ​​​​​പ്പ് കാ​​​​​ർ​​​​​ഡ് ല​​​​​ഭി​​​​​ച്ച​​​​​തെ​​​​​ന്നാ​​​​​ണു കൂ​​​​​മ​​​​​ന്‍റെ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം.

മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ന്‍റെ 65-ാം മി​​​​​നി​​​​​റ്റി​​​​​ൽ ഫ്രാ​​​​​ങ്ക് ഡി ​​​​​ജോം​​​​​ഗ് ചു​​​​​വ​​​​​പ്പ് കാ​​​​​ർ​​​​​ഡ് ക​​​​​ണ്ട് പു​​​​​റ​​​​​ത്താ​​​​​യി​​​​​രു​​​​​ന്നു. അ​​​​​തോ​​​​​ടെ ക​​​​​ള​​​​​ത്തി​​​​​ൽ 10 പേ​​​​​രു​​​​​മാ​​​​​യാ​​​​​ണ് ബാ​​​​​ഴ്സ​​​​​ലോ​​​​​ണ പോ​​​​​രാ​​​​​ടി​​​​​യ​​​​​ത്.

ക്ല​​​​​ബ്ബി​​​​​ന്‍റെ മോ​​​​​ശം പ്ര​​​​​ക​​​​​ട​​​​​ന​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​തീ​​​​​വ സ​​​​​മ്മ​​​​​ർ​​​​​ദ​​​​​ത്തി​​​​​ലാ​​​​​ണു കൂ​​​​​മ​​​​​ൻ. ടീ​​​​​മി​​​​​ന്‍റെ പ്ര​​​​​ക​​​​​ട​​​​​നം മെ​​​​​ച്ച​​​​​പ്പെ​​​​​ട്ടി​​​​​ല്ലെ​​​​​ങ്കി​​​​​ൽ കൂ​​​​​മ​​​​​നെ പു​​​​​റ​​​​​ത്താ​​​​​ക്കു​​​​​മെ​​​​​ന്നു ബാ​​​​​ഴ്സ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഹ്വാ​​​​​ൻ ലാ​​​​​പോ​​​​​ർ​​​​​ട്ട ഇ​​​​​തി​​​​​നോ​​​​​ട​​​​​കം സൂ​​​​​ചി​​​​​പ്പി​​​​​ച്ചു. പ്ര​​​​​ക​​​​​ട​​​​​നം മെ​​​​​ച്ച​​​​​പ്പെ​​​​​ട്ടി​​​​​ല്ലെ​​​​​ങ്കി​​​​​ൽ വ​​​​​രും മാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ കൂ​​​​​മ​​​​​നെ പു​​​​​റ​​​​​ത്താ​​​​​ക്കി പ​​​​​ക​​​​​രം ബെ​​​​​ൽ​​​​​ജി​​​​​യം ടീം ​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ റോ​​​​​ബ​​​​​ർ​​​​​ട്ടോ മാ​​​​​ർ​​​​​ട്ടി​​​​​നെ​​​​​സ്, ജ​​​​​ർ​​​​​മ​​​​​ൻ ടീം ​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ ഹ​​​​​ൻ​​​​​സി ഫ്ളി​​​​​ക് തു​​​​​ട​​​​​ങ്ങി​​​​​യ വ​​​​​ന്പ​​ന്മാ​​രെ മാ​​​​​നേ​​​​​ജ​​​​​ർ സ്ഥാ​​​​​ന​​​​​ത്ത് എ​​​​​ത്തി​​​​​ക്കാ​​​​​നാ​​​​​ണ് ലാ​​​​​പോ​​​​​ർ​​​​​ട്ട​​​​​യു​​​​​ടെ നീ​​​​​ക്ക​​​​​മെ​​​​​ന്നും റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ണ്ട്.


ഗ്ര​​​​​നാ​​​​​ഡ​​​​​യ്ക്കെ​​​​​തി​​​​​രേ 1-1 സ​​​​​മ​​​​​നി​​​​​ല വ​​​​​ഴ​​​​​ങ്ങി​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ പ്ര​​​​​തി​​​​​രോ​​​​​ധ​​​​​താ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ ജെ​​​​​റാ​​​​​ർ​​​​​ഡ് പി​​​​​ക്വെ​​​​​യും റൊ​​​​​ണാ​​​​​ൾ​​​​​ഡ് അ​​​​​രൗ​​​​​ജു​​​​​വും വ​​​​​രെ മു​​​​​ന്നേ​​​​​റ്റ​​​​​ത്തി​​​​​ൽ അ​​​​​ണി​​​​​നി​​​​​ര​​​​​ന്ന​​​​​ത് വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ളി​​​​​ൽ ഇ​​​​​ടം നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു. അ​​​​​ഞ്ചു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ ഒ​​​​​ന്പ​​​​​ത് പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ഏ​​​​​ഴാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ്. ആ​​​​​റ് ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 16 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡാ​​​​​ണ് ഒ​​​​​ന്നാ​​​​​മ​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.