ചെന്നൈ മന്നൻ; ആർസിബിക്കെതിരേ സിഎസ്കെയ്ക്ക് ആറു വിക്കറ്റ് ജയം
ചെന്നൈ മന്നൻ; ആർസിബിക്കെതിരേ സിഎസ്കെയ്ക്ക് ആറു വിക്കറ്റ് ജയം
Saturday, September 25, 2021 1:32 AM IST
ഷാ​ർ​ജ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​തി​രേ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന് ആ​റു വി​ക്ക​റ്റ് ജ​യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബം​ഗ​ളൂ​രു 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ പ​ടു​ത്തു​യ​ർ​ത്തി​യ 156 റ​ൺ​സ് 18.1 ഓ​വ​റി​ൽ നാ​ലു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 157 എ​ടു​ത്ത് ചെ​ന്നൈ മ​റി​ക​ട​ന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ സി​എ​സ്കെ​യു​ടെ തു​ട​ക്കം മി​ക​ച്ച​താ​യി​രു​ന്നു. ഓ​പ്പ​ണ​ർ​മാ​രാ​യ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദും (26 പ​ന്തി​ൽ 38) ഫാ​ഫ് ഡു​പ്ലെ​സി​യും (26 പ​ന്തി​ൽ 31) ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 8.2 ഓ​വ​റി​ൽ 71 റ​ൺ​സ് നേ​ടി​യാ​ണു പി​രി​ഞ്ഞ​ത്. സ്കോ​ർ 71ൽ​ത്ത​ന്നെ നി​ൽ​ക്കു​ന്പോ​ൾ ഇ​രു​വ​രും പു​റ​ത്താ​യെ​ങ്കി​ലും പി​ന്നീ​ടെ​ത്തി​യ മൊ​യീ​ൻ അ​ലി (18 പ​ന്തി​ൽ 23), അ​ന്പാ​ട്ടി റാ​യു​ഡു (22 പ​ന്തി​ൽ 32), സു​രേ​ഷ് റെ​യ്ന (10 പ​ന്തി​ൽ 17*), എം.​എ​സ്. ധോ​ണി (9 പ​ന്തി​ൽ 11 *) എ​ന്നി​വ​ർ ചേ​ർ​ന്ന് ചെ​ന്നൈ​യെ ജ​യ​ത്തി​ലെ​ത്തി​ച്ചു.

വി​രാ​ട് കോ​ഹ്‌​ലി x എം.​എ​സ്. ധോ​ണി പോ​രാ​ട്ട​മാ​യി വി​ശേ​ഷി​പ്പി​ച്ച പോ​രാ​ട്ട​ത്തി​ന്‍റെ തു​ട​ക്കം ആ​ർ​സി​ബി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു.

ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ കോ​ഹ്‌​ലി​യും ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ചേ​ർ​ന്ന് 13.2 ഓ​വ​റി​ൽ 111 റ​ണ്‍​സ് നേ​ടി. 41 പ​ന്തി​ൽ ഒ​രു സി​ക്സും ആ​റ് ഫോ​റും അ​ട​ക്കം 53 റ​ണ്‍​സ് നേ​ടി​യ കോ​ഹ്‌​ലി​യെ പു​റ​ത്താ​ക്കി ഡ്വെ​യ്ൻ ബ്രാ​വൊ​യാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ച​ത്. അ​തോ​ടെ ആ​ർ​സി​ബി​യു​ടെ പ​ത​നം ആ​രം​ഭി​ച്ചു. കൂ​റ്റ​ന​ടി​ക്കാ​രാ​യ എ​ബി ഡി​വി​ല്യേ​ഴ്സ് (12), ഗ്ലെ​ൻ മാ​ക്സ്‌​വെ​ൽ (11) എ​ന്നി​വ​ർ​ക്ക് കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ല. 50 പ​ന്തി​ൽ മൂ​ന്ന് സി​ക്സും അ​ഞ്ച് ഫോ​റും അ​ട​ക്കം 70 റ​ണ്‍​സ് നേ​ടി​യ ദേ​വ​ദ​ത്ത് പ​ടി​ക്ക​ലാ​ണ് ടീ​മി​ന്‍റെ ടോ​പ് സ്കോ​റ​ർ.


10 ഓ​വ​റി​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 90 റ​ണ്‍​സ് എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​യി​രു​ന്നു ആ​ർ​സി​ബി. 11 മു​ത​ൽ 15വ​രെ​യു​ള്ള ഓ​വ​റു​ക​ളി​ലാ​യി പി​ന്നീ​ട് അ​വ​ർ​ക്ക് നേ​ടാ​നാ​യ​ത് വെ​റും 28 റ​ണ്‍​സ് മാ​ത്രം.

പൊ​ടി​ക്കാ​റ്റ്

പൊ​ടി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്ന് 15 മി​നി​റ്റ് വൈ​കി​യാ​ണ് ആ​ർ​സി​ബി x സി​എ​സ്കെ മ​ത്സ​രം ആ​രം​ഭി​ച്ച​ത്. 1998 ഷാ​ർ​ജ ക​പ്പ് ഫൈ​ന​ലി​ൽ പൊ​ടി​ക്കാ​റ്റി​നു​ശേ​ഷം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ 134 റ​ണ്‍​സ് സെ​ഞ്ചു​റി പ്ര​ക​ട​നം ഓ​ർ​മി​പ്പി​ച്ചാ​യി​രു​ന്നു ആ​ർ​സി​ബി​ക്കാ​യി കോ​ഹ്‌ലി-​ദേ​വ്ദ​ത്ത് ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട്. സി​എ​സ്കെ​യ്ക്കെ​തി​രേ ആ​ർ​സി​ബി​യു​ടെ ഏ​തൊ​രു വി​ക്ക​റ്റി​ലെ​യും ഉ​യ​ർ​ന്ന കൂ​ട്ടു​കെ​ട്ടാ​യി​രു​ന്നു ഇ​വ​ർ നേ​ടി​യ 111 റ​ണ്‍​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.