കോ​ഴി​ക്കോ​ടി​ന് കി​രീ​ടം
കോ​ഴി​ക്കോ​ടി​ന് കി​രീ​ടം
Saturday, October 9, 2021 1:08 AM IST
കൊ​​​ച്ചി: സം​​​​​​സ്ഥാ​​​​​​ന സീ​​​​​​നി​​​​​​യ​​​​​​ര്‍ ഫു​​​​​​ട്‌​​​​​​ബോ​​​​​​ള്‍ ചാ​​​​​​മ്പ്യ​​​​​​ന്‍​ഷി​​​​​​പ്പ് ഫൈ​​​​​​ന​​​​​​ലി​​​​​ൽ കോ​​​​​​ഴി​​​​​​ക്കോ​​​​​​ടി​​​​​​നു കി​​​​​​രീ​​​​​​ടം. നി​​​​​​ല​​​​​​വി​​​​​​ലെ ചാ​​​​​​മ്പ്യ​​​​​​ന്‍​മാ​​​​​​രാ​​​​​​യ തൃ​​​​​​ശൂ​​​​​​രി​​​​​​നെ പെ​​​​​​നല്‍​റ്റി ഷൂ​​​​​​ട്ടൗ​​​​​​ട്ടി​​​​​​ല്‍ തോ​​​​​​ല്‍പ്പി​​​​​​ച്ചാ​​​​​​ണു കോ​​​​​​ഴി​​​​​​ക്കോ​​​​​​ട് ചാ​​​​​​മ്പ്യ​​​​​​ന്‍​മാ​​​​​​രാ​​​​​​യ​​​​​​ത്.

ഫൈ​​​​​​ന​​​​​​ലി​​​​​​ല്‍ നി​​​​​​ശ്ചി​​​​​​ത സ​​​​​​മ​​​​​​യ​​​​​​ത്ത് ഇ​​​​​​രു​​​​​​ടീ​​​​​​മു​​​​​​ക​​​​​​ളും ഓ​​​​​​രോ ഗോ​​​​​​ള്‍ വീ​​​​​​തം നേ​​​​​​ടി. ഇ​​​​​​തോ​​​​​​ടെ​ മ​​​​​​ത്സ​​​​​​രം പെ​​​​​​നാ​​​​​​ല്‍​റ്റി ഷൂ​​​​​​ട്ടൗ​​​​​​ട്ടി​​​​​​ലേ​​​​​​ക്കു നീ​​​​​​ങ്ങി.

മൂ​​​​​​ന്നാം മി​​​​​​നി​​​​​റ്റി​​​​​​ല്‍ കോ​​​​​​ഴി​​​​​​ക്കോ​​​​​​ടി​​​​​ന്‍റെ മു​​​​​​ഹ​​​​​​മ്മ​​​​​​ദ് സ​​​​​​നീ​​​​​​ഷ് ആ​​​​​​ദ്യ ഗോ​​​​​​ള്‍ നേ​​​​​​ടി​. പൊ​​​​​​രു​​​​​​തി​​​​​​ക്ക​​​​​​ളി​​​​​​ച്ച തൃ​​​​​​ശൂ​​​​​​ര്‍ 34-ാം മി​​​​​​നു​​​​​​റ്റി​​​​​​ല്‍ മു​​​​​​ഹ​​​​​​മ്മ​​​​​​ദ് ഷാ​​​​​​ഫി​​​​​​യി​​​​​​ലൂ​​​​​​ടെ ഗോ​​​​​​ള്‍ മ​​​​​​ട​​​​​​ക്കി ക​​​​​​ളി​​​​​​യി​​​​​​ല്‍ ഒ​​​​​​പ്പ​​​​​​ത്തി​​​​​​നൊ​​​​​​പ്പ​​​​​​മെ​​​​​​ത്തി. എം.​​​​​​എ. സു​​​​​​ഹൈ​​​​​​ല്‍, അ​​​​​​ബ്ദു​​​​​​ല്‍ സ​​​​​​മീ​​​​​​ഹ്, പി.​ ​​​​​അ​​​​​​ഭി​​​​​​ജി​​​​​​ത് എ​​​​​​ന്നി​​​​​​വ​​​​​​രാ​​​​​ണു പെ​​​​​നൽ​​​​​ട്ടി ഷൂ​​​​​ട്ടൗ​​​​​ട്ടി​​​​​ൽ കോ​​​​​​ഴി​​​​​​ക്കോ​​​​​​ടി​​​​​​നാ​​​​​​യി ല​​​​​​ക്ഷ്യം ക​​​​​​ണ്ട​​​​​ത്. തൃ​​​​​​ശൂ​​​​​​ര്‍ ടീ​​​​​​മി​​​​​​ല്‍ കെ.​​​​​​എം. റി​​​​​​ജാ​​​​​​സ് മാ​​​​​​ത്ര​​​​​​മാ​​​​​​ണു ഗോ​​​​​ൾ നേടിയ​​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.