ബില്യണ്‍ ചിയേഴ്സ് ജഴ്സി
Thursday, October 14, 2021 12:07 AM IST
മുംബൈ: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്സി പുറത്തിറക്കി. ബില്യണ്‍ ചിയേഴ്സ് ജഴ്സി എന്നാണു പേര് നൽകിയിരിക്കുന്നത്.
കടുംനീല നിറമാണു ടീമിന്റെ പുതിയ ജഴ്സിക്ക്. 18ന് ഓസ്ട്രേലിയയ്ക്കെതിരേ നടക്കുന്ന സന്നാഹ മത്സരത്തിൽ ഇന്ത്യ പുതിയ ജഴ്സിയിൽ ഇറങ്ങും. 20ന് ദക്ഷിണാഫ്രിക്കയ്ക്കെതിരേയും ഇന്ത്യക്ക് സന്നാഹ മത്സരമുണ്ട്. 1992ൽ അണിഞ്ഞ ജഴ്സിയോട് സാദൃശ്യമുള്ള ജഴ്സിയായിരുന്നു ഇന്ത്യ ഉപയോഗിച്ചിരുന്നത്. കഴിഞ്ഞവർഷം നവംബറിലാണ് ഇതു പുറത്തിറക്കിയത്.