നാ​ലി​ൽ ര​ണ്ട് ഇ​ന്ന​റി​യാം
നാ​ലി​ൽ ര​ണ്ട് ഇ​ന്ന​റി​യാം
Thursday, October 21, 2021 1:38 AM IST
മ​സ്ക​റ്റ്: ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ന്‍റെ സൂ​പ്പ​ർ 12ലേ​ക്കു​ള്ള നാ​ല് ടീ​മു​ക​ളി​ൽ ര​ണ്ടെ​ണ്ണം ഏ​തൊ​ക്കെ​യെ​ന്ന് ഇ​ന്ന​റി​യാം.

സൂ​പ്പ​ർ 12 യോ​ഗ്യ​ത​യ്ക്കു​ള്ള ആ​ദ്യ റൗ​ണ്ടി​ലെ അവസാന മത്സരത്തിൽ ഗ്രൂ​പ്പ് ബി​യി​ൽ ബം​ഗ്ലാ​ദേ​ശ് പാ​പ്പു​വ ന്യൂ ​ഗി​നി​യ​യു​മാ​യും സ്കോ​ട്ട്‌​ല​ൻ​ഡ് ഒ​മാ​നു​മാ​യും ഏ​റ്റു​മു​ട്ടും. ഒ​മാ​നെ 26 റ​ൺ​സി​നു കീ​ഴ​ട​ക്കി​യ ബം​ഗ്ലാ​ദേ​ശ് ഗ്രൂ​പ്പി​ലെ ആ​ദ്യം ജ​യം നേ​ടി​യി​രു​ന്നു. ര​ണ്ട് ജ​യ​മു​ള്ള സ്കോ​ട്ട്‌​ല​ൻ​ഡ് ആ​ണ് ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​ത്. ഒ​മാ​നും ബം​ഗ്ലാ​ദേ​ശി​നും ര​ണ്ട് പോ​യി​ന്‍റ് വീ​ത​മു​ണ്ട്. ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​ർ​ക്കാ​ണ് സൂ​പ്പ​ർ 12ലേ​ക്ക് യോ​ഗ്യ​ത ല​ഭി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.