ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ ഗോ​​​​​ളി​​​​​ൽ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ തി​​​​​രി​​​​​ച്ചു​​​​​വ​​​​​ര​​​​​വ് ജ​​​​​യം, 3-2
ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ ഗോ​​​​​ളി​​​​​ൽ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ തി​​​​​രി​​​​​ച്ചു​​​​​വ​​​​​ര​​​​​വ് ജ​​​​​യം, 3-2
Friday, October 22, 2021 1:40 AM IST
മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ: ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ഗ്ലാ​​​​​മ​​​​​ർ ക്ല​​​​​ബ്ബാ​​​​​യ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ ത​​​​​ട്ട​​​​​ക​​​​​ത്തി​​​​​ൽ ഇ​​​​​റ്റ​​​​​ലി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള അ​​​​​ത്‌​​ലാ​​​​​ന്ത​​​​​ക്കാ​​​​​ർ എ​​​​​ത്തി​​​​​യ​​​​​ത് യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ ഗ്രൂ​​​​​പ്പ് എ​​​​​ഫി​​​​​ലെ മൂ​​​​​ന്നാം റൗ​​​​​ണ്ട് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ന്.

ക​​​​​ളി​​​​​യു​​​​​ടെ 28 മി​​​​​നി​​​​​റ്റ് ക​​​​​ഴി​​​​​ഞ്ഞ​​​​​പ്പോ​​​​​ൾ അ​​​​​ത്‌​​ലാ​​​​​ന്ത 2-0ന് ​​​​​മു​​​​​ന്നി​​​​​ൽ. ആ​​​​​ദ്യപ​​​​​കു​​​​​തി​​​​​യി​​​​​ൽ യു​​​​​ണൈ​​​​​റ്റ​​​​​ഡ് ന​​​​​ട​​​​​ത്തി​​​​​യ പ്ര​​​​​ത്യാ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ ഫ​​​​​ലം ക​​​​​ണാ​​​​​തി​​​​​രു​​​​​ന്ന​​​​​തോ​​​​​ടെ ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ നെ​​​​​ഞ്ചി​​​​​ടി​​​​​പ്പോ​​​​​ടെ കാ​​​​​ത്തി​​​​​രു​​​​​ന്ന​​​​​ത് ര​​​​​ണ്ടാം പ​​​​​കു​​​​​തി​​​​​യി​​​​​ലെ അ​​​​​ദ്ഭു​​​​​ത​​ങ്ങ​​ൾ​​ക്കാ​​യി.

ആ​​​​​ദ്യപ​​​​​കു​​​​​തി​​​​​യി​​​​​ൽ ക്രോ​​​​​സ് ബാ​​​​​റി​​​​​ൽ ഇ​​​​​ടി​​​​​ച്ച ഷോ​​​​​ട്ടി​​​​​ന്‍റെ ന​​​​​ഷ്ടം നി​​​​​ക​​​​​ത്തി 53-ാം മി​​​​​നി​​​​​റ്റി​​​​​ൽ മാ​​​​​ർ​​​​​ക​​​​​സ് റാ​​​​​ഷ്ഫോ​​​​​ഡ് ഒ​​​​​രു ഗോ​​​​​ൾ മ​​​​​ട​​​​​ക്കി. പി​​​​​ന്നീ​​​​​ട് ഡേ​​​​​വി​​​​​ഡ് ഡെ ​​​​​ഹെ​​​​​യ​​​​​യു​​​​​ടെ ഇ​​​​​ര​​​​​ട്ടസേ​​​​​വ്. മി​​​​​നി​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്കു​​​​​ശേ​​​​​ഷം ഹാ​​​​​രി മ​​​​​ഗ്വെ​​​​​യ​​​​​ർ (75’) കോ​​​​​ർ​​​​​ണ​​​​​റി​​​​​ലൂ​​​​​ടെ ല​​​​​ഭി​​​​​ച്ച പ​​​​​ന്ത് ഗോ​​​​​ളാ​​​​​ക്കി​​​​​യ​​​​​തോ​​​​​ടെ യു​​​​​ണൈ​​​​​റ്റ​​​​​ഡ് 2-2ൽ. ​​​​​ഓ​​​​​ൾ​​​​​ഡ് ട്രാ​​​​​ഫോ​​​​​ഡി​​​​​ൽ പി​​​​​ന്നീ​​​​​ട് ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യു​​​​​ടെ ക്ലാ​​​​​സി​​​​​ക് ഇ​​​​​ട​​​​​പെ​​​​​ട​​​​​ൽ. 81-ാം മി​​​​​നി​​​​​റ്റി​​​​​ൽ ഹെ​​​​​ഡ​​​​​റി​​​​​ലൂ​​​​​ടെ റൊ​​​​​ണാ​​​​​ൾ​​​​​ഡോ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ വി​​​​​ജ​​​​​യം കു​​​​​റി​​​​​ച്ച ഗോ​​​​​ൾ നേ​​​​​ടി.


ക്ല​​​​​ബ്ബി​​​​​നും രാ​​​​​ജ്യ​​​​​ത്തി​​​​​നു​​​​​മാ​​​​​യി ഹെ​​​​​ഡ​​​​​റി​​​​​ലൂ​​​​​ടെ റൊ​​​​​ണാ​​​​​ൾ​​​​​ഡോ നേ​​​​​ടി​​​​​യ 140-ാം ഗോ​​​​​ളാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്.
ഗ്രൂ​​​​​പ്പി​​​​​ലെ മ​​​​​റ്റൊ​​​​​രു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ സ്പാ​​​​​നി​​​​​ഷ് ക്ല​​​​​ബ് വി​​​​​യ്യാ​​​​​റ​​​​​യ​​​​​ൽ 4-1ന് ​​​​​സ്വി​​​​​സ് സം​​​​​ഘ​​​​​മാ​​​​​യ യം​​​​​ഗ് ബോ​​​​​യ്സി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി.

യു​​​​​ണൈ​​​​​റ്റ​​​​​ഡ് (6 പോ​​​​​യി​​​​​ന്‍റ്), അ​​​​​ത്‌​​​​ലാ​​​​​ന്ത (4), വി​​​​​യ്യാ​​​​​റ​​​​​യ​​​​​ൽ (4) എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് ആ​​​​​ദ്യ മൂ​​​​​ന്നു സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ.

ക​​​​​മോ​​​​​ണ്‍​ട്രാ...

ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ര​​​​​ണ്ടോ അ​​​​​തി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ലോ ഗോ​​​​​ളി​​​​​നു പി​​​​​ന്നി​​​​​ൽ​​​ നി​​​​​ന്ന​​​​​ശേ​​​​​ഷം മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത് ഇ​​​​​തു മൂ​​​​​ന്നാം ത​​​​​വ​​​​​ണ. ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത് ആ​​​​​ഴ്സ​​​​​ണ​​​​​ലി (3)ന് ​​ഒ​​പ്പ​​മെ​​ത്തി യു​​ണൈ​​റ്റ​​ഡ്.

28 മി​​​​​നി​​​​​റ്റി​​​​​നു​​​​​ള്ളി​​​​​ൽ അ​​​​​ത്‌​​​​ലാ​​​​​ന്ത 2-0ന് മു​​​​​ന്നി​​​​​ലെ​​​​​ത്തി​​യ​​​​​ത് ഓ​​​​​ൾ​​​​​ഡ് ട്രാ​​​​​ഫോ​​ഡി​​​​​ലെ വേ​​​​​ഗ​​​​​മേ​​​​​റി​​​​​യ ര​​​​​ണ്ടാ​​​​​മ​​​​​ത്തെ ലീ​​​​​ഡിം​​​​​ഗ് ആ​​​​​ണ്. 2012ൽ ​​​​​ബ്രാ​​​​​ഗ 20 മി​​​​​നി​​​​​റ്റി​​​​​നു​​​​​ള്ളി​​​​​ൽ 2-0ന് ​​​​​ലീ​​​​​ഡ് നേ​​​​​ടി​​​​​യ​​​​​താ​​​​​ണ് റി​​​​​ക്കാ​​​​​ർ​​​​​ഡ്, അ​​​​​ന്നും യു​​​​​ണൈ​​​​​റ്റ​​​​​ഡ് 3-2 ജ​​​​​യം നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.