എൽക്ലാസിക്കോ പോരാട്ടം ഇന്ന്
Saturday, October 23, 2021 11:26 PM IST
ബാഴ്സലോണ: ഫുട്ബോൾ ലോകം കാത്തിരിക്കുന്ന 2021-22 സീസണിലെ ആദ്യ എൽക്ലാസിക്കോ പോരാട്ടം ഇന്ന്. സ്പാനിഷ് ലാ ലിഗയിലെ ബാഴ്സലോണ x റയൽ മാഡ്രിഡ് സൂപ്പർ പോരാട്ടത്തിന് ബാഴ്സയുടെ തട്ടകമായ കാന്പ് നൗ ആണ് വേദിയൊരുക്കുന്നത്.
സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും സെർജിയോ റാമോസും ഇല്ലാത്ത ആദ്യത്തെ എൽ ക്ലാസിക്കോയ്ക്കാണ് റയലും ബാഴ്സലോണയും ഒരുങ്ങുന്നത്.
സ്പാനിഷ് ദേശീയത പേറുന്ന റയലും കറ്റാലൻ ദേശീയതയുടെ വക്താക്കളായ ബാഴ്സലോണയും നേർക്കുനേർ വരുന്പോൾ സ്പെയിനിലെ രണ്ടു വലിയ നഗരങ്ങളുടെ പോരാട്ടത്തെക്കാളുപരി രണ്ടു സംസ്കാരത്തിന്റെ പോരാട്ടം കൂടിയാണ്.
2019 ഡിസംബർ 18 മുതൽ നടന്ന നാലു ലാ ലിഗ മത്സരങ്ങളിൽ റയലിനായിരുന്നു മേൽക്കൈ.