മാ​​​​​റ​​​​​ഡോ​​​​​ണ ക​​​​​പ്പ്: ബാ​​​​​ഴ്സ x ബൊ​​​​​ക്ക
Wednesday, October 27, 2021 12:47 AM IST
റി​​​​​യാ​​​​​ദ് (സൗ​​​​​ദി അ​​​​​റേ​​​​​ബ്യ): അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​ൻ ഇ​​​​​തി​​​​​ഹാ​​​​​സം ഡി​​​​​യേ​​​​​ഗൊ മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യു​​​​​ടെ സ്മ​​​​​ര​​​​​ണാ​​​​​ർ​​​​​ഥം ന​​​​​ട​​​​​ത്തു​​​​​ന്ന മാ​​​​​റ​​​​​ഡോ​​​​​ണ ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ എ​​​​​ഫ്സി ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യും ക്ല​​​​​ബ് അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കൊ ബൊ​​​​​ക്ക ജൂ​​​​​ണി​​​​​യേ​​​​​ഴ്സും ഏ​​​​​റ്റു​​​​​മു​​​​​ട്ടും. സ്പാ​​​​​നി​​​​​ഷ് ക്ല​​​​​ബ് ബാ​​​​​ഴ്സ​​​​​യും അ​​​​​ർ​​​​​ജ​​​​ന്‍റൈ​​​​ൻ ക്ല​​​​​ബ് ബൊ​​​​​ക്ക ജൂ​​​​​ണി​​​​​യേ​​​​​ഴ്സും സം​​​​​യു​​​​​ക്ത​​​​​മാ​​​​​യി അ​​​​​റി​​​​​യി​​​​​ച്ച​​​​​താ​​​​​ണി​​​​​ത്.


മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യു​​​​​ടെ വി​​​​​യോ​​​​​ഗ​​​​​ത്തി​​​​​ന്‍റെ ഒ​​​​​ന്നാം വാ​​​​​ർ​​​​​ഷി​​​​​ക​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ചാ​​​​​ണു സൗ​​​​​ഹൃ​​​​​ദമ​​​​​ത്സ​​​​​രം ന​​​​​ട​​​​​ത്തു​​​​​ക. ഡി​​​​​സം​​​​​ബ​​​​​ർ 14ന് ​​​​​സൗ​​​​​ദി അ​​​​​റേ​​​​​ബ്യ​​​​​യി​​​​​ലെ റി​​​​​യാ​​​​​ദി​​​​​ലാ​​​​​ണു മ​​​​​ത്സ​​​​​രം. 2020 ന​​​​​വം​​​​​ബ​​​​​ർ 25ന് ​​​​​ഹൃ​​​​​ദ​​​​​യസ്തം​​​​​ഭ​​​​​ന​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണു മാ​​​​​റ​​​​​ഡോ​​​​​ണ അ​​​​​ന്ത​​​​​രി​​​​​ച്ച​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.