പാ​ക്കി​സ്ഥാ​നു തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം
പാ​ക്കി​സ്ഥാ​നു തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം
Wednesday, October 27, 2021 12:47 AM IST
ഷാ​ർ​ജ: ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ഗ്രൂ​പ്പ് ര​ണ്ടി​ൽ പാ​ക്കി​സ്ഥാ​നു തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ അ​ഞ്ച് വി​ക്ക​റ്റി​ന് പാ​ക്കി​സ്ഥാ​ൻ വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു. സ്കോ​ർ: ന്യൂ​സി​ല​ൻ​ഡ് 20 ഓ​വ​റി​ൽ 134/8. പാ​ക്കി​സ്ഥാ​ൻ 18.4 ഓ​വ​റി​ൽ 135/5.

ടോ​സ് നേ​ടി​യ പാ​ക്കി​സ്ഥാ​ൻ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഷ​ഹീ​ൻ അ​ഫ്രീ​ദി​യു​ടെ​യും ഇ​മാ​ദ് വ​സീ​മി​ന്‍റെ​യും പേ​സ് ആ​ക്ര​മ​ണ​ത്തി​ൽ ന്യൂ​സി​ല​ൻ​ഡ് പ്ര​തി​രോ​ധ​ത്തി​ലാ​യി. ആ​ദ്യ പ​വ​ർ​പ്ലേ അ​വ​സാ​നി​ക്കു​ന്പോ​ൾ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 42 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. മാ​ർ​ട്ടി​ൻ ഗ​പ്റ്റി​ലി​നെ​യാ​ണ് (17) കി​വീ​സി​ന് ആ​ദ്യം ന​ഷ്ട​പ്പെ​ട്ട​ത്.


ഡാ​ർ​ലി മി​ച്ച​ൽ (27), കെ​യ്ൻ വി​ല്യം​സ​ൺ (25), കോ​ൺ​വെ (27) എ​ന്നി​വ​രു​ടെ പോ​രാ​ട്ടം ന്യൂ​സി​ല​ൻ​ഡി​നെ 134ൽ ​എ​ത്തി​ച്ചു. പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ഹാ​രി​സ് റൗ​ഫ് 22 റ​ൺ​സ് വ​ഴ​ങ്ങി 4 വി​ക്ക​റ്റ് വീ​ഴ്ത്തി. റൗ​ഫ് ആ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്.

മ​റു​പ​ടി​ക്കി​റ​ങ്ങി​യ പാ​ക്കി​സ്ഥാ​നു​വേ​ണ്ടി മു​ഹ​മ്മ​ദ് റി​സ്വാ​ൻ (33), ഷൊ​യ്ബ് മാ​ലി​ക്ക് (20 പ​ന്തി​ൽ 26 നോ​ട്ടൗ​ട്ട്), ആ​സി​ഫ് അ​ലി (9 പ​ന്തി​ൽ 19 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രാ​ണ് വി​ജ​യ​മൊ​രു​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.