ബാസ്കറ്റ്: ഇ​​​​​ന്ത്യ​​​​​ക്കു കി​​​​​രീ​​​​​ടം
ബാസ്കറ്റ്: ഇ​​​​​ന്ത്യ​​​​​ക്കു കി​​​​​രീ​​​​​ടം
Saturday, November 20, 2021 1:20 AM IST
ധാ​​​​​ക്ക: എ​​​​​സ്എ​​​​​ബി​​​​​എ (സൗ​​​​​ത്ത് ഏ​​​​​ഷ്യ​​​​​ൻ ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ) ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ഇ​​​​​ന്ത്യ​​​​​ക്ക്. ഇ​ന്ത്യ​യു​ടെ ആ​റാ​മ​ത് കി​രീ​ട​മാ​ണ്. മ​​​​​ല​​​​​യാ​​​​​ളി താ​​​​​രം സെ​​​​​ജി​​​​​ൻ മാ​​​​​ത്യു ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട ഇ​​​​​ന്ത്യ​​​​​ൻ പു​​​​​രു​​​​​ഷ ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ ടീ​​​​​മാ​​​​​ണു ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.

ആ​​​​​തി​​​​​ഥേ​​​​​യ​​​​​രാ​​​​​യ ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​നെ 106-41ന് ​​​​​ത​​​​​ക​​​​​ർ​​​​​ത്താ​​​​​ണ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ കി​​​​​രീ​​​​​ട ധാ​​​​​ര​​​​​ണം. ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി അം​​​​​പ്രീ​​​​​ത്പാ​​​​​ൽ സിം​​​​​ഗ് 17ഉം സെ​​​​​ജി​​​​​ൻ മാ​​​​​ത്യു​​​​​ 16 ഉം പോ​​​​​യി​​​​​ന്‍റ് വീ​​​​​തം നേടി.


വ​​​​​രു​​​​​ന്നൂ, ദേ​​​​​ശീ​​​​​യ ബാ​​​​​സ്ക​​​​​റ്റ് ലീ​​​​​ഗ്

ബം​​​​​ഗ​​​​​ളൂ​​​​​രു: ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ളി​​​​​ലും ദേ​​​​​ശീ​​​​​യ ലീ​​​​​ഗ് വ​​​​​രു​​​​​ന്നു. ഇ​​​​​ന്ത്യ​​​​​ൻ നാ​​​​​ഷ​​​​​ണ​​​​​ൽ ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ ലീ​​​​​ഗ് (ഐ​​​​​എ​​​​​ൻ​​​​​ബി​​​​​എ​​​​​ൽ) എ​​​​​ന്നാ​​​​​ണു ലീ​​​​​ഗി​​​​​നു പേ​​​​​രി​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. പു​​​​​രു​​​​​ഷ-​​​​​വ​​​​​നി​​​​​താ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ ലീ​​​​​ഗ് അ​​​​​ര​​​​​ങ്ങേ​​​​​റും. ഐ​​​​​എ​​​​​ൻ​​​​​ബി​​​​​എ​​​​​ല്ലി​​​​​ന്‍റെ പ്ര​​​​​ഖ്യാ​​​​​പ​​​​​ന സ​​​​​മ്മേ​​​​​ള​​​​​നം ഇ​​​​​ന്നു ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ൽ ന​​​​​ട​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.